ഓപ്റ്റിമസ് സിപ്; എല്‍ജിയുടെ ആന്‍ഡ്രോയിഡ് ക്യുവര്‍ട്ടി ഫോണ്‍

Posted By: Super

ഓപ്റ്റിമസ് സിപ്; എല്‍ജിയുടെ ആന്‍ഡ്രോയിഡ് ക്യുവര്‍ട്ടി ഫോണ്‍

ക്യുവര്‍ട്ടി കീപാഡില്‍ വരുന്ന എല്‍ജിയുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണാണ് ഓപ്റ്റിമസ് സിപ്. ഇടത്തരം സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തില്‍ പെടുന്ന ഇതില്‍ ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ് ഓപറേറേറ്റിംഗ് സിസ്റ്റമാണ് പ്രവര്‍ത്തിക്കുന്നത്.

സവിശേഷതകള്‍

  • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റം

  • സ്ലൈഡര്‍ ക്യുവര്‍ട്ടി ഫോണ്‍

  • 3.2 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • 800 മെഗാഹെര്‍ട്‌സ് ക്വാള്‍കോം പ്രോസസര്‍

  • 3.2 മെഗാപിക്‌സല്‍ ക്യാമറ

  • 3ജി

  • ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി, ജിപിഎസ്

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകളായ ഐസിഎസും തുടര്‍ന്ന് ജെല്ലിബീനും ഉത്പന്നങ്ങളില്‍ വന്നുതുടങ്ങിയ സാഹചര്യത്തില്‍ ഈ ഫോണിലെ ജിഞ്ചര്‍ബ്രഡ് വേര്‍ഷന്‍ മികച്ചതെന്ന് പറയാനാകില്ല. പുതിയ ഒഎസ് ഫോണില്‍ എല്‍ജി അപ്‌ഡേറ്റ് ചെയ്യുമോ എന്നും വ്യക്തമായിട്ടില്ല. ഫഌഷ് 10 പിന്തുണ ബ്രൗസിംഗില്‍ ഫോണില്‍ ലഭിക്കുന്നുണ്ട്.

ഫോണിലെ 3.2 മെഗാപിക്‌സല്‍ ക്യാമറ ഉപയോഗിച്ച് വീഡിയോയും റെക്കോര്‍ഡ് ചെയ്യാനാകും. ഡാറ്റാ ട്രാന്‍സ്ഫറിന് ബ്ലൂടൂത്ത്, യുഎസ്ബി, വൈഫൈ കണക്റ്റിവിറ്റികളും ഉപയോഗിക്കാം. നാവിഗേഷന്‍ സഹായത്തിനാണ് ബില്‍റ്റ് ഇന്‍ ജിപിഎസ് സഹായിക്കുന്നത്. എച്ച്ഡിഎംഐ, 3.5 എംഎം ഓഡിയോ ജാക്ക് സൗകര്യങ്ങള്‍ മികച്ച വീഡിയോ, ഓഡിയോ ഔട്ട്പുട്ടുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.

ഓപ്റ്റിമസ് സിപ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ ഇത് വില്പനക്കെത്തിയതായി സൂചനയില്ല. യുഎസ് വെബ്‌സൈറ്റായ സ്‌ട്രൈറ്റ് ടോക്ക് വഴിയാണ് എല്‍ജി ഇപ്പോള്‍ ഈ ഉത്പന്നം അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 10,000 രൂപയാണ് ഇതിന് വില ഈടാക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot