എല്‍.ജി. ഒപ്റ്റിമസ് L1 2 ഡ്യുവല്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും; വില 6,499 രൂപ

Posted By:

എല്‍.ജി അടുത്തിടെ ലോഞ്ച് ചെയ്ത സ്മാര്‍ട്‌ഫോണായ ഒപ്റ്റിമസ് L1 2 ഡ്യുവല്‍ സ്മാര്‍ട്‌ഫോണ്‍ ഇ-കൊമേഴ്‌സ് സൈറ്റായ ഹോം ഷോപ് 18-ല്‍ ലിസ്റ്റ്‌ചെയ്യപ്പെട്ടു. 6,499 രൂപവിലയുള്ള ഫോണ്‍ ഡ്യുവല്‍ സിം, 3 ജി എന്നിവ സപ്പോര്‍ട് ചെയ്യും.

എല്‍.ജി. ഒപ്റ്റിമസ് L1 2 ഡ്യുവല്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും

ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം

320-240 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 3 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ MSM7225A പ്രൊസസര്‍, 512 എം.ബി. റാം എന്നിവയുള്ള ഫോണ്‍ ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ ഒ.എസിലാണ് പ്രവര്‍ത്തിക്കുന്നത്. 2 മെഗാപിക്‌സല്‍ വരുന്ന പിന്‍വശത്തെ ക്യാമറ മാത്രമാണ് ഉള്ളത്.

3 ജിക്കു പുറമെ വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്. എന്നീ സംവിധാനങ്ങളുമുണ്ട്. 4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാനും സാധിക്കും. 1540 mAh ആണ് ബാറ്ററി പവര്‍. കറുപ്പ് വെളുപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

എല്‍.ജി. സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ലാവ ഐറിസ് 356, ഐബോള്‍ ആന്‍ഡി 4di, സ്‌പൈസ് സ്‌റ്റെല്ലാര്‍ ഗ്ലാമര്‍ mi 436, കാര്‍ബണ്‍ A12, സോളൊ a500s , മൈക്രോമാക്‌സ് കാന്‍വാസ് ഫണ്‍ a63 തുടങ്ങിയ ഫോണുകളുമായിട്ടാണ് എല്‍.ജി. ഒപ്റ്റിമസ് L1 2 ഡ്യുവലിന് മത്സരിക്കേണ്ടി വരിക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot