എല്‍ജി ഒപ്റ്റിമസ് വിയു ഫോണും, സാംസംഗ് ഗാലക്‌സി ടാബും

By Shabnam Aarif
|
എല്‍ജി ഒപ്റ്റിമസ് വിയു ഫോണും, സാംസംഗ് ഗാലക്‌സി ടാബും

ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ രണ്ടു വ്യത്യസ്ത ഹൈ എന്റ് ഹാന്‍ഡ്‌സെറ്റുകളാണ് എല്‍ജി ഒപ്റ്റിമസും സാംസംഗ് ഗാലക്‌സി നോട്ടും.  പെട്ടെന്നു കാണുമ്പോള്‍ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.  കാരണം ഇവ രണ്ടും കാഴ്ചയില്‍ ഒരുപോലെയാണ്.

ഇരു ഫോണുകളും വലുതാണ്.  രണ്ടിന്റെയും സ്‌ക്രീന്‍ ഡിസ്‌പ്ലേ ഒരുപോലിരിക്കുന്നു.   എല്‍ജി ഒപ്റ്റിമസ് വിയു ഫോണിന്റേത് അല്പം കൂടി വീതിയുള്ളതാണെന്നു മാത്രം.  അതുപോലെ ഗാലക്‌സി ഫോണിന്റെ മൂലകള്‍ വളഞ്ഞതും ഒപ്റ്റിമസിന്റേത് കൂര്‍ത്തതും ആണ്.

 

എല്‍ജി ഒപ്റ്റിമസ് വിയു ഫോണിന്റെ ഫീച്ചറുകള്‍:

 
  • 5 ഇഞ്ച് ഐപിഎസ് എക്‌സ്ജിഎ എല്‍സിഡി ഡിസ്‌പ്ലേ

  • 1024 x 768 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • 1080പി എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

  • 1 ജിബി റാം

  • 8 ജിബി ഇന്റേണല്‍ മെമ്മറി

  • എക്‌സ്‌റ്റേണല്‍ മെമ്മറിക്ക് മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • 3ജി കണക്റ്റിവിറ്റി സപ്പോര്‍ട്ട്

  • 802.11b/g/n വയര്‍ലെസ് ലാന്‍ കണക്റ്റിവിറ്റി

  • ബ്ലൂടൂത്ത്

  • യുഎസ്ബി പോര്‍ട്ട്

  • മല്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ, വീഡിയോ പ്ലെയറുകള്‍

  • ഗെയിമുകള്‍

  • എഫ്എം റേഡിയോ

  • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

  • വാപ്, എച്ച്ടിഎംഎല്‍ ബ്രൗസര്‍
സാംസംഗ് ഗാലക്‌സി നോട്ടിന്റെ ഫീച്ചറുകള്‍:
  • 5.3 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

  • 16 ദശലക്ഷം നിറങ്ങളുടെ സപ്പോര്‍ട്ടുള്ള ഡിസ്‌പ്ലേയുടെ റെസൊലൂഷന്‍ 800 x 1280 പിക്‌സല്‍

  • 3264 x 2448 പിക്‌സല്‍ റെസൊലൂഷനുള്ള 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • എല്‍ഇഡി ഫ്ലാഷ്

  • 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

  • 1080പി വീഡിയോ റെക്കോര്‍ഡിംഗ്

  • 16 ജിബി / 32 ജിബി ഇന്റേണല്‍ മെമ്മറി

  • 1 ജിബി റാം

  • 32 ജിബി മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • 3ജി കണക്റ്റിവിറ്റി സപ്പോര്‍ട്ട്

  • വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉള്ള 802.11b/g/n  വയര്‍ലെസ് ലാന്‍

  • ഇഡിആര്‍, എ2ഡിപി എന്നിവയുള്ള 3.0 ബ്ലൂടൂത്ത്

  • 2.0 യുഎസ്ബി പോര്‍ട്ട്

  • ജിഎസ്എം ഫോണ്‍

  • മള്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ, വീഡിയോ പ്ലെയറുകള്‍

  • ഗെയിമുകള്‍

  • ആര്‍ഡിഎസ് ഉള്ള സ്റ്റീരിയോ എഫ്എം റോഡിയോ

  • 2,500 mAh ലിഥിയം അയണ്‍ ബാറ്ററി

  • 2ജിയില്‍ 960 മണിക്കൂറും, 3ജിയില്‍ 820 മണിക്കൂറും സ്റ്റാന്റ്‌ബൈ സമയം

  • 2ജിയില്‍ 26 മണിക്കൂര്‍ 10 മിനിട്ടും, 3ജിയില്‍ 13 മണിക്കൂര്‍ 30 മിനിട്ടും ടോക്ക് ടൈം

  • നീളം 146.9 എംഎം, വീതി 83 എംഎം, കട്ടി 9.7 എംഎം

  • 178 ഗ്രാം ഭാരം

  • ആന്‍ഡ്രോയിഡ് വി2.3.5 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 1.4 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ എആര്‍എം കോര്‍ട്ടെക്‌സ് -എ9 പ്രോസസ്സര്‍

  • അഡോബ് ഫ്ലാഷ്, എച്ച്ടിഎംഎല്‍ ബ്രൗസര്‍
ഇരു സ്മാര്‍ട്ട്‌ഫോണുകളുടെയും ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ ഒപ്പത്തിനൊപ്പമാണ് രണ്ടു ഫോണുകളുടെയും സ്ഥാനം എന്നു കാണാം.  എന്നാല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തില്‍ സാംസംഗിന് എല്‍ജിയുടെ മേല്‍ ചെറുതെങ്കിലും ഒരു മേല്‍ക്കൈ കാണാം.
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X