സ്നാപ്ഡ്രാഗൺ 765 ചിപ്‌സെറ്റുമായി എൽജി ക്യു 92 അവതരിപ്പിച്ചു; സവിശേഷതകൾ, വില, വിൽപ്പന

|

കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ എൽജി ക്യു 92 ദക്ഷിണ കൊറിയയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. സ്നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഈ ഹാൻഡ്‌സെറ്റിന് പിന്നിലായി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് വരുന്നു. സ്‌ക്രീനിന്റെ മുകൾ ഭാഗത്ത് കട്ട്ഔട്ട് ഉപയോഗിച്ച് ഹോൾസെറ്റിന് ഒരു ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈൻ ഉണ്ട്. രണ്ട് വലിയ സെൻസറുകൾ ഒന്നിനു താഴെയായി സ്ഥാപിച്ചിരിക്കുന്നതും മറ്റ് രണ്ട് ചെറിയ സെൻസറുകൾ അവയുടെ അരികിൽ ഉള്ളതും പിൻ ക്യാമറ സെറ്റപ്പിൻറെ ഒരു സവിശേഷതയാണ്. എൽജി ക്യു 92ന് 48 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയും 4,000 എംഎഎച്ച് ബാറ്ററിയും വരുന്നു.

എൽജി ക്യു 92: വില, വിൽപ്പന

എൽജി ക്യു 92: വില, വിൽപ്പന

6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനായി എൽ‌ജി ക്യു 92ന് ദക്ഷിണ കൊറിയയിൽ കെ‌ആർ‌ഡബ്ല്യു 4,00,000 (ഏകദേശം 25,000 രൂപ) ആണ് വില വരുന്നത്. ഓഗസ്റ്റ് 26ന് ഹോം മാർക്കറ്റിൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തുമെന്ന് എൽജി പറഞ്ഞു. ഈ ഹാൻഡ്‌സെറ്റ് വൈറ്റ്, ബ്ലാക്ക്, റെഡ് കളർ ഓപ്ഷനുകളിൽ വരുന്നു.

സാംസങ് ഗാലക്‌സി എം 51 ലോഞ്ച് ഇന്ത്യയിൽ; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംസാംസങ് ഗാലക്‌സി എം 51 ലോഞ്ച് ഇന്ത്യയിൽ; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

എൽജി ക്യു 92: സവിശേഷതകൾ

എൽജി ക്യു 92: സവിശേഷതകൾ

എൽജി ക്യു 92, 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഹോൾ-പഞ്ച് ഡിസ്‌പ്ലേ 20: 9 ആസ്പെക്റ്റ് റേഷിയോയിൽ അവതരിപ്പിക്കുന്നു. 6 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇന്റർനാൽ സ്റ്റോറേജ് 128 ജിബിയായി പട്ടികപ്പെടുത്തിയിരിക്കുന്നു. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പ് എൽജി ക്യു 92ൽ വരുന്നു. മുൻവശത്ത്, ഹോൾ-പഞ്ച് കട്ട്ഔട്ടിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.

സ്നാപ്ഡ്രാഗൺ 765 ചിപ്‌സെറ്റ്

എൽജി ക്യു 92 ന് 4,000 എംഎഎച്ച് ബാറ്ററിയുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 5 ജി നെറ്റ്‌വർക്ക്, ബ്ലൂടൂത്ത് വി 5.0, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ വരുന്നു. എൽജി ക്യു 92ൻറെ ഭാരം ഏകദേശം 193 ഗ്രാം ആണ്. ഗൂഗിൾ ലെൻസ് പിന്തുണ, MIL-STD-810G സർട്ടിഫിക്കേഷൻ, IP68 സർട്ടിഫിക്കേഷൻ തുടങ്ങി മറ്റ് സവിശേഷതകളും ഉൾപ്പെടുന്നു.

Best Mobiles in India

English summary
In South Korea, LG Q92 has formally launched as the company's newest smartphone offering. The phone is powered by the Snapdragon 765 G SoC, and is backed by quad rear cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X