ട്രിപ്പിൾ ക്യാമറ സവിശേഷതയുമായി എൽജി സ്റ്റൈലോ 6 അവതരിപ്പിച്ചു
എൽജി സ്റ്റൈലോ 6 സ്മാർട്ട്‌ഫോൺ യു.എസിൽ അവതരിപ്പിച്ചു. നിങ്ങൾക്ക് ഇത് ബൂസ്റ്റ് മൊബൈൽ വഴി ലഭിക്കുന്നതാണ്. എൽജിയിൽ നിന്നുള്ള ഏറ്റവും പുതിയ ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 6.8 ഇഞ്ച് എഫ്എച്ച്ഡി + പാനൽ, മീഡിയടെക് ചിപ്‌സെറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ ഹാൻഡ്‌സെറ്റിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എൽജി സ്റ്റൈലോ 6 കപ്പാസിറ്റീവ് സ്റ്റൈലസുമായി വരുന്നു. എൽജി സ്റ്റൈലോ 6 സ്മാർട്ഫോണിൻറെ പിൻഗാമിയാണിത്. പുതിയ എൽജി ഫോണിനെക്കുറിച്ചുള്ള എല്ലാം വിവരങ്ങളും നമുക്ക് ഇവിടെ പരിശോധിക്കാവുന്നതാണ്.

എൽജി സ്റ്റൈലോ 6 വില
എൽജി സ്റ്റൈലോ 6 ഹാൻഡ്‌സെറ്റിന്റെ വില 179.99 ഡോളറാണ്, ഇത് ഇന്ത്യയിൽ ഏകദേശം 13,630 രൂപയാണ്. 3 ജിബി റാമിലും 64 ജിബി ഇന്റേണൽ സ്റ്റോറേജിലും കമ്പനി ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് സ്റ്റോറേജ് വിപുലീകരിക്കുന്നതിനുള്ള ഒരു ഓപ്ഷൻ കമ്പനി നൽകിയിട്ടുണ്ട്. 13 മെഗാപിക്സൽ മെയിൻ ലെൻസും 5 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും ഉൾപ്പെടുന്ന മൂന്ന് ക്യാമറകൾ ഇതിന്റെ പിന്നിലുണ്ട്.

എൽജി സ്റ്റൈലോ 6 ക്യാമറ
തിരശ്ചീനമായി അടുക്കിയിരിക്കുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിന് 5 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്. മുൻവശത്ത് വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉണ്ട്. സെൽഫികൾക്കും വീഡിയോകൾക്കുമായി 13 മെഗാപിക്സൽ ക്യാമറയുണ്ട്. എൽജി 4,000 എംഎഎച്ച് ബാറ്ററി ഇതിൽ മികച്ച ചാർജിങിനായി ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് യുഎസ്ബി-സി വഴി 18W ഫാസ്റ്റ് ചാർജിംഗ് ടെക്കിനെ പിന്തുണയ്ക്കുന്നു. 6.8 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് എൽജി സ്റ്റൈലോ 6, എഫ്എച്ച്ഡി + റെസല്യൂഷനിൽ പ്രവർത്തിക്കുന്നു.

മീഡിയടെക് ഹീലിയോ പി 35 SoC
പിൻ പാനലിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഗൂഗിൾ അസിസ്റ്റന്റിനെ വിളിക്കാൻ എൽജി ഒരു പ്രത്യേക ഹാർഡ്‌വെയർ ബട്ടണും ഇതിൽ കൊണ്ടുവന്നിരിക്കുന്നു. മീഡിയടെക് ഹീലിയോ പി 35 SoC യിൽ നിന്ന് ഹാൻഡ്‌സെറ്റ് അതിന്റെ ശക്തി ആകർഷിക്കുന്നു. മുകളിൽ എൽജി കസ്റ്റം സ്കിൻ ഉള്ള ആൻഡ്രോയിഡ് 10 ഒ.എസ്. 4G വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് ഈ സ്മാർട്ഫോണിൻറെ കണക്റ്റിവിറ്റി ഓപ്ഷനുകൾ.

എൽജി സ്റ്റൈലോ 6 സവിശേഷതകൾ
ഈ സ്മാർട്ഫോണിന്റെ അടിയിൽ ഒരു കംപാർട്മെന്റിൽ സ്റ്റൈലസ് സൂക്ഷിക്കുന്നു. കൂടാതെ ഈ സ്മാർട്ഫോൺ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് ചെക്ക്ഔട്ടിൽ MEMORIAL2020 കോഡ് ഉപയോഗിക്കാം. ഇത് പിന്നീട് $143.99 ന് ലഭ്യമാകും (ഏകദേശം 10,899.40 രൂപ) എന്നാൽ ഈ ഓഫർ മെയ് 26 വരെ ലഭ്യമാകുകയുള്ളു.


Click it and Unblock the Notifications








