ലോകത്തിലെ ആദ്യത്തെ അഞ്ചു ക്യാമറയുള്ള ഫോൺ ഒക്ടോബർ 3ന്; ക്യാമറ മാത്രമല്ല, എല്ലാം അതിഗംഭീരം!
ലോകത്തിലെ ആദ്യത്തെ അഞ്ചു ക്യാമറയുള്ള ഫോൺ എത്തുന്നു. എൽജിയുടെ ഏറെ പ്രതീക്ഷകളോടെ ആരാധകർ കാത്തിരിക്കുന്ന V40 ThinQ ആണ് ലോകം മൊത്തം ഞെട്ടിക്കാൻ ഒക്ടോബർ 3ന് എത്തുന്നത്. അഞ്ചു ക്യാമറകൾ ഫോണിൽ ഉണ്ടാവും എന്നത് ഏകദേശം ഉറപ്പാണ്. അങ്ങനെ വരികയാണെങ്കിൽ ലോകത്തിലെ ആദ്യത്തെ അഞ്ചു ക്യാമറയുള്ള ഫോൺ ആയിരിക്കും എൽജി V40 ThinQ.

എടുത്തുപറയേണ്ട സവിശേഷതകൾ
ഫോണിനെ സംബന്ധിച്ചുള്ള കൂടുതൽ സവിശേഷതകൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമായിട്ടില്ല എങ്കിലും ലഭിച്ച റിപ്പോർട്ടുകൾ വെച്ച് നോക്കുമ്പോൾ ഫോണിൽ അഞ്ചു ക്യാമറകൾക്ക് പുറമെ OLED അല്ലെങ്കിൽ എൽസിഡി ഡിസ്പ്ളേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. പ്രോസസറിന്റെ കാര്യത്തിൽ Snapdragon 845 തന്നെയാവാൻ ആണ് സാധ്യത. മെമ്മറി 6 ജിബി, 8 ജിബി അതുപോലെ 64 ജിബി, 128 ജിബി എന്നിവയും പ്രതീക്ഷിക്കാം. ഇത് കൊകൂടാതെ V30 യുടെ പിൻഗാമികളായ V30S, V35 എന്നിവയും ഉടൻ ഇറങ്ങാനിരിക്കുകയാണ്.

അഞ്ചു ക്യാമറകൾ
ഇനി എൽജിയുടെ ഈ മോഡലിലെ ക്യാമറയെ കുറിച്ച് പറയാം. പതിയെ വിപണിയിൽ ഇരട്ട സെൻസറുകളോട് കൂടിയ ക്യാമറകൾ പച്ചപിടിച്ചു വരുമ്പോഴാണ് വാവെയ് പി 20 പ്രൊ 4 ക്യാമറയുമായി എത്തിയത്. മുൻവശം ഒന്നും പിറകിൽ മൂന്നുമായിരുന്നു വാവെയ് പി 20 പ്രോയുടെ ക്യാമറ സെറ്റപ്പ്. എന്നാൽ ഇപ്പോഴിതാ പി 20 പ്രോയെയും കടത്തിവെട്ടിക്കൊണ്ട് 5 ക്യാമറകളുമായി ഒരു ഫോൺ എത്തുകയാണ്. എൽജിയാണ് ഈ പുത്തൻ ക്യാമറ സെറ്റപ്പ് അവതരിപ്പിക്കാൻ പോകുന്നത്. നോക്കിയയുടെ നോക്കിയ 9നും ഇതിന് സമാനമായി 5 ക്യാമറകളോടെയാണ് എത്തുന്നത്.

വിപണിയിലുള്ള ഒരു ഫോണിനും അവകാശപ്പെടാനാവാത്ത ക്യാമറ
കമ്പനിയുടെ വി സീരീസിൽ പെട്ട ഇനി ഇറങ്ങാനിരിക്കുന്ന V40 മോഡലിൽ ആയിരിക്കും ഈ രീതിയിൽ 5 ക്യാമറകൾ ഉണ്ടാകുക. പിറകിൽ മൂന്ന് സെൻസറുകളും മുൻവശത്ത് രണ്ടു സെൻസറുകളും അടക്കം മൊത്തം 5 ക്യാമറകൾ. നിലവിൽ വിപണിയിലുള്ള ഒരു ഫോണിനും അവകാശപ്പെടാനാവാത്ത ക്യാമറ സവിശേഷതയാണ് ഇത്.

അഞ്ചു ക്യാമറകൾ എങ്ങനെ?
ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം മുൻവശത്തെ രണ്ടു ക്യാമറകളും കൂടി സെൽഫി എടുക്കൽ വേറെ തലത്തിൽ എത്തിക്കും എന്നത് മാത്രമല്ല, ഫേസ് അൺലോക്ക് സംവിധാനത്തിനും മേലെയായി 3ഡി മാപ്പിംഗ് സംവിധാനം കൂടെ ഒരുക്കും. പിറകിലെ മൂന്ന് ക്യാമറകളിൽ ഒരെണ്ണം മുഖ്യ സെൻസറും രണ്ടാമത്തേത് എൽജിയുടെ തനത് ക്യാമറ പപ്രത്യേകതയായ അൾട്രാ വൈഡ് ആംഗിൾ ലെൻസും ആയിരിക്കും. മൂന്നാമത്തേത് എന്ത് ലെൻസ് ആയിരിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഒരുപക്ഷെ സൂം ലെൻസ് അല്ലെങ്കിൽ ഫീൽഡ് ഡെപ്ത് ആവശ്യങ്ങൾക്കായുള്ള സെൻസർ ആയിരിക്കാം ഇത് എന്ന് നമുക്ക് അനുമാനിക്കാം.


Click it and Unblock the Notifications