എല്‍ജി ഓപ്റ്റിമസ് എല്‍3 ഇന്ത്യയിലെത്തി; 7899 രൂപ

By Super
|
എല്‍ജി ഓപ്റ്റിമസ് എല്‍3 ഇന്ത്യയിലെത്തി; 7899 രൂപ

എല്‍ജിയുടെ എന്‍ട്രി ലെവല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണായ ഓപ്റ്റിമസ് എല്‍3 ഇന്ത്യയിലെത്തി. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് പരിചയപ്പെടുത്തിയ ഈ സ്മാര്‍ട്‌ഫോണ്‍ കമ്പനിയുടെ എല്‍-സ്റ്റൈല്‍ സീരീസിലാണ് ഉള്‍പ്പെടുന്നത്. ഓണ്‍ലൈന്‍ റീട്ടെയില്‍ ഷോപ്പുകളായ ഫഌപ്കാര്‍ട്ട്, ലെറ്റ്‌സ്‌ബൈ എന്നിവയിലൂടെ 7,899 രൂപയ്ക്ക് ഈ ഫോണ്‍ ലഭിക്കും. എന്നാല്‍ പൊതുവിപണിയില്‍ ഈ മോഡല്‍ എപ്പോള്‍ ഇറക്കുമെന്ന് വ്യക്തമല്ല.

ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റമുള്ള ഫോണിന്റെ പ്രധാന എതിരാളി സാംസംഗ് ഗാലക്‌സി വൈ സ്മാര്‍ട്‌ഫോണാണ്. എല്‍ സ്റ്റൈല്‍ സീരീസില്‍ പെടുന്ന എല്‍5, എല്‍7 എന്നീ മോഡലുകളുടെ ലഭ്യതയെക്കുറിച്ചും വ്യക്തതയില്ല.

 

ഓപ്റ്റിമസ് എല്‍3യുടെ പ്രധാന സവിശേഷതകള്‍

  • 800 മെഗാഹെര്‍ട്‌സ് സിംഗിള്‍ കോര്‍ പ്രോസസര്‍

  • 1ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

  • ആപ്ലിക്കേഷന് മാത്രമായി 150എംബി സ്റ്റോറേജ്

  • 3.2 ഇഞ്ച് ക്യുവിജിഎ കപ്പാസിറ്റീവ് ടച്ച്ഡിസ്‌പ്ലെ

  • 3 മെഗാപിക്‌സല്‍ ക്യാമറ

  • 1,500mAh ബാറ്ററി

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X