വിയു ഫോണ്‍, എല്‍ജി ഒപ്റ്റിമസ് നിരയിലേക്ക് പുതിയൊരു അംഗം

Posted By:

വിയു ഫോണ്‍, എല്‍ജി ഒപ്റ്റിമസ് നിരയിലേക്ക് പുതിയൊരു അംഗം

പ്രവര്‍ത്തനക്ഷമതയുടേയും ഫീച്ചറുകളുടേയും കാര്യത്തില്‍ എന്തുകൊണ്ടും ടാബ്‌ലറ്റുകളേക്കാള്‍ മുന്നിലാണ് സ്മാര്‍ട്ട്‌ഫോണുകളുടെ സ്ഥാനം.  പോര്‍ട്ടബിലിറ്റിയുടെ കാര്യത്തിലും സ്മാര്‍ട്ട്‌ഫോണുകള്‍ ടാബ്‌ലറ്റുകളെ പിന്നിലാക്കും.

ടാബ്‌ലറ്റുകളും സ്മാര്‍ട്ട്‌ഫോണുകളും പരസ്പരം മത്സരിക്കുന്നതിനിടയിലും സാംസംഗ് പോലുള്ള കമ്പനികള്‍ ടാബ്‌ലറ്റിന്റേയും സ്മാര്‍ട്ട്‌ഫോണിന്റേയും ഫീച്ചറുകള്‍ ഒന്നിച്ചു ചേര്‍ത്ത് ഫോണോബ്‌ലറ്റ് എന്ന പേരില്‍ പുതിയ ഗാഡ്ജറ്റ് നിര്‍മ്മിച്ചു.

സാംസംഗും ആപ്പിളും ആണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പ്രധാനികള്‍.  സാംസംഗിന്റെ ഗാലക്‌സി സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആപ്പിളിന്റെ ഐഫോണിനും ആവശ്യക്കാരേറെയാണ്.

എന്നു കരുതി മറ്റു കമ്പനികള്‍ മോശക്കാരാണെന്നല്ല.  എല്‍ജി അവരുടെ ഒപ്റ്റിമസ് സീരീസിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്.

എല്‍ജി ഒപ്റ്റിമസ് സീരീസിലെ ഏറ്റവും പുതിയ അംഗമാണ് എല്‍ജി ഒപ്റ്റിമസ് വിയു.  എല്‍ജിയുടെ യുട്യൂബ് ചാനലില്‍ ഇതി ഈയിടെ പ്രത്യക്ഷപ്പെട്ടിരുന്നു.  കാഴ്ചയില്‍ തന്നെ ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഏറെ ആകര്‍ഷണീയമാണ്.

5 ഇഞ്ച് ഐപിഎസ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ ഉണ്ട് എല്‍ജി ഒപ്റ്റിമസ് വിയു സ്മാര്‍ട്ട്‌ഫോണിന്.  സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇത്രയും വലിയ സ്‌ക്രീന്‍ അത്ര സാധാരണമല്ല.

പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകള്‍:

  • 5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍

  • 4:3 അനുപാതം

  • 1024 x 768 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 1.5 ജിഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

  • 1 ജിബി റാം

  • 8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ

  • എന്‍എഫ്‌സി

  • 8 ജിബി ഇന്റേണല്‍ മെമ്മറി

  • ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം
ഈ ഫീച്ചറുകള്‍ക്ക് പുറമെ ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള  സാധ്യതയും ഈ വരാനിരിക്കുന്ന എല്‍ജി സ്മാര്‍ട്ട്‌ഫോണിനുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot