ട്രിപ്പിള്‍ സിം സ്മാര്‍ട്ട് ഫോണുമായി എല്‍.ജി.; ഡ്യുവല്‍ സിം ഫോണുകള്‍ക്ക് ഭീഷണി

Posted By:

ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണുകളുടെ പുതുമ നഷ്ടപ്പെട്ടുകഴിഞ്ഞോ?.. എങ്കിലിതാ ട്രിപ്പിള്‍ സിം സ്മാര്‍ട്ട് ഫോണുമായി എല്‍.ജി. രംഗത്ത്. നിലവില്‍ തന്നെ ബേസിക് ട്രിപ്പിള്‍ സിം ഫോണ്‍ എല്‍.ജി. ഇറക്കുന്നുണ്ടെങ്കിലും സ്മാര്‍ട്ട് ഫോണ്‍ ആദ്യമായാണ് നിര്‍മിക്കുന്നത്്. മിതമായ നിരക്കില്‍ പ്രൊസസറുകള്‍ നിര്‍മിച്ചു നല്‍കുന്ന മീഡിയ ടെക്കുമായി ചേര്‍ന്നാണ് എല്‍.ജിയുടെ പുതിയ പരീക്ഷണം.

ട്രിപ്പിള്‍ സിം സ്മാര്‍ട്ട് ഫോണുമായി എല്‍.ജി.; ഡ്യുവല്‍ സിം ഫോണുകള്‍ക്

3ജി ട്രിപ്പിള്‍ സിം ടെക്‌നോളജിയുടെ സഹായത്താലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കുന്നത്. മൂന്നു സിം കാര്‍ഡുകളും മാറി മാറി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതാണ് 3 ജി ട്രിപ്പിള്‍ സിം ടെക്‌നോളജിയുടെ പ്രത്യേകത. മാത്രമല്ല ഉയര്‍ന്ന ശേഷിയുള്ളതിനാല്‍ സംസാരിക്കുന്നതിനിടെ ശബ്ദം മുറിഞ്ഞു പോവുകയോ കോള്‍ കട്ടാവുകയോ ചെയ്യില്ല. മള്‍ട്ടി സിം ചിപ്‌സെറ്റ് ടെക്‌നോളജിയില്‍ തങ്ങളുടെ മേല്‍ക്കോയ്മ അരക്കിട്ടുറപ്പിച്ച മീഡിയ ടെക്കിന്റെ സഹകരണം കൂടിയാവുമ്പോള്‍ നിലവാരത്തിന്റെ കാര്യത്തില്‍ പുതിയ ഫോണ്‍ മികച്ചതായിരിക്കുമെന്ന് നിസംശയം പറയാം.

പുതിയ എല്‍.ജി. സ്മാര്‍ട്ട് ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നിലവില്‍ എല്‍.ജിയുമായാണ് മീഡിയ ടെക്കിന് പങ്കാളിത്തമുള്ളതെങ്കിലും ഭാവിയില്‍ മറ്റു കമ്പനികളുമായും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധ്യതയേറെയാണ്. മീഡിയ ടെക് ഇറക്കിയ പത്രക്കുറിപ്പില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. കുറഞ്ഞ വിലയില്‍ ഡ്യുവല്‍ സിം ഫോണുകളുമായി കളം നിറഞ്ഞു നില്‍ക്കുന്ന നോക്കിയ, മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയവയ്ക്ക് എല്‍.ജിയുടെ ട്രിപ്പിള്‍ സിം ഫോണ്‍ ഭീഷണിയാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
നിലവില്‍ ലഭ്യമായ എല്‍.ജിയുടെ എ.290 ട്രിപ്പിള്‍ സിം ഫോണില്‍ സ്മാര്‍ട്ട് ഫോണിലേതിനു തുല്യമായ സൗകര്യങ്ങളൊന്നുമില്ല. 17 എം.ബി. ഇന്റേണല്‍ മെമ്മറി, 4 ജി.ബി. വരെ സപ്പോര്‍ട്ട് ചെയ്യുന്ന മെമ്മറി സ്ലോട്ട്, ഹെഡ് ഫോണ്‍, വീഡിയോ പ്ലെയര്‍, എഫ്.എം. റേഡിയോ എന്നിവ മാത്രമാണ് ഈ ഫോണിലെ സൗകര്യങ്ങള്‍. 3,800 രൂപയാണ് വില.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot