സാംസങ്ങ് ഗാലക്‌സി നോട് 3-ക്ക് വെല്ലുവളിയുമായി എല്‍.ജി Vu 3

Posted By:

സാംസങ്ങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി നോട് 3-ക്ക് വെല്ലുവിളിയുമായി എല്‍.ജി. പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ചു. എല്‍.ജി. Vu 3 എന്ന ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണാണ് സൗത്ത് കൊറിയന്‍ കമ്പനി അവതരിപ്പിച്ചത്. നേരത്തെ ഇറങ്ങിയ എല്‍.ജി. ഒപ്റ്റിമസ് VU 2 -വിന്റെ പിന്‍ഗാമിയാണ് ഫോണ്‍.

ഈ മാസം 27-നാണ് ഫോണ്‍ ആഗോളതലത്തില്‍ ലോഞ്ച് ചെയ്യുന്നത്. വിലയോ ഇന്ത്യയില്‍ എന്നു മുതല്‍ ഫോണ്‍ ലഭ്യമാവുമെന്നോ കമ്പനി അറിയിച്ചിട്ടില്ല. എല്‍.ജി. Vu 3-യുടെ പ്രത്യേകതകള്‍ പരിശോധിക്കാം.

1280-960 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.2 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 330 ജി.പി.യു, 400 സി.പി.യു എന്നിവയോടു കൂടിയ ശക്തിയേറിയ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറുള്ള ഫോണിന്റെ റാമും ഇന്റേണല്‍ മെമ്മറിയും എത്രയാണെന്ന് അറിവായിട്ടില്ല. 13 മെഗാപിക്‌സല്‍ കാമറയുമുണ്ട്.

എല്‍.ജി. Vu 3യും സാംസങ്ങ് ഗാലക്‌സി നോട്- 3യും തമ്മില്‍ ഒരു താരതമ്യം

5.7 ഇഞ്ച് ഫുള്‍ സൂപ്പര്‍ AMOLED HD ഡിസ്‌പ്ലെയാണ് സാംസങ്ങ് ഗാലക്‌സി നോട് 3-ക്കുള്ളത്. എക്‌സിനോട് ഒക്റ്റ-കോര്‍ പ്രൊസസര്‍, 3 ജി.ബി. റാം 32 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുമുണ്ട്. 13 എം.പി. പ്രൈമറി കാമറയും വീഡിയോ ചാറ്റിംഗ് സംവിധാനമുള്ള 2 എം.പി. സെക്കന്‍ഡറി കാമറയുമുണ്ട്. ബ്ലൂടൂത്ത് 4.0, 3ജി, വൈ-ഫൈ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഒപ്പം 3200 mAh ബാറ്ററിയും. 49900 രൂപയാണ് നോട് 3-യുടെ ഇന്ത്യയിലെ വില.

മറുവശത്ത് എല്‍.ജി. Vu 3-യുടെ പ്രത്യേകതകള്‍ ഇതിനോടകം പറഞ്ഞുകഴിഞ്ഞു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഡിസ്‌പ്ലെയുടെ കാര്യത്തില്‍ മാത്രമാണ് എല്‍.ജി. Vu 3 പിന്നില്‍ നില്‍ക്കുന്നത്. കൂടുതല്‍ പ്രത്യേകതകള്‍ അറിഞ്ഞാല്‍ മാത്രമെ യദാര്‍ഥ താരതമ്യം സാധ്യമാവുകയുള്ളു.

എല്‍.ജി. Vu 3-യുടെ ചിത്രങ്ങള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

LG Vu3

എല്‍.ജി. Vu 3

LG Vu3

എല്‍.ജി. Vu 3

LG Vu3

എല്‍.ജി. Vu 3

LG Vu3

എല്‍.ജി. Vu 3

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സാംസങ്ങ് ഗാലക്‌സി നോട് 3-ക്ക് വെല്ലുവളിയുമായി എല്‍.ജി Vu 3

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot