എല്‍ജി ഓപ്റ്റിമസ് എല്‍5 പുറത്തിറങ്ങുന്നു; ഇന്ത്യയിലേക്കും ഉടന്‍

By Super
|
എല്‍ജി ഓപ്റ്റിമസ് എല്‍5 പുറത്തിറങ്ങുന്നു; ഇന്ത്യയിലേക്കും ഉടന്‍

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് എല്‍ജി പരിചയപ്പെടുത്തിയ ഓപ്റ്റിമസ് എല്‍5 ഈ മാസം അവസാനം യൂറോപ്യന്‍ വിപണിയിലെത്തും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ഈ ഉത്പന്നം ഉടന്‍ തന്നെ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ ഇത് എന്നാകുമെന്ന് വ്യക്തമായ ഉത്തരം എല്‍ജി നല്‍കിയിട്ടില്ല.

ഡ്യുവല്‍ സിം സൗകര്യവുമായാണ് ഈ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് എത്തുക. അതേ സമയം യൂറോപ്യന്‍, വടക്കെ അമേരിക്കന്‍ വിപണികളിലെത്തുമ്പോള്‍ ലഭിക്കുന്ന എന്‍എഫ്‌സി ടാഗ് & പ്ലേ സൗകര്യം ഇതിലുണ്ടാകില്ല. ആന്‍ഡ്രോയിഡ് 4 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് എല്‍5 പ്രവര്‍ത്തിക്കുന്നത്. 4 ഇഞ്ചാണ് ഡിസ്‌പ്ലെ. ഓപ്റ്റിമസ് എല്‍3, എല്‍7 എന്നിവയ്ക്ക് ശേഷം എല്‍ജി എല്‍ സീരീസില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ഫോണാണ് എല്‍5.

 

പ്രധാന സവിശേഷതകള്‍

  • എംഎസ്എം7225എ കോര്‍ടക്‌സ് എ5 800 മെഗാഹെര്‍ട്‌സ് ചിപ്‌സെറ്റ്

  • 4 ജിബി ഇന്റേണല്‍ സ്റ്റോറേജ്

  • 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഒഎസ്

  • 1,500mAh ബാറ്ററി

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X