എൽജി വെൽവെറ്റ് ഡ്യുവൽ സ്‌ക്രീൻ സ്മാർട്ട്‌ഫോൺ ഓഫറുകൾക്കൊപ്പം പ്രീ-ഓർഡറുകൾക്കായി ഇപ്പോൾ ലഭ്യമാണ്

|

എൽജി വെൽവെറ്റ് ഡ്യുവൽ സ്‌ക്രീൻ (LG Velvet Dual Screen) സ്മാർട്ട്‌ഫോൺ ഇപ്പോൾ ഇന്ത്യയിൽ ഫ്ലിപ്കാർട്ടിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്. കഴിഞ്ഞയാഴ്ച രാജ്യത്ത് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയെങ്കിലും പ്രതീക്ഷിച്ചപോലെ ഒക്ടോബർ 30 മുതൽ വിൽപ്പനയ്‌ക്കെത്തിയിരുന്നില്ല. എന്നാൽ, ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ പ്രീ-ഓർഡറിനായി തയ്യാറായിക്കഴിഞ്ഞു. ഇ-കൊമേഴ്‌സ് വെബ്സൈറ്റ് അതിന്റെ താൽക്കാലിക റിലീസ് തീയതി നവംബർ 12 എന്ന് പട്ടികപ്പെടുത്തി. എൽജി വെൽവെറ്റ് ഇന്ത്യ വേരിയന്റിന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 845 SoC പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. സിംഗിൾ സ്‌ക്രീൻ ഫോണായും ഡ്യൂവൽ സ്‌ക്രീൻ കോംബോ ഹാൻഡ്‌സെറ്റായും ഇത് വിപണിയിൽ വരുന്നു.

എൽജി വെൽവെറ്റ് പ്രീ-ഓർഡറുകൾ, ഇന്ത്യയിലെ വില

എൽജി വെൽവെറ്റ് പ്രീ-ഓർഡറുകൾ, ഇന്ത്യയിലെ വില

പ്രീ-ഓർഡറിനായി ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമിൽ എൽജി വെൽവെറ്റ് ഡ്യുവൽ സ്ക്രീൻ പട്ടികപ്പെടുത്തി കഴിഞ്ഞു. നവംബർ 12 നാണ് ഫോണിന്റെ റിലീസ് എന്ന് ലിസ്റ്റിംഗ് സൂചന നൽകുന്നുണ്ട്. സിംഗിൾ സ്‌ക്രീനോടുകൂടിയ പുതിയ എൽജി വെൽവെറ്റിന് ആരംഭ വില 36,990 രൂപയും എൽജി വെൽവെറ്റ് ഡ്യുവൽ സ്‌ക്രീനിന്റെ വില 49,990 രൂപയുമാണ്. ഇപ്പോൾ, രണ്ടാമത്തേത് മാത്രമേ ഫ്ലിപ്കാർട്ടിൽ വിൽപനയ്ക്കായി പട്ടികപ്പെടുത്തിയിട്ടുള്ളൂ. അതേസമയം അധിക സ്ക്രീൻ ഇല്ലാത്ത എൽജി വെൽവെറ്റ് ഇപ്പോഴും ഓൺലൈനിൽ വാങ്ങാൻ ലഭ്യമായിട്ടില്ല. അറോറ സിൽവർ, ന്യൂ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ എൽജി വെൽവെറ്റ് ഡ്യുവൽ സ്ക്രീൻ കോംബോ ഇപ്പോൾ വിൽപ്പനയ്ക്കായി ലഭ്യമാക്കി കഴിഞ്ഞു.

എൽജി വെൽവെറ്റ്: ഓഫറുകൾ, കിഴിവുകൾ

എൽജി വെൽവെറ്റ്: ഓഫറുകൾ, കിഴിവുകൾ

ഫ്ലിപ്പ്കാർട്ട് അമേരിക്കൻ എക്സ്പ്രസ് കാർഡുകൾക്ക് 5,000 രൂപ തൽക്ഷണ കിഴിവും, ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവ് (1,500 രൂപ വരെ), ആർ‌ബി‌എൽ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 5,000 രൂപ തൽക്ഷണ കിഴിവും ലഭിക്കുന്നു.

സ്നാപ്ഡ്രാഗൺ 662 SoC പ്രോസസറുമായി മോട്ടോ ജി 9 പവർ അവതരിപ്പിച്ചു: വില, സവിശേഷതകൾസ്നാപ്ഡ്രാഗൺ 662 SoC പ്രോസസറുമായി മോട്ടോ ജി 9 പവർ അവതരിപ്പിച്ചു: വില, സവിശേഷതകൾ

എൽജി വെൽവെറ്റ്: സവിശേഷതകൾ

എൽജി വെൽവെറ്റ്: സവിശേഷതകൾ

എൽജി വെൽവെറ്റ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.8 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2.460 പിക്‌സൽ) സിനിമാ ഫുൾവിഷൻ പോൾഡ് ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൽ കമ്പനി നൽകിയിരിക്കുന്നത്. സമാനമായ 6.8 ഇഞ്ച് സ്‌ക്രീൻ ഉപയോഗിച്ചാണ് ഡ്യൂവൽ സ്‌ക്രീൻ വരുന്നത്. ഗ്ലോബൽ എഡിഷനിൽ കാണുന്ന സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറിന് പകരം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 845 SoC പ്രോസസറാണ് ഇന്ത്യൻ മോഡലിന് കരുത്ത് പകരുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിലുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ നിങ്ങൾക്ക് എക്‌സ്പാൻഡ് ചെയ്യാവുന്നതാണ്.

എൽജി വെൽവെറ്റ്: ക്യാമറ സവിശേഷതകൾ

എൽജി വെൽവെറ്റ്: ക്യാമറ സവിശേഷതകൾ

എൽ‌ജി വെൽ‌വറ്റിന് പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് വരുന്നത്. അതിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറ സെൻസറും നൽകിയിരിക്കുന്നു. ക്വാൽകോം ക്വിക്ക് ചാർജ് 4+ സപ്പോർട്ട് വരുന്ന 4,300 എംഎഎച്ച് ബാറ്ററിയുണ്ട്. എൽടിഇ,വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് 5.1, എൻഎഫ്‍സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഐപി 68 റേറ്റിംഗും മിൽ-എസ്ടിഡി -810 ജി സർട്ടിഫിക്കറ്റ് വരുന്ന ഈ ഫോണിന് അണ്ടർ സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറുണ്ട്.

 സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി മോട്ടോ ജി 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി മോട്ടോ ജി 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

Best Mobiles in India

English summary
In India, the LG Velvet Dual Screen smartphone is available for pre-order on Flipkart. The phone was released last week in the nation, but did not go on sale as planned as of 30 October. The phone is now, however, up for pre-order on Flipkart

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X