വിജയമുറപ്പിച്ച് എല്‍ജി ഒപ്റ്റിമസ് നെറ്റ് ഡ്യുവല്‍ സ്മാര്‍ട്ട്‌ഫോണ്‍

By Shabnam Aarif
|
വിജയമുറപ്പിച്ച് എല്‍ജി ഒപ്റ്റിമസ് നെറ്റ് ഡ്യുവല്‍ സ്മാര്‍ട്ട്‌ഫോണ്‍

എല്‍ജിയുടെ പുതിയ ഉല്‍പന്നമാണ് എല്‍ജി ഒപ്റ്റിമസ് നെറ്റ് ഡ്യുവല്‍.  ഈ സ്മാര്‍ട്ട്‌ഫോണിന്റെ വരവിനെ കുറിച്ച് പ്രഖ്യാപനം ഉണ്ടായപ്പോള്‍ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്.  അതിനാല്‍ ഗാഡ്ജറ്റ് ലോകത്തിന് ഇതൊരു പരിചിതമായ പേര് ആണ്.

എല്‍ജി ഒപ്റ്റിമസ് നെറ്റ് ഡ്യുവല്‍ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് അന്വേഷിക്കുന്നവരുടെയും ഹാന്‍ഡ്‌സെറ്റിനു വേണ്ടി ബുക്ക് ചെയ്യുന്നവരുടെയും എണ്ണത്തിലുള്ള ബാഹുല്യം കണ്ടാല്‍ അറിയാം ഇതിനു ലഭിക്കാനിരിക്കുന്ന വലിയ സ്വീകരണം.

 

ഒരു സ്മാര്‍ട്ട്‌ഫോണിന് ഉണ്ടായിരിക്കണം എന്നു നമ്മള്‍ ആഗ്രഹിക്കുന്ന എല്ലാ മികച്ച ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച് ആണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന് എല്‍ജി ഡിസൈന്‍ നല്‍കിയിരിക്കുന്നത്.  ഒരു സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലില്‍ തികച്ചും പുതിയ അനുഭവമായിരിക്കും ഇതില്‍ നിന്നും ലഭിക്കുക.

 

ഇതൊരു 3ജി ഡ്യുവല്‍ ഹാന്‍ഡ്‌സെറ്റ് ആണ്.  ഇതിന്റെ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ സ്‌പെസിഫിക്കേഷനുകള്‍ എല്ലാം വലരെ മികച്ചതാണ്.  അതിനാല്‍ തന്നെ വളരെ മികച്ച പ്രവര്‍ത്തനക്ഷമതയാണ് ഇതില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്.

ഫീച്ചറുകള്‍:

  • 3.2 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ എല്‍സിഡി സ്‌ക്രീന്‍

  • 480 x 320 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • ഡിജിറ്റല്‍ സൂം സംവിധാനമുള്ള 3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • വിജിഎ ഫ്രണ്ട് ക്യാമറ

  • വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം

  • 150 എംബി ഇന്റേണല്‍ മെമ്മറി

  • 2 ജിബിയുള്ള എക്‌സ്‌റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താം

  • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • എച്ച്എസ്ഡിപിഎ, എച്ച്എസ്യുപിഎ 3ജി കണക്റ്റിവിറ്റി

  • ഡിഎല്‍എന്‍എ, ഹോട്ട്‌സ്‌പോട്ട് വൈഫൈ സപ്പോര്‍ട്ട്

  • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • മൈക്രോയുഎസ്ബി പോര്‍ട്ട്

  • ജിപിഎസ് സംവിധാനം

  • ജിഎസ്എം ഡ്യുവല്‍ സിം

  • മള്‍ട്ടി ഫോര്‍മാറ്റി ഓഡിയോ, വീഡിയോ പ്ലെയറുകള്‍

  • ഗെയിമുകള്‍

  • ആര്‍ഡിഎസ് എഫ്എം റേഡിയോ

  • 1500 mAh ബാറ്ററി

  • 330 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

  • 5 മണിക്കൂര്‍ ടോക്ക് ടൈം

  • 114 എംഎം നീളം, 59 എംഎം വീതി, 12.1 എംഎം കട്ടി

  • 102 ഗ്രാം ഭാരം

  • ആന്‍ഡ്രോയിഡ് വി2.3.4 ഓപറേറ്റിംഗ് സിസ്റ്റം

  • 800 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം പ്രോസസ്സര്‍

  • എച്ച്ടിഎംഎല്‍ ബ്രൗസര്‍
ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന എല്ലാ ഫീച്ചറുകളും ഈ എല്‍ജി സ്മാര്‍ട്ട്‌ഫോണിന് സ്വന്തമാണ്.  ബാറ്ററി, ചാര്‍ജര്‍, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ഡാറ്റ കേബിള്‍, യൂസര്‍ മാന്വല്‍, 2 ജിബി മെമ്മറി കാര്‍ഡ് എന്നിവ എന്നിവ ഈ പുതിയ എല്‍ജി സ്മാര്‍ട്ട്‌ഫോണിനൊപ്പം ലഭിക്കും.

11,000 രൂപയാണ് എല്‍ജി ഒപ്റ്റിമസ് നെറ്റ് ഡ്യുവല്‍ സ്മാര്‍ട്ട്‌ഫോണിന്റെ വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X