ഫയര്‍ഫോക്‌സില്‍ അകം കാണാവുന്ന ഫോണുമായി എല്‍ ജി എത്തും....!

Written By:

എല്‍ ജി പുതിയൊരു ഫയര്‍ഫോക്‌സ് സ്മാര്‍ട്‌ഫോണുമായി എത്തും. എഫ്എക്‌സ്0 എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന് 26,3834 രൂപയാണ് വില. ഫയര്‍ഫോക്‌സിന് ഒട്ടും പ്രചാരമില്ലാത്ത ജപ്പാനിലാണ് ഈ ഫോണ്‍ ആദ്യം എത്ത്ിക്കുന്നത്.

അതിസുതാര്യമായ സ്വര്‍ണ്ണ നിറത്തിലുളള പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ബോഡിയാണ് ഫോണിനുള്ളത്. പിന്‍ഭാഗത്തെ ബാറ്ററിയും എസ് ഡി കാര്‍ഡ് ഹോള്‍ഡറുമെല്ലാം പുറകിലെ കവര്‍ മാറ്റാതെ തന്നെ കാണാനാകും.

ഫയര്‍ഫോക്‌സില്‍ അകം കാണാവുന്ന ഫോണുമായി എല്‍ ജി എത്തും....!

വിഖ്യാത ജാപ്പനീസ് കലാകാരനും ഡിസൈനറുമായ തൊക്കുജിന്‍ യോഷിയോക്കയാണ് ഫോണിന്റെ രൂപകല്പന നിര്‍വഹിച്ചത്.

4.7 ഇഞ്ച് ഐ പി എസ് സ്‌ക്രീനാണ് ഫോണിലുള്ളത്. മുന്‍ഭാഗത്ത് സ്‌ക്രീനിന്റെ തൊട്ടുതാഴെയുള്ള ഹോംബട്ടനില്‍ മോസില ഫയര്‍ഫോക്‌സിന്റെ ലോഗോയുണ്ട്. ഈ ഭാഗവും അകം കാണാവുന്ന രീതിയില്‍ സുതാര്യമാണ്.

ഫയര്‍ഫോക്‌സില്‍ അകം കാണാവുന്ന ഫോണുമായി എല്‍ ജി എത്തും....!

ഒന്നര ജി.ബി റാം, 16 ജി.ബി ഇന്‍ബില്‍ട്ട് മെമ്മറി, സ്‌നാപ്ഡ്രാഗണ്‍ 400 എസ് ഒ സി പ്രൊസസര്‍, 64 ജി ബി വരെ വികസിപ്പിക്കാവുന്ന ഇന്റേണല്‍ മെമ്മറി, എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറ, 2.1 മെഗാപിക്‌സലിന്റെ മുന്‍ക്യാമറ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി പി എസ്, ബ്ലൂടൂത്ത് സംവിധാനങ്ങളാണുള്ളത്. 2370 എം എ എച്ച് ബാറ്ററി ഫോണിന് ഊര്‍ജം പകരുന്നു. ആന്‍ഡ്രോയ്ഡുമായും ആപ്പിള്‍ ഐ ഒ എസുമായും താരതമ്യം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ ഏറെ എളുപ്പമുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫയര്‍ഫോക്‌സ്.

Read more about:
English summary
LG’s Fx0 Firefox phone with a fully transparent case coming to Japan.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot