Just In
- 30 min ago
ഇടിവെട്ട് ഫീച്ചറുകളുമായി ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസ് സ്മാർട്ട്ഫോണുകൾ
- 31 min ago
ഇസ്രോയും നാസയും ഒന്നിച്ച് പ്രയത്നിച്ചു, 'നിസാർ' പിറന്നു! ഇനി ബംഗളുരു വഴി ബഹിരാകാശത്തേക്ക്
- 3 hrs ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 3 hrs ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
Don't Miss
- Finance
വരുമാനം 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിലാണോ? എത്ര രൂപ നികുതി നൽകണം; എത്ര ലാഭിക്കാൻ സാധിക്കും?
- Sports
വേഗത എനിക്കൊരു പ്രശ്നമല്ല, ഉമ്രാനേക്കാള് വേഗത്തില്‍ ബൗള്‍ ചെയ്യും! പാക് പേസര്‍ പറയുന്നു
- Movies
സുരേഷ് ഗോപി സ്വീറ്റ് ബോയ്, ചിലപ്പോള്‍ പെടുത്തും! ലാലേട്ടനും മമ്മൂക്കയും സുരേഷ് ഗോപിയുമുള്ള ഗ്രൂപ്പ്
- Automobiles
ഈ കിടിലൻ ഫീച്ചർ ഇനി VXI വേരിയന്റിലും! സ്വിഫ്റ്റിൽ കിടിലൻ പരിഷ്ക്കാരവുമായി മാരുതി
- News
7 ലക്ഷം ലോട്ടറി അടിച്ചു, പക്ഷേ 61കാരനായ അധ്യാപകന് നഷ്ടമായത് 8 കോടി..ഒറ്റ കാരണം!!
- Lifestyle
വയറിലെ കൊഴുപ്പ് വേഗത്തില്‍ കത്തും, തടിയും കുറയും; ഈ പച്ചക്കറികള്‍ കഴിച്ചാല്‍ ഫലം പെട്ടെന്ന്
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
പിന്നില്‍ 3 ക്യാമറകളുമായി എല്‍ജി ഡബ്ല്യു 10 വരുന്നു; വില 15000 രൂപയില്‍ താഴെ
ഇന്ത്യയില്‍ ഡബ്ല്യു ശ്രേണിയില്‍ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി എല്‍ജി. താരതമ്യേന കുറഞ്ഞ വിലയാണ് ഈ സ്മാര്‍ട്ട്ഫോണുകളുടെ പ്രധാന ആകര്‍ഷണം. ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ മാത്രമേ പുതിയ ശ്രേണിയിലെ ഫോണുകള്‍ ലഭിക്കൂവെന്നാണ് സൂചന. എന്നാല്‍ ഇവ എപ്പോള്‍ വിപണിയിലെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അധികം വൈകാതെ ആദ്യമോഡലായ എല്‍ജി ഡബ്ല്യു 10 പുറത്തിറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ട്.

പുറത്തിറങ്ങാന്‍ പോകുന്ന പുതിയ സ്മാര്‍ട്ട്ഫോണുമായി ബന്ധപ്പെട്ട കൗതുകകരമായ ചില വിവരങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പിന്നില്‍ മൂന്ന് ക്യാമറകള്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി അടക്കിവാഴുന്ന ചൈനീസ് ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ പറ്റുന്ന വിധത്തില്‍ താരതമ്യേന കുറഞ്ഞ വിലയും പ്രതീക്ഷിക്കാം.
എല്‍ജി ഡബ്ല്യു 10-ന്റെ രൂപകല്‍പ്പനയെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെ ചോര്‍ന്നിരുന്നു. പുറത്തുവന്ന ചിത്രങ്ങളില്‍ ഫോണിന്റെ ബാക്ക് പാനലാണ് ദൃശ്യമായിരിക്കുന്നത്. എല്‍ജി ലോഗോയും കാണാം. പര്‍പ്പിള്‍ നിറമുള്ള ഫോണിന്റെ പിന് പാനല്‍ ഗ്ലോസി ഫിനിഷിലാണ്.
വലത് ഭാഗത്ത് മുകളില്‍ ലംബമായി സ്ഥാപിച്ചിരിക്കുന്ന മൂന്ന് ക്യാമറകളും ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നു. താഴ്ഭാഗത്താണ് സ്പീക്കര്‍ ഗ്രില്ലുകള്‍, ചാര്‍ജിംഗ് പോര്‍ട്ട്, 3.5 മില്ലീമീറ്റര്‍ ഹെഡ്ഫോണ് ജാക്ക് എന്നിവയുടെ സ്ഥാനം.
എല്‍ജി ഡബ്ല്യു 10-ന്റെ ഇന്ത്യയിലെ വില
പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ എല്‍ജി ഡബ്ല്യു 10-ന്റെ ഇന്ത്യയിലെ വില 15000 രൂപയില്‍ താഴെയായിരിക്കും. പിന്നില്‍ മൂന്ന് ക്യാമറകളുള്ള ഫോണിനെ സംബന്ധിച്ച് ഈ വില വലിയ ആകര്‍ഷണം തന്നെയാണ്.
ഡബ്ല്യു ശ്രേണിയിലെ ഫോണുകളുടെ പേരുകള്‍ എല്‍ജി ഡബ്ല്യു 10, ഡബ്ല്യു 20, ഡബ്ല്യു 30 എന്നിങ്ങനെയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വാട്ടര്‍ഡ്രോപ് നോച് ഡിസ്പ്ലേ, 4000 mAh ബാറ്ററി, 12nm മീഡിയടെക് ഹെലിയോ SoC, എല്‍ജിയുടെ ബൂംബോക്സ് സ്പീക്കറുകള്‍ എന്നിവയും എല്‍ജി ഡബ്ല്യു 10-ല്‍ പ്രതീക്ഷിക്കാം.
ഇന്ത്യന്‍ വിപണിയിലുള്ള എല്ലാ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണുകള്‍ക്കും എല്‍ജി ഡബ്ല്യു 10 കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. പിന്നിലെ മൂന്ന് ക്യാമറകളും വിലയും തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470