Home
Mobile

ക്വാഡ് റിയർ ക്യാമറകളുമായി എൽജി ക്യു 52 അവതരിപ്പിച്ചു: വില, സവിശേഷതകൾ

ദക്ഷിണ കൊറിയൻ കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ എൽജി ക്യു 52 പുറത്തിറക്കി. എൽജി ക്യു 51 ന്റെ പിൻ‌ഗാമിയായ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സ്‌നാപ്പർ ഉൾപ്പെടുന്നു. എൽജി ക്യു 52 ന് 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് കൂടുതൽ വിപുലീകരിക്കാനും ഈ ഹാൻഡ്‌സെറ്റിൽ സാധിക്കുന്നതാണ്. എൽജി ക്യു 52 നുള്ളിൽ 4,000 എംഎഎച്ച് ബാറ്ററിയുമായാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. കൂടാതെ, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഇതിൽ നൽകിയിരിക്കുന്നു.

എൽജി ക്യു 51: വില

എൽജി ക്യു 51: വില

4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് കെആർഡബ്ല്യു 3,30,000 (ഏകദേശം 21,500 രൂപ) വിലയുമായി ദക്ഷിണ കൊറിയയിൽ എൽജി ക്യു 52 പുറത്തിറക്കി. സിൽക്കി വൈറ്റ്, സിൽക്കി റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. എൽജി ക്യു 52 സ്മാർട്ഫോൺ ഒക്ടോബർ 28 ന് വിൽപ്പനയ്‌ക്കെത്തും.

എൽജി ക്യു 51: സവിശേഷതകൾ

എൽജി ക്യു 51: സവിശേഷതകൾ

എൽജി ക്യു 52 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. കൂടാതെ, 6.6 ഇഞ്ച് എച്ച്ഡി + പഞ്ച്-ഹോൾ ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. 4 ജിബി റാമുമായി ജോടിയാക്കിയ 2.3GHz ഒക്ടാകോർ പ്രോസസറാണ് ഈ സ്മാർട്ഫോണിന് കരുത്ത് നൽകുന്നത്. ഇതിൽ ഇന്റർനാൽ സ്റ്റോറേജ് 64 ജിബിയായി പട്ടികപ്പെടുത്തിയിരിക്കുന്നു. 48 മെഗാപിക്സൽ മെയിൻ സെൻസർ, 5 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് എൽജി ക്യു 52 ൽ വരുന്നത്.

എൽജി ക്യു 52

മുൻവശത്ത്, എൽജി ക്യു 52 ഒരു 13 മെഗാപിക്സൽ സെൽഫി ഷൂട്ടർ വരുന്നു. എൽജി ക്യു 52 ഒരു 4,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത് 5.0, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി എന്നിവ ഉൾപ്പെടുന്നു. ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് റീഡറുമായാണ് ഈ ഡിവൈസ് വിപണിയിൽ വരുന്നത്.

More from GizBot

Best Mobiles in India

English summary
The LG Q52 was launched as the South Korean company's new smartphone offering. It is the LG Q51 successor and comes with a quad rear camera configuration that includes a main 48-megapixel snapper.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X