Home
Mobile

രണ്ടും മൂന്നുമല്ല, 5 ക്യാമറകളുമായി ഒരു ബ്രഹ്‌മാണ്ഡ ഫോൺ വരുന്നു; ഒപ്പം 3D മാപ്പിംഗ് അടക്കം പലതും!

By Shafik

ഫോണിൽ ക്യാമറകളുടെ എണ്ണവും കൂടിക്കൂടി വരികയാണല്ലോ ഇന്ന്. ആദ്യമൊക്കെ ഫോണിൽ ഒരു ക്യാമറ മാത്രമായിരുന്നു. പിന്നീട് മുൻവശം ഒരു ക്യാമറ കൂടെ വന്നു. വർഷങ്ങളോളം ഈ രീതി തന്നെയായിരുന്നു എല്ലാ ഫോണുകളും അവലംബിച്ചിരുന്നത്. അതിനിടക്ക് ഈയടുത്ത കാലത്തായി പെട്ടന്നാണ് പിറകിൽ രണ്ടു ക്യാമറകൾ വന്നത്.

സ്മാർട്ഫോൺ ചരിത്രത്തിൽ ആദ്യത്തേത്

സ്മാർട്ഫോൺ ചരിത്രത്തിൽ ആദ്യത്തേത്

പതിയെ വിപണിയിൽ ഇരട്ട സെൻസറുകളോട് കൂടിയ ക്യാമറകൾ പച്ചപിടിച്ചു വരുമ്പോഴാണ് വാവെയ് പി 20 പ്രൊ 4 ക്യാമറയുമായി എത്തിയത്. മുൻവശം ഒന്നും പിറകിൽ മൂന്നുമായിരുന്നു വാവെയ് പി 20 പ്രോയുടെ ക്യാമറ സെറ്റപ്പ്. എന്നാൽ ഇപ്പോഴിതാ പി 20 പ്രോയെയും കടത്തിവെട്ടിക്കൊണ്ട് 5 ക്യാമറകളുമായി ഒരു ഫോൺ എത്തുകയാണ്. എൽജിയാണ് ഈ പുത്തൻ ക്യാമറ സെറ്റപ്പ് അവതരിപ്പിക്കാൻ പോകുന്നത്.

എൽജി V40

എൽജി V40

എൽജിയുടെ വി സീരീസിൽ പെട്ട ഇനി ഇറങ്ങാനിരിക്കുന്ന V40 മോഡലിൽ ആയിരിക്കും ഈ രീതിയിൽ 5 ക്യാമറകൾ ഉണ്ടാകുക. പിറകിൽ മൂന്ന് സെൻസറുകളും മുൻവശത്ത് രണ്ടു സെൻസറുകളും അടക്കം മൊത്തം 5 ക്യാമറകൾ. നിലവിൽ വിപണിയിലുള്ള ഒരു ഫോണിനും അവകാശപ്പെടാനാവാത്ത ക്യാമറ സവിശേഷതയാണ് ഇത്.

5 ക്യാമറകൾ എന്തിനെല്ലാം ഉപയോഗപ്പെടുത്താം?

5 ക്യാമറകൾ എന്തിനെല്ലാം ഉപയോഗപ്പെടുത്താം?

റിപ്പോർട്ടുകൾ പ്രകാരം മുൻവശത്തെ രണ്ടു ക്യാമറകളും കൂടി സെൽഫി എടുക്കൽ വേറെ തലത്തിൽ എത്തിക്കും എന്നത് മാത്രമല്ല, ഫേസ് അൺലോക്ക് സംവിധാനത്തിനും മേലെയായി 3ഡി മാപ്പിംഗ് സംവിധാനം കൂടെ ഒരുക്കും. പിറകിലെ മൂന്ന് ക്യാമറകളിൽ ഒരെണ്ണം മുഖ്യ സെൻസറും രണ്ടാമത്തേത് എൽജിയുടെ തനത് ക്യാമറ പപ്രത്യേകതയായ അൾട്രാ വൈഡ് ആംഗിൾ ലെൻസും ആയിരിക്കും. മൂന്നാമത്തേത് എന്ത് ലെൻസ് ആയിരിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഒരുപക്ഷെ സൂം ലെൻസ് അല്ലെങ്കിൽ ഫീൽഡ് ഡെപ്ത് ആവശ്യങ്ങൾക്കായുള്ള സെൻസർ ആയിരിക്കാം ഇത്.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

ഫോണിനെ സംബന്ധിച്ചുള്ള കൂടുതൽ സവിശേഷതകൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമായിട്ടില്ല എങ്കിലും ലഭിച്ച റിപ്പോർട്ടുകൾ വെച്ച് നോക്കുമ്പോൾ ഫോണിൽ അഞ്ചു ക്യാമറകൾക്ക് പുറമെ OLED അല്ലെങ്കിൽ എൽസിഡി ഡിസ്പ്ളേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. പ്രോസസറിന്റെ കാര്യത്തിൽ Snapdragon 845 തന്നെയാവാൻ ആണ് സാധ്യത. മെമ്മറി 6 ജിബി, 8 ജിബി അതുപോലെ 64 ജിബി, 128 ജിബി എന്നിവയും പ്രതീക്ഷിക്കാം. ഇത് കൊകൂടാതെ V30 യുടെ പിൻഗാമികളായ V30S, V35 എന്നിവയും ഉടൻ ഇറങ്ങാനിരിക്കുകയാണ്.

More from GizBot

Best Mobiles in India

English summary
LG V40 with 5 Cameras.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X