എല്‍ ജി ഒപ്റ്റിമസ് വി യു ഇന്ത്യയിലെത്തി

By Super
|
എല്‍ ജി ഒപ്റ്റിമസ് വി യു ഇന്ത്യയിലെത്തി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗിസ്‌ബോട്ടിന് ലഭിച്ച വിവരമനുസരിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ എല്‍ ജി ഉടന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമെന്ന് പറഞ്ഞിരുന്നു . മാത്രമല്ല എല്‍ ജി ഒപ്റ്റിമസ് വി യു ആയിരിയ്ക്കും ഈ മോഡലെന്നും ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പറഞ്ഞതു പോലെ തന്നെ എല്‍ ജി ഒപ്റ്റിമസ് വി യു ഫാബ്ലെറ്റ് 34,500 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയിരിയ്ക്കുന്നു.

1280 x 768 പിക്‌സല്‍ റെസല്യൂഷനുള്ള 5 ഇഞ്ച്, 4:3 എക്‌സ് ജി എ IPS ഡിസ്‌പ്ലേയാണ് ഒപ്റ്റിമസ് വി യുവില്‍ ഉള്ളത്. എല്‍ ജിയുടെ മെമോ ആപ്പ് ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കാനും, കൈയ്യെഴുത്ത് നോട്ടുകള്‍ ഉണ്ടാക്കാനും ഇതില്‍ സാധിയ്ക്കും.1.5 GHz ക്വാഡ് കോര്‍ NVIDIA ടെഗ്ര 3 പ്രൊസസ്സറും, ആന്‍ഡ്രോയ്ഡ് 4.0 ഐ സി എസ് ഓ എസ്സുമുള്ള ഈ ഫാബ്ലെറ്റില്‍ 8 എം പി പിന്‍ക്യാമറയും 1.3 എം പി മുന്‍ക്യാമറയുമുണ്ട്. മെമ്മറിയുടെ കാര്യമെടുത്താല്‍ 32 ജി ബി ആന്തരിക മെമ്മറിയും, 1 ജി ബി റാമും, 32 ജി ബി വരെ ബാഹ്യ മെമ്മറിയും ഈ മോഡലില്‍ ഉണ്ട്. ബ്ലൂടൂത്ത് 4.0, വൈ-ഫൈ, എ-ജിപിഎസ്, മൈക്രോ യു എസ് ബി 2.0, എന്‍ എഫ് സി തുടങ്ങിയവയാണ് കണക്ടിവിറ്റി മാര്‍ഗങ്ങള്‍. 2,080 mAh ബാറ്ററിയാണ് ഒപ്റ്റിമസ് വി യുവിന്റെ പവര്‍ സ്രോതസ്സ്. 34,500 രൂപയ്ക്ക് ഈ ഫാബ്ലെറ്റ് ഇന്ത്യന്‍ വിഫണിയില്‍ ലഭ്യമാകും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X