Just In
- just now
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
- 43 min ago
വീണ് പോയവരെ വാഴ്ത്തുന്ന നാട്; ഒരു കോടിയിലധികം യൂസേഴ്സുമായി കേരളത്തിൽ വിഐ ഒന്നാമത്
- 16 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 17 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
Don't Miss
- Automobiles
ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...
- Movies
മരിച്ച സൗന്ദര്യ തിരിച്ചുവന്നെന്ന് കരുതി എനിക്ക് ചുറ്റും ആരാധകര്‍ കൂടി; മറക്കാനാകാതെ ചന്ദ്ര ലക്ഷ്മണ്
- Sports
അവനാണ് ബെസ്റ്റ്, അതിലും മികച്ചവനെ കണ്ടെത്താനാവില്ല-ബാബറിനെ പിന്തുണച്ച് മുന്‍ താരം
- Travel
ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്റിക് പാക്കേജ് ഇതാ
- News
'കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; ജനുവരി 30ന് വമ്പന്‍ പരിപാടി...' വിശദീകരണം ഇങ്ങനെ
- Lifestyle
ഏഴു ജന്മപാപങ്ങളില്‍ നിന്ന് മോചനം നല്‍കും സൂര്യ സപ്തമി; ശുഭമുഹൂര്‍ത്തവും പൂജാവിധിയും
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
അഞ്ച് ക്യാമറയുമായി എല്‍.ജി വി40 തിങ്ക് ഇന്ത്യന്‍ വിപണിയില്‍; വില 49,990 രൂപ
ആഗോള വിപണിയില്‍ അവതരിപ്പിച്ച് മൂന്നു മാസത്തിനു ശേഷം എല്‍.ജിയുടെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ മോഡലായ വി40 തിങ്ക് ഇന്ത്യന്‍ വിപണിയിലെത്തി. മൂന്നു പിന് ക്യാമറയും ഇരട്ട മുന്‍ ക്യാമറയുമുള്പ്പടെ അഞ്ച് ക്യാമറകളാണ് ഫോണിലുള്ളത്. കൂടാതെ ഓ.എല്‍.ഇ.ഡി ഡിസ്പ്ലേയുമുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണ്‍ വഴിയാണ് ഫോണിന്റെ വില്‍പ്പന.

സൗജന്യ സ്ക്രീന്‍ റീപ്ലേസ്മെന്റ് ഓഫറുമുണ്ട്.
49,990 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ വി40 തിങ്കിന് വില നിശ്ചയിച്ചിരിക്കുന്നത്. നോ കോസ്റ്റ് ഇ.എം.ഐ സംവിധാനവും ആമസോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ പഴയ ഫോണിന് 5,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും സൗജന്യ സ്ക്രീന്‍ റീപ്ലേസ്മെന്റ് ഓഫറുമുണ്ട്.

സവിശേഷതകള്‍
6.4 ഇഞ്ച് ഫുള്‍ വിഷന്‍ ഓ.എല്‍.ഇ.ഡി ഡിസ്പ്ലേയാണ് എല്‍.ജി വി40 തിങ്കിനുള്ളത്. 3120X1440 പിക്സലാണ് റെസലൂഷന്‍. 19:5:9 ആസ്പെക്ട് റേഷ്യോയും 537 പി.പി.ഐ പിക്സല്‍ ഡെന്‍സിറ്റിയും ഡിസ്പ്ലേയ്ക്ക് പ്രത്യേക രൂപഭംഗി നല്കുന്നു. കരുത്തിനായി സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിന് അഡ്രീനോ 630 ജി.പി.യുവുമുണ്ട്. 6ജി.ബി റാം ശേഷിയാണ് മോഡലിലുള്ളത്. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി.

ക്യാമറ, ബാറ്ററി
അഞ്ച് ക്യാമറയുമായാണ് എല്‍.ജി വി40 തിങ്കിന്റെ വരവ്. പിന്നില്‍ 12+16+12 മെഗാപിക്സലിന്റെ മൂന്നു ക്യാമറകള്‍ പിന്നിലും 8+5 മെഗാപിക്സലിന്റെ രണ്ട് ക്യാമറകള്‍ മുന്നിലുമുണ്ട്. പിന്നിലെ 16 മെഗാപിക്സലിന്റെയും മുന്നിലെ 5 മെഗാപിക്സലിന്റെയും സെന്‍സറുകള്‍ വൈഡ് ആംഗിള്‍ ക്യാമറയ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

കരുത്തന് ബാറ്ററിയാണ്
3,300 മില്ലി ആംപയറിന്റെ കരുത്തന് ബാറ്ററിയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതിവേഗ ചാര്‍ജിംഗിനായി ക്വിക്ക് ചാര്‍ജിംഗ് 3.0 സംവിധാനവുമുണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അധികം വൈകാതെ 9.0 പൈ അപ്ഡേറ്റ് ലഭിക്കും.

മറ്റ് സവിശേഷതകള്‍
ഐ.പി 98 റേറ്റിംഗാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. സുരക്ഷയൊരുക്കുന്നതിനായി പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. കൂടാതെ ഫേസ് അണ്‍ലോക്കിംഗ് സംവിധാനവും കൂട്ടുണ്ട്. ഗൂഗിളിനായി പ്രത്യേകം അസിസ്റ്റന്റ് ബട്ടണും എല്‍.ജി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഫോണ്‍ വാങ്ങാനാകും.
സൂപ്പര്‍ ബൂംബോക്സ് സ്പീക്കറുകളാണ് എല്‍.ജി വി40 മോഡലിനു കരുത്തന് ശബ്ദം നല്‍കുന്നത്. താഴ്ന്ന ഫ്രീക്വന്‍സി ഔട്ട്പുട്ടിന് ഉതകുന്നതാണ് ഈ സ്പീക്കര്‍. കണക്ടീവിറ്റി സംവിധാനങ്ങളായ 4ജി വോള്‍ട്ട്, വൈഫൈ 802, ബ്ലൂടൂത്ത് 5, ജി.പി.എസ്, എന്‍.എഫ്.സി, യു.എസ്.ബി ടൈപ് സി എന്നിവ വി40 യിലുണ്ട്. 3.5 എം.എം ആണ് ജാക്ക്. 169 ഗ്രാമാണ് ഫോണിന്റെ ഭാരം. പ്ലാറ്റിനം ഗ്രേ, മൊറോക്കന്‍ ബ്ലൂ എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ വാങ്ങാനാകും. വില 49,990 രൂപ.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470