എന്‍എഫ്‌സി സവിശേഷതയുള്ള എല്‍ജി ഓപ്റ്റിമസ് എലൈറ്റ് സ്മാര്‍ട്‌ഫോണ്‍

Posted By: Staff

എന്‍എഫ്‌സി സവിശേഷതയുള്ള എല്‍ജി ഓപ്റ്റിമസ് എലൈറ്റ് സ്മാര്‍ട്‌ഫോണ്‍

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സൗകര്യവുമായി എല്‍ജി അവതരിപ്പിക്കുന്ന സ്മാര്‍ട്‌ഫോണാണ് എല്‍ജി ഓപ്റ്റിമസ് എലൈറ്റ്. ഒരു വയര്‍ലസ്  കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയാണ് എന്‍എഫ്‌സി. മെയ് മാസത്തിനകം വില്പനക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഓപ്റ്റിമസ് എലൈറ്റിന്റെ വിലയും വ്യക്തമല്ല. ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലെത്തുന്ന ഈ സ്മാര്‍ട്‌ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം.

സവിശേഷതകള്‍

  • 3.2 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍

  • 320x480 എച്ച്‌വിജിഎ റെസലൂഷന്‍

  • 800മെഗാഹെര്‍ട്‌സ് സിംഗിള്‍ കോര്‍ പ്രോസസര്‍

  • 5 മെഗാപിക്‌സല്‍ ക്യാമറ (എല്‍ഇഡി ഫഌഷ്, ഓട്ടോഫോക്കസ് സൗകര്യങ്ങള്‍)

  • 512 എംബി റാം, 4ജിബി ബില്‍റ്റ് ഇന്‍ സ്‌റ്റോറേജ്

  • വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍

 

ആറ് മണിക്കൂര്‍ വരെ ടോക്ക്‌ടൈം വാഗ്ദാനം ചെയ്യുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതിലേത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot