എല്‍ജി ഓപ്റ്റിമസ് എല്‍ സീരീസില്‍ ക്യുക്‌മെമോ സൗകര്യം

Posted By: Staff

എല്‍ജി ഓപ്റ്റിമസ് എല്‍ സീരീസില്‍ ക്യുക്‌മെമോ സൗകര്യം

എല്‍ജി ഓപ്റ്റിമസ് എല്‍ സ്മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ ഒരു പുതിയ സൗകര്യം കൂടി എത്തുന്നു. ക്യുക്‌മെമോ എന്നാണിതിന്റെ പേര്. സ്മാര്‍ട്‌ഫോണില്‍ തന്നെ കുറിപ്പുകള്‍ തയ്യാറാക്കാനാണ് ഈ സവിശേഷത സഹായിക്കുക. അതായത് സ്റ്റൈലസ് പെന്‍ കൊണ്ട് സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനില്‍ എഴുതാന്‍ സാധിക്കുന്നില്ലേ? അതു പോലെ കൈകൊണ്ട് എഴുതാന്‍ ക്യുക്‌മെമോ സൗകര്യത്തിലൂടെ സാധിക്കും.

ഈ വര്‍ഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ ആഗോളതലത്തില്‍ എല്ലാ എല്‍ സീരീസ് സ്മാര്‍ട്‌ഫോണുകളിലും ഈ സൗകര്യം ലഭ്യമാകും എന്നാണ് കമ്പനി അറിയിക്കുന്നത്. വെബ്‌പേജ്, ഫോട്ടോഗ്രാഫ്, വീഡിയോ ഉള്‍പ്പടെയുള്ള കണ്ടന്റുകളുടെ സ്‌ക്രീന്‍ഷോട്ടില്‍ പുതുതായി എഴുതി ചേര്‍ക്കാനും അത് മെയില്‍, ചാറ്റ്  വഴി ഷെയര്‍ ചെയ്യാനും സാധിക്കും.

ഓപ്റ്റിമസ് എല്‍7, എല്‍5, എല്‍3 ഉള്‍പ്പടെയുള്ള ഓപ്റ്റിമസ് എല്‍ സീരീസ് സ്മാര്‍ട്‌ഫോണുകളിലാണ് ഈ സൗകര്യം എത്തുന്നത്. ഈ ശ്രേണിയില്‍ പിങ്ക്

നിറത്തിലുള്ള ഫോണുകളും പുറത്തിറക്കുമെന്ന് എല്‍ജി അറിയിച്ചിട്ടുണ്ട്.

ക്യുക്‌മെമോയെക്കുറിച്ച് ഉപഭോക്താക്കളെ ധരിപ്പിക്കുന്നതിന് എല്‍ജി ഒരു ടെലിവിഷന്‍ പരസ്യം ആലോചിക്കുന്നുണ്ട്. എല്‍ സീരീസ് ഉപയോക്താക്കള്‍ക്ക് എല്‍ജി ഹോംപേജ് വഴിയോ സേവനദാതാക്കള്‍ വഴിയോ ക്യുക്‌മെമോ സേവനം അതത് രാജ്യങ്ങളില്‍ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാവുന്നതാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot