ഇന്റല്‍ മെഡ്ഫീല്‍ഡ് ആന്‍ഡ്രോയിഡ് ഫോണുമായി എല്‍ജി എത്തുന്നു

Posted By:

ഇന്റല്‍ മെഡ്ഫീല്‍ഡ് ആന്‍ഡ്രോയിഡ് ഫോണുമായി എല്‍ജി എത്തുന്നു

ഗാഡ്ജറ്റ് വിപണിയിലെ ഏറ്റവും മികച്ച വര്‍ഷമായാണ് 2011 കണക്കാക്കിയിരിക്കുന്നത്.  നിരവധി മികച്ച മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍, ഡോക്കിംഗ് സ്‌റ്റേഷനുകള്‍, മ്യൂസിക് ഉപകരണങ്ങള്‍, ടാബ്‌ലറ്റുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയ പുറത്തിറങ്ങിയ വര്‍ഷമാണ് 2011.  ഇതിനേക്കാളും മികച്ചതായിരിക്കും 2012 എന്നു പ്രതീക്ഷിക്കാം.

2012 ജനുവരിയില്‍ ലാസ് വേഗാസില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ നടക്കാനിരിക്കുകയാണ്.  അനേകം പുതിയ ഉല്‍പന്നങ്ങളാണ് ഈ പരിപാടിയില്‍ പുറത്തിറങ്ങാന്‍ പോകുന്നത്.

വരാനിരിക്കുന്ന പുതിയ ഗാഡ്ജറ്റുകള്‍ കാണാന്‍ ഇവിടെ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നു.  എല്‍ജി അവരുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ ഈ ഷോയില്‍ പ്രദര്‍ഷിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതു വേറൊരു ആന്‍ഡ്രോയിഡ് ഫോണല്ല, ശരിക്കും വേറിട്ടൊരു ആന്‍ഡ്രോയിഡ് ഫോണാണത്രെ.  ഇന്റലിന്റെ മെഡ്ഫീല്‍ഡ് എസ്ഒസിയുടെ സപ്പോര്‍ട്ട് ഉള്ള ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ആണിത്.  എല്‍ജിയില്‍ നിന്നും ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നേയുള്ളൂ.

എന്നാല്‍ കൊറിയ ടൈംസിനോട് ഈയിടെ എല്‍ജിയുടെ ഒരു ഉന്നതാധികാരി എല്‍ജി ഒരു പുതിയ ഇന്റല്‍ പവേര്‍ഡ് ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കാന്‍ പോകുന്ന കാര്യം പറഞ്ഞിട്ടുണ്ട്.

ഇന്റലിന്റെ മെഡ്ഫീല്‍ഡ് മൊബൈല്‍ പ്രോസസ്സര്‍ ഇന്നു വരെ ഇറങ്ങിയ പ്രോസസ്സറുകളില്‍ ഏറ്റവും ശക്തവും വേഗതയേറിയതുമായ പ്രോസസ്സറായാണ് കണക്കാക്കുന്നത്.  32 എംഎം ഇന്റല്‍ ആറ്റം പ്രോസസ്സര്‍ ഉണ്ട് ഇന്റല്‍ മെഡ്ഫീല്‍ഡ് പ്ലാറ്റ്‌ഫോമില്‍ എന്നു പറയപ്പെടുന്നു.

ഇത് ഒരു ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുമായി ഈ ഇന്റല്‍ പ്രോസസ്സര്‍ ഇന്റഗ്രേറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ളതല്ല.  എന്നാല്‍ എല്‍ജിയ്ക്ക് ഇക്കാര്യത്തില്‍ വിജയിക്കാനാകും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഏതായാലും ഈ വരാനിരിക്കുന്ന എല്‍ജി ഇന്റല്‍ പവേര്‍ഡ് ആന്‍ഡ്രോയിഡ് ഫോണിന് ഐഫോണിന്റെ അതേ വലിപ്പം ആണുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

ലാസ് വേഗാസില്‍ നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഈ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ എല്‍ജി പ്രദര്‍ഷിപ്പിക്കും എന്നതിനപ്പുറം കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ ഈ പുതിയ മൊബൈല്‍ ഫോണിനം കുറിച്ചു ലഭ്യമല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot