എല്‍ജി ഈ വര്‍ഷം 12 സ്മാര്‍ട്‌ഫോണുകള്‍ ഇറക്കും

Posted By: Staff

എല്‍ജി ഈ വര്‍ഷം 12 സ്മാര്‍ട്‌ഫോണുകള്‍ ഇറക്കും

വിവിധ വിലകളിലെത്തുന്ന 12 ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് എല്‍ജി ഇലക്ട്രോണിക്‌സ് അറിയിച്ചു. 7,000 മുതല്‍ 35,000 രൂപ വരെ വിലവരുന്ന ഹാന്‍ഡ്‌സെറ്റുകള്‍ ഇതില്‍ ഉള്‍പ്പെടും. ഓപ്റ്റിമസ് 4എക്‌സ് എച്ച്ഡി സ്മാര്‍ട്‌ഫോണാണ് ഇതില്‍ ആദ്യമായി കമ്പനി വില്പനക്കെത്തിക്കുക.

മെയില്‍ എത്തുന്ന ഇത് ആന്‍ഡ്രോയിഡ് 4 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് സ്മാര്‍ട്‌ഫോണാണ്. ക്വാഡ് കോര്‍ എന്‍വിദിയ ടെഗ്ര 3 മൊബൈല്‍ പ്രോസസറാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 8.1 മെഗാപിക്‌സല്‍, 1.3 മെഗാപിക്‌സല്‍ കപ്പാസിറ്റികളിലുള്ള ഡ്യുവല്‍ ക്യാമറകളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ഇതിന് പുറമെ എല്‍ജി ഓപ്റ്റിമസ് വിയു, എല്‍ജി ഓപ്റ്റിമസ് 3ഡി മാക്‌സ്, എല്‍ സീരീസിലെ മൂന്ന് സ്മാര്‍്ട്‌ഫോണുകളും ഇതില്‍ പെടും. എല്‍ജി ഓപ്റ്റിമസ് എല്‍ 3, ഓപ്റ്റിമസ് എല്‍5, ഓപ്റ്റിമസ് എല്‍7 എന്നിവയാണ് എല്‍ സീരീസില്‍ പെടുന്ന സ്മാര്‍ട്‌ഫോണുകള്‍. ഈ വര്‍ഷം സ്മാര്‍ട്‌ഫോണ്‍ വില്പന 2 കോടിയിലെത്തുമെന്നാണ് എല്‍ജി ഇന്ത്യ കണക്കുകൂട്ടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot