എൽജിയുടെ V35 ThinQ എത്തി; മനോഹരം, കരുത്തുറ്റത്.. ഒപ്പം മികച്ച ക്യാമറയും!

By Shafik
|

എൽജി തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ഫോൺ ആയ എൽജി V35 ThinQ, V35+ ThinQ എന്നിവ അവതരിപ്പിച്ചു. ഫുൾവിഷൻ സ്മാർട്ഫോൺ സീരീസിലേക്ക് എൽജി എത്തിക്കുന്ന ഈ പുതിയ മോഡലുകൾ ഒരു പ്രീമിയം ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകളോടെയുമാണ് എത്തുന്നത്. ഈ രണ്ടു മോഡലുകളും തമ്മിൽ മെമ്മറിയിൽ മാത്രമേ വ്യത്യാസമുള്ളൂ. എൽജി V35 ThinQനു 64 ജിബി ആണെങ്കിൽ V35+ ThinQന് 128 ജിബി ആണ് മെമ്മറി ഉള്ളത്.

എൽജിയുടെ V35 ThinQ എത്തി; മനോഹരം, കരുത്തുറ്റത്.. ഒപ്പം മികച്ച ക്യാമറയു

സ്നാപ് ഡ്രാഗൺ 845 പ്രോസസറിൽ എത്തുന്ന ഫോണിൽ 6 ഇഞ്ച് ഫുൾവിഷൻ ഒഎൽഇഡി ഡിസ്‌പ്ലെ ആണുള്ളത്. HDR10 പിന്തുണയോടെയുള്ളതാണ് ഈ ഡിസ്പ്ളേ. കാഴ്ചയിൽ എൽജി V30യുമായി ഏറെ സാദൃശ്യമുള്ള ഡിസൈൻ തന്നെയാണ് ഈ മോഡലും. 16 മെഗാപിക്സലിന്റെ പിറകിലുള്ള ഇരട്ട ക്യാമറകളാണ് എടുത്തുപറയേണ്ട മറ്റൊരു പ്രധാന സവിശേഷത.

എൽജിയുടെ ഈയടുത്തിറങ്ങിയ മോഡലുകളിൽ എല്ലാം തന്നെ നമ്മൾ കണ്ട AI സവിശേഷതകൾ ഈ ഫോണിലും നിറയെ കാണാം. വ്യത്യസ്ത തരത്തിലുള്ള ദൃശ്യങ്ങളെ തിരിച്ചറിയാനും ഓരോ നിറങ്ങൾക്കും വെളിച്ചത്തിനും അനുസരിച്ച് പ്രവർത്തിക്കാനും ക്യാമറയിൽ കാണുന്ന കാര്യങ്ങളെ മനസ്സിലാക്കിയെടുക്കാനുമെല്ലാം സഹായകമാകുന്ന ഒരുപാട് സൗകര്യങ്ങൾ ഈ ഫോണിലും ലഭ്യമാണ്.

ജൂൺ മാസം തന്നെ ഈ ഫോൺ അമേരിക്കയിൽ ലഭ്യമായിത്തുടങ്ങും. അതിനു ശേഷം മാത്രമേ ഏഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും എത്തുകയുള്ളൂ. അറോറ ബ്ലാക്ക്, പ്ലാറ്റിനം ഗ്രേ എന്നീ നിറങ്ങളിൽ ആണ് ഫോൺ ലഭ്യമാകുക.

ആൻഡ്രോയ്ഡ് ഓറിയോ അധിഷ്ഠിതമാക്കി പ്രവർത്തിക്കുന്ന ഈ ഫോണുകളുടെ ഡിസ്പ്ളേ 6-inch Quad-HD+ 1440x2880 OLED ഫുൾവിഷൻ ആണ്. കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഫോണിലുണ്ട്. സ്നാപ് ഡ്രാഗൺ 845 പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ റാം 6 ജിബി ആണ്. മെമ്മറി നേരത്തെ പറഞ്ഞ പോലെ 64 ജിബി അല്ലെങ്കിൽ 128 ജിബി ആയി വാങ്ങാം.

16 മെഗാപിക്സലിന്റെ ഇരട്ട ക്യാമറകൾ പിറകുവശത്ത് സ്ഥിതി ചെയ്യുമ്പോൾ സെൽഫി ആവശ്യങ്ങൾക്കായി 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാംറെയുമുണ്ട്. ബാറ്ററി വരുന്നത് 3300 mAh ആണ്. അതിവേഗ ചാർജ്ജിങ്, വയർലെസ്സ് ചാർജ്ജിങ്ങ് എന്നീ സവിശേഷതകളും ഫോണിലുണ്ട്.

Mi 8 എത്തി.. Mi 8 മാത്രമല്ല, കൂടെ വേറെ രണ്ടു മോഡലുകൾ കൂടെ..!Mi 8 എത്തി.. Mi 8 മാത്രമല്ല, കൂടെ വേറെ രണ്ടു മോഡലുകൾ കൂടെ..!

Best Mobiles in India

Read more about:
English summary
LG V35 Thinq, V35+ Thinq Launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X