ഐഫോണ്‍ X- നേക്കാള്‍ വിലയുളള ഫോണുമായി എല്‍ജി

Written By:

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് എല്‍ജി വി30 പ്രീമിയം വേര്‍ഷന്‍. ഈ ആഡംബര ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത് ഡിസംബര്‍ 13നാണ്. പ്രീമിയം വേര്‍ഷനിലെ എല്‍ജി V30 ഫോണ്‍ ദക്ഷണ കൊറിയയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 'എല്‍ജി സിഗ്‌നേച്ചര്‍ എഡിഷന്‍' എന്നാണ് ഈ ഫോണിനെ അറിയപ്പെടുന്നത്.

ഐഫോണ്‍ X- നേക്കാള്‍ വിലയുളള ഫോണുമായി എല്‍ജി

സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ ഏകദേശം അടുത്തു വരുന്ന സവിശേഷതകളാണ് എല്‍ജി V30 സിഗ്‌നേച്ചര്‍ എഡിഷന്. എന്നിരുന്നാലും പുതിയ ഉപകരണങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ട്. V30 സ്റ്റാന്‍ഡേര്‍ഡ് ഗ്ലാസുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ മോഡലിന് സിര്‍കോറിയം സെറാമിക് പ്ലേറ്റാണ് നല്‍കിയിരിക്കുന്നത്. ഇത് കൂടുതല്‍ സ്‌ക്രാച്ച് റെസിസ്റ്റന്റാണ്.

സിഗ്‌നേച്ചര്‍ എഡിഷന്റെ എത്തിയിരിക്കുന്നത് 6ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. അന്‍ഡ്രോയിഡ് ഓറിയോ ഔട്ട് ഓഫ് ബോക്‌സിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. വെളുപ്പ് കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

സിഗ്‌നേച്ചര്‍ എഡിഷനില്‍ 300 യൂണിറ്റുകളാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ രസകരമായ കാര്യം മറ്റൊന്നാണ്, എല്‍ജി പിന്‍ഭാഗത്ത് അവരുടെ പേരുകള്‍ കൊത്തി വയ്ക്കാന്‍ ചില ഭാഗ്യ ഉടമകളെ തിരഞ്ഞെടുക്കും.

ഈ ഹാന്‍സെറ്റിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് രണ്ട് ബാഗ്, Olufsen ഹെഡ്‌സെറ്റ്, ബ്ലൂട്ടൂത്ത് എന്നിവ ലഭിക്കുന്നു. ഈ വര്‍ഷാവസാനം, അതായത് ഡിസംബര്‍ 27ന് വില്‍പന തുടങ്ങുമെന്നു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു.

ഈ സ്മാര്‍ട്ട്ഫണിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. $1820 ഡോളറാണ്, അതായത് ഏകേശം 1,17,523 രൂപയാണ് ഇന്ത്യന്‍ വില. ഇത് ആപ്പിള്‍ ഐഫോണിന്റെ വിലയെ കടത്തി വെട്ടിയിരിക്കുകയാണ്.

English summary
The LG V30 Signature Edition phone's specs are almost similar to the standard variant. However, there are significant changes in the new device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot