ഒപ്റ്റിമസ് സോള്‍, ഹബ്, എല്‍ജിയുടെ ഫോണുകള്‍ ഇന്ത്യയില്‍

Posted By:

ഒപ്റ്റിമസ് സോള്‍, ഹബ്, എല്‍ജിയുടെ ഫോണുകള്‍ ഇന്ത്യയില്‍

പുതിയ രണ്ട് ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെജഡ് എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു.  ഒപ്റ്റിമസ് സോള്‍, ഒപ്റ്റിമസ് ഹബ് എന്നിവയാണ് ഈ രണ്ട് ഹൈ എന്റ് സ്മാര്‍ട്ട്‌ഫോണുകള്‍.

എല്‍ജി ഒപ്റ്റിമസ് സോള്‍ അല്ലെങ്കില്‍ എല്‍ജി ഇ730 ഹാന്‍ഡ്‌സെറ്റിന്റെ ഡിസ്‌പ്ലേ 3.8 ഇഞ്ച് അള്‍ട്രാ എഎംഒഎല്‍ഇഡിയാണ്.  വെറും 9.8 മില്ലീമീറ്റര്‍ മാത്രമാണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ കട്ടി.  1.4 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ കരുത്തുറ്റ സപ്പോര്‍ട്ട് ഉണ്ട് ഈ ഫോണിന്.

3.5 ഇഞ്ച് കപ്പാസിറ്റീവ് സ്‌ക്രീന്‍ ആണ് എല്‍ജി ഒപ്റ്റിമസ് ഹബ് അല്ലെങ്കില്‍ ഇ510 ഹാന്‍ഡ്‌സെറ്റിന്റെ ഡിസ്‌പ്ലേ.  800 മെഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടാണ് ഈ ഫോണിനുള്ളത്.  ഒപ്റ്റിമസ് 2.0 യുഐയുണ്ട് ഇതില്‍ എന്നതും കൂടി മാറ്റി നിര്‍ത്തിയാല്‍ ഇരു എല്‍ജി സ്മാര്‍ട്ട്‌ഫോണുകളുമായി കാര്യമായ വ്യത്യാസം ഇല്ല.

വൈഫൈ, ബ്ലൂടൂത്ത്, ജിപിആര്‍എസ് എന്നീ കണക്റ്റിവിറ്റി ഒപ്ഷനുകളുണ്ട് രണ്ടു ഫോണുകളിലുമുണ്ട്.  5 മെഗാപിക്‌സല്‍ ക്യാമറയും ഇരു ഫോണുകളിലും ഉണ്ട്.  ഇരു ഹാന്‍ഡ്‌സെറ്റുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഒപ്റ്റിമസ് സോണിന്റെ ഫീച്ചറുകള്‍:

 • 3.8 ഇഞ്ച് അള്‍ട്രാ എഎംഒഎല്‍ഇഡി സ്‌ക്രീന്‍

 • വെറും 9.8 എംഎം കട്ടി

 • 1.4 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

 • വൈഫൈ കണക്റ്റിവിറ്റി

 • ഡിഎല്‍എന്‍എ, എച്ച്എസ്ഡിപിഎ, ജിപിഎസ് സപ്പോര്‍ട്ട്

 • 5 മെഗാപിക്‌സല്‍ ഓട്ടോ ഫോക്കസ് ക്യാമറ

 • മികച്ച ബാറ്ററി ബാക്ക്അപ്പ്
സാധാരണ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേകളേക്കാള്‍ വളരെ മികച്ച ഡിസ്‌പ്ലേയാണ് ഒപ്റ്റിമസ് സോളിന്.  റിഫഌക്ഷന്‍ റേറ്റ് സാധാരണയിലേതിനാക്കാള്‍ ഇരട്ടിയായിരിക്കും ഇതില്‍.  സൂര്യപ്രകാശത്തിലും ഡിസ്‌പ്ലേ വളരെ വ്യക്തമായി കാണാന്‍ സാധിക്കും.

ഒപ്റ്റിമസ് ഹബിന്റെ ഫീച്ചറുകള്‍:

 • 3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ല

 • 480 x 320 പിക്‌സല്‍ റെസൊലൂഷന്‍

 • മികച്ച ഒപ്റ്റിമസ് 2.0 യുഐ യൂസര്‍ ഇന്റര്‍ഫെയ്‌സ്

 • ശക്തമായ എആര്‍എം പ്രോസസ്സര്‍

 • 512 എംബി റാം

 • അഡ്രിനോ 200 ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ്

 • 5 മെഗാപിക്‌സല്‍ ക്യാമറ

 • 4x ഡിജിറ്റല്‍ സൂം, ഓട്ടോഫോക്കസ്, ഫെയ്‌സ്, സ്‌മൈല്‍ ഡിറ്റെക്ഷന്‍

 • 24 fpsല്‍ 640 x 480 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്

 • ജിപിആര്‍എസ്, എഡ്ജ്, 3ജി, വൈഫൈ

 • ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അപ്‌ഡേഷനുകള്‍ നല്‍കുന്ന എസ്എന്‍എസ് ഇന്റഗ്രേഷന്‍

 • സോഷ്യല്‍+ടിഎം വിഡ്ജറ്റ്
എല്‍ജി ഒപ്റ്റിമസ് സോലിന്റെ വില 19,000 രൂപയും എല്‍ജി ഒപ്റ്റിമസ് ഹബിന്റെ വില 14,500 രൂപയും ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot