എല്‍ജി ക്യൂ6: ഏറെ സവിശേഷതയുളള ഇന്ത്യയിലെ മികച്ച ബജറ്റ് ഫോണ്‍!

Written By:

എല്‍ജി കമ്പനി തങ്ങളുടെ ആദ്യത്തെ ക്യൂ സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ ആയ LGQ6 ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ഈ ഫോണിന്റെ വില 14,990 രൂപയാണ്. ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റിലെ ഫുള്‍ഡിസ്‌പ്ലേ ടെക്‌നോളജിയാണ് എല്‍ജി Q6.

കൂടാതെ എല്‍ജിക്യൂ6ന്റെ പ്രത്യേകതകളാണ് ഇതിലെ മികച്ച ഫേഷ്യല്‍ റികഗ്നിഷന്‍ ടെക്‌നോളജി, മിലിട്ടറി ഗ്രേഡ് ഡെബിലിറ്റി, മികച്ച ഹാര്‍ഡ്‌വയറുകള്‍ എന്നിവ.

LGQ6 ഇപ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഉപഭോക്താക്കള്‍ക്ക് ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ എങ്ങനെ മാറുന്നു എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബജറ്റ് വിലയുടെ പോയിന്റില്‍ എല്‍ജിയുടെ ഫുള്‍ വിഷന്‍ ടെക്‌നോളജി

2017ലെ ആദ്യത്തെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് എല്‍ജിക്യൂ6നെ അവതരിപ്പിച്ചിരിക്കുന്നത്. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഫുള്‍വിഷന്‍ ഡിസ്‌പ്ലേ (2,160X1080p) , കൂടാതെ 18:9 റെഷ്യോയിലെ വീഡിയോ ബ്രൗസിംഗ്, ഗെയിമിംഗ്, മള്‍ട്ടിടാസ്‌കിംഗ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മികച്ച ഡ്യൂറബിളിറ്റി

മെററ്റലില്‍ നിര്‍മ്മിച്ച ഈ ഫോണ്‍ വളരെ നേരിയത് ആയതിനാല്‍ കൈയ്യില്‍ ഒതുങ്ങുന്നതാണ്. കാരണം ഈ ഫോണ്‍ 7000 സീരീസ് അലൂമിനിയത്തിന്റെ ഭാരം കുറഞ്ഞ 'H Beam' ഫ്രയിം കൊണ്ട് ദൃഡമായി നിര്‍മ്മിച്ചിരിക്കുന്നു.
എയ്‌റോസ്‌കോപ്പ് പോലെയുളള വ്യവസായങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഏറ്റവും വലിയ അലൂമിയം ലോഹങ്ങളില്‍ ഒന്നാണിത് ഇത്.

സുരക്ഷിതവും പുരോഗമിച്ചതുമായ ഫേസ് അണ്‍ലോക്ക്

15,000 രൂപയില്‍ ബയോമെട്രിക് സവിശേഷതകള്‍ ഉളള സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോ? അതായത് നിങ്ങളടെ മുഉം ഉപയോഗിച്ച് ഈ ഫോണ്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. ഒരു പാറ്റേണും നിങ്ങള്‍ക്ക് കൈ കൊണ്ടു ചെയ്യേണ്ട.

നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഫ്രണ്ട് ക്യാമറ നിങ്ങളുടെ മുഖത്തിനു നേരെ പിടിക്കുക.

 

മുന്‍ ക്യാമറ 100 ഡിഗ്രീ വൈഡ് ആങ്കിള്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കാം

സെല്‍ഫി പ്രേമികള്‍ക്ക് 5എംപി സെല്‍ഫി ക്യാമറയാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. 100 ഡിഗ്രി വൈഡ് ഉപയോഗിച്ച് സെല്‍ഫി എടുക്കുകയാണെങ്കില്‍ നിങ്ങളുടെ ക്യാമറയില്‍ ഒരു ഗ്രൂപ്പിനെ തന്നെ കിട്ടുന്നതാണ്.

ക്യാമറ ആപ്പ് ഉപയോഗിച്ച് ഉടന്‍ തന്നെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും മറ്റും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാവുന്നതുമാണ്. 13എംബി റിയര്‍ ക്യാമറയാണ് എല്‍ജിക്യൂ6ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ശക്തിയേറിയ ഹാര്‍ഡ്‌വയര്‍

എല്‍ജിക്യൂ6ന് ശക്തിയേറിയ ഹാര്‍ഡ്‌വയറാണ്. അതായത് ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍. പ്രോസസറിനെ പെയര്‍ ചെയ്തിരിക്കുന്നത് അഡ്രിനോ 505 ജിപിയു ആണ്. 3ജിബി റാമും ഇതിലുണ്ട്. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2TB വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി കൂട്ടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LGQ6 has an amalgamation of great features such as secure facial recognition technology, military grade durability and powerful hardware to give its consumers the best possible mobile phone experience.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot