സോണി എക്‌സ്പിരിയ യും എല്‍ജി ഒപ്റ്റിമസും

Posted By: Staff

സോണി എക്‌സ്പിരിയ യും എല്‍ജി ഒപ്റ്റിമസും

ഈയിടെ മൊബൈല്‍ വിപണിയെ ഇളക്കി മറിച്ച രണ്ടു ഹാന്‍ഡ്‌സെറ്റുകളാണ് എല്‍ജി ഒപ്റ്റിമസ് നെറ്റും സോണി എക്‌സ്പിരിയ മിനി പ്രോയും. സ്‌റ്റൈലിഷ്, ആരെയും ആകര്‍ഷിക്കുന്ന ഡിസൈന്‍, വ്യത്യസ്തമായ നിരവധി സവിശേഷതകള്‍ തുടങ്ങിയവയെല്ലാം ഇരു ഫോണുകള്‍ക്കും ഒരുപോലെ അവകാശപ്പെടാം.

തികച്ചും വ്യത്യസ്തമായ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് അനുഭവം ഉറപ്പു നല്‍കുന്ന എല്‍ജി ഒപ്റ്റിമസ് നെറ്റിന്റെ ഡിസ്‌പ്ലേ 3.2 ഇഞ്ച് എച്ച് വിജിഎ ആണ്. എന്നാല്‍ സോണി എക്‌സ്പിരിയയുടെ ഡിസ്‌പ്ലേ 2.55 ഇഞ്ച് മാത്രമേയുള്ളൂ.

ഓപറേറ്റിംഗ് സിസ്റ്റം 2.3 ആന്‍ഡ്രോയിഡ് ആണ് എന്നതാണ് ഇരു ഫോണുകളും തമ്മിലുള്ള ഒരു പ്രധാന സാമ്യം. അതുകൊണ്ടുതന്നെ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമായ എല്ലാ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാന്‍ ഇരു ഫോണുകളിലൂടെ സാധിക്കും.

മെമ്മറി കപ്പാസിറ്റിയുടെ കാര്യത്തില്‍ ഇരു ഹാന്‍ഡ്‌സെറ്റുകളും തമ്മിള്‍ നല്ല അന്തരമുണ്ട്. എല്‍ജി ഒപ്റ്റിമസ് നെറ്റിന് 32 ജിബി വരെയുള്ള മെമ്മറിയുണ്ടെങ്കില്‍ സോണി എക്‌സ്പിരിയ മിനി പ്രോയ്ക്ക് 16 ജിബി മെമ്മറി മാത്രമേയുള്ളൂ.

എന്നാല്‍ ക്യാമറയുടെ കാര്യം വരുമ്പോള്‍ മുന്‍തൂക്കം സോണി എക്‌സ്പിരിയ മിനി പ്രോയ്ക്കാണ്. വീഡിയോ റെക്കര്‍ഡിംഗും സാധ്യമായ ഈ ഹാന്‍ഡ്‌സെറ്റില്‍ 5 മെഗാപിക്‌സല്‍ ക്യാമറയുള്ളപ്പോള്‍ എല്‍ജി ഒപ്റ്റിമസില്‍ 3.15 മെഗാപിക്‌സല്‍ ക്യാമറ മാത്രമേയുള്ളൂ.

ബാറ്ററി ഇരു ഫോണുകളിലും മികച്ചതായതിനാല്‍ നീണ്ട ടോക്ക് ടൈമും, സ്റ്റാന്റ്‌ബൈ സമയവും ഉറപ്പു നല്‍കുന്നു. കണക്റ്റിവിറ്റിയുടെ കാര്യത്തിലും ഇരു ഫോണുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍ ഇരു ഫോണുകളിലും ഉണ്ട്.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ വിലയിലുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ എല്‍ജി ഒപ്റ്റിമസ് നെറ്റും, സോണി എക്‌സിപിരിയ മിനി പ്രോയും മികച്ച ചോയ്‌സുകളായിരിക്കും.

നിലവില്‍ എല്‍ജി ഒപ്റ്റിമസ് നെറ്റിന്റെ വില പതിനായിരത്തോളം രൂപയാണ്. സോണി എക്‌സ്പിരിയ മിനി പ്രോയുടെ വിലയും പതിനായിരമോ അതില്‍ അല്‍പം കൂടുതലോ ആണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot