മൂന്നു മാസത്തിനുള്ളില്‍ 10 ലക്ഷം എല്‍ജി ഒപ്റ്റിമസ് എല്‍ടിഇ വിറ്റഴിഞ്ഞു

Posted By:

മൂന്നു മാസത്തിനുള്ളില്‍ 10 ലക്ഷം എല്‍ജി ഒപ്റ്റിമസ് എല്‍ടിഇ വിറ്റഴിഞ്ഞു

ലോ എന്റ് ഫോണുകളുടെയും ഹൈ എന്റ് ഫോണുകളുടെയും ഒരു വലിയ നിര തന്നെയുണ്ട് എല്‍ജിയ്ക്ക്.  അതിനാല്‍ സാംസംഗ്, എച്ച്ടിസി തുടങ്ങിയ കമ്പനികള്‍ക്ക് വലിയ ഭീഷണി തന്നെയാണ് എല്‍ജി ഹാന്‍ഡ്‌സെറ്റുകള്‍.

എല്‍ജി ഒപ്റ്റിമസ് എല്‍ടിഇ സ്മാര്‍ട്ട്‌ഫോണ്‍ നിലവില്‍ അരങ്ങു വാഴുന്ന എല്‍ജി സ്മാര്‍ട്ട്‌ഫോണ്‍.  വെറും മൂന്നു മാസം കൊണ്ട് പത്ത് ലക്ഷം എല്‍ജി ഒപ്റ്റിമസ് എല്‍ടിഇ ഫോണുകളാണ് വിറ്റഴിക്കപ്പെട്ടത്.

2011 ഒക്ടോബറില്‍ ആണ് എല്‍ജി ഒപ്റ്റിമസ് എല്‍ടിഇ ഫോണ്‍ പുറത്തിറങ്ങിയത്.  സൗത്ത് കൊറിയയില്‍ മാത്രം 6 ലക്ഷം ഫോണുകള്‍ വിറ്റഴിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫീച്ചറുകള്‍:

 • 4.5 ഇഞ്ച് സ്‌ക്രീന്‍

 • 1280 x 720 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 729പി എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

 • 1 ജിബി റാം

 • 4 ജിബി ഇന്റേണല്‍ മെമ്മറി

 • 16 ജിബി എസ്ഡി കാര്‍ഡ്

 • 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ഫെയ്‌സിംഗ്

 • എന്‍എഫ്‌സി സപ്പോര്‍ട്ട്

 • ഡിഎംബി സപ്പോര്‍ട്ട്

 • 1,830 mAh ബാറ്ററി

 • 10.4 എംഎം കട്ടി
എല്‍ജി ഒപ്റ്റിമസ് എല്‍ടിഇയുടെ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും തന്നെയാണ് ഇതിന് ഇത്രയധികം സ്വീകാര്യത നേടിക്കൊടുത്തത്.  1280 x 720 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷനുള്ള 4.5 സ്‌ക്രീന്‍ ഇതിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്.

എഎച്ച്-ഐപിഎസ്, എഎംഒഎല്‍ഇഡി പ്ലസ് ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു ഈ ഡിസ്‌പ്ലേയില്‍.  അതുപോലെ 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ ആകര്‍ഷണീയമായ ഫീച്ചര്‍ തന്നെ.  135 ഗ്രാം ഭാരമുള്ള ഈ ഫോണിന്റെ ബാറ്ററി ബാക്ക്അപ്പും മികച്ചതാണ്.

ഇത്രയും ചെറിയ കാലയളവിനുള്ളില്‍ ഇത്രയ്ക്കും വലിയ വിജയം നേടാന്‍ കഴിഞ്ഞു എന്നത് ഈ ഹാന്‍ഡ്‌സെറ്റിനെ സംബന്ധിച്ചിടത്തോളവും എല്‍ജിയെ സംബന്ധിച്ചിടത്തോളവും വലിയ കാര്യമാണ്.  കടുത്ത മത്സരമാണ് മൊബൈല്‍ വിപണിയല്‍ നടക്കുന്നത് എന്നറിയുമ്പോള്‍ ഈ വിജയത്തിന് മധുരം കൂടും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot