ബജറ്റ് വിലയുമായി എൽജി ഡബ്ല്യു 11, ഡബ്ല്യു 31, ഡബ്ല്യു 31 പ്ലസ് സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു
കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണുകളായി എൽജി ഡബ്ല്യു 11, എൽജി ഡബ്ല്യു 31, എൽജി ഡബ്ല്യു 31 + എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ജൂണിൽ രാജ്യത്ത് അവതരിപ്പിച്ച എൽജി ഡബ്ല്യു 10, ഡബ്ല്യു 30, ഡബ്ല്യു 30 പ്രോ എന്നിവയുടെ അപ്ഗ്രേഡഡ് പതിപ്പുകളായാണ് പുതിയ മോഡലുകൾ വരുന്നത്. എൽജി ഡബ്ല്യു 11, ഡബ്ല്യു 31, ഡബ്ല്യു 31 + മൂന്ന് സവിശേഷതകളും ഫുൾവിഷൻ ഡിസ്‌പ്ലേകളും ഒരു ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ഉൾപ്പെടുന്നു. എൽജി ഡബ്ല്യു 31, ഡബ്ല്യു 31 + എന്നിവ ട്രിപ്പിൾ റിയർ ക്യാമറകളുമായാണ് വരുന്നത്. എൽജി ഡബ്ല്യു 11 ഡ്യുവൽ റിയർ ക്യാമറകൾ വാഗ്ദാനം ചെയ്യുന്നു. വരുന്ന എൽജി ഫോണുകളിൽ ഒക്ടാകോർ പ്രോസസറുകളാണ് കമ്പനി നൽകിയിരിക്കുന്നത്.

എൽജി ഡബ്ല്യു 11, എൽജി ഡബ്ല്യു 31, എൽജി ഡബ്ല്യു 31 +: ഇന്ത്യയിൽ വില
ഇന്ത്യയിൽ എൽജി ഡബ്ല്യു 11ന് 9,490 രൂപയും എൽജി ഡബ്ല്യു 31, എൽജി ഡബ്ല്യു 31 + എന്നിവയ്ക്ക് യഥാക്രമം 10,990 രൂപ, 11,990 രൂപ എന്നിങ്ങനെ വില വരുന്നു. ഈ മൂന്ന് സ്മാർട്ട്ഫോണുകളും മിഡ്‌നൈറ്റ് ബ്ലൂ കളർ ഓപ്ഷനിലാണ് വരുന്നത്. ഈ മാസം അവസാനം രാജ്യത്ത് ഈ ഹാൻഡ്സെറ്റുകൾ വിൽപനയ്ക്കായി ലഭ്യമാകും.

എൽജി ഡബ്ല്യു 11 സവിശേഷതകൾ
ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം എൽജി ഡബ്ല്യു 11, 20: 9 ആസ്പെക്ടറ്റ് റേഷിയോ വരുന്ന 6.52 ഇഞ്ച് എച്ച്ഡി + ഫുൾവിഷൻ ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. 3 ജിബി റാമിനൊപ്പം ഒക്ടാകോർ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ് (പിഡിഎഎഫ്) സപ്പോർട്ട് വരുന്ന 13 മെഗാപിക്സൽ പ്രൈമറി സെൻസറും സൂപ്പർ വൈഡ് ആംഗിൾ ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യൂവൽ പിൻ ക്യാമറ സെറ്റപ്പുമുണ്ട്. സെൽഫികൾ പകർത്തുവാൻ മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറ സെൻസറും കമ്പനി ഈ ഡിവൈസിൽ നൽകിയിരിക്കുന്നു.

മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഓൺബോർഡ് സ്റ്റോറേജ് എൽജി നൽകിയിട്ടുണ്ട്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ എൽജി ഡബ്ല്യു 11 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. കൂടാതെ, 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്നത്.

എൽജി ഡബ്ല്യു 31 സവിശേഷതകൾ
എൽജി ഡബ്ല്യു 11 പോലെ ഡ്യുവൽ സിം എൽജി ഡബ്ല്യു 31 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.52 ഇഞ്ച് എച്ച്ഡി + ഫുൾവിഷൻ ഡിസ്‌പ്ലേയും 20: 9 ആസ്പെക്ടറ്റ് റേഷിയോയും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു. 4 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 22 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. പിഡിഎഎഫ് സപ്പോർട്ട് വരുന്ന 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, മുകളിൽ സൂപ്പർ വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി എൽജി ഡബ്ല്യു 31 വരുന്നു. സെൽഫികൾ എടുക്കുന്നതിനും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറ സെൻസർ ലഭിക്കുന്നു.

മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 64 ജിബി ഇന്റേണൽ സ്റ്റോറേജ് എൽജി ഡബ്ല്യു 31ൽ ഉണ്ട്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പിൻവശത്തായി ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു. 4,000 എംഎഎച്ച് ബാറ്ററിയുമായാണ് ഈ ഡിവൈസ് വിപണിയിൽ വരുന്നത്.

എൽജി ഡബ്ല്യു 31 + സവിശേഷതകൾ
ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം എൽജി ഡബ്ല്യു 31 +, 20:9 ആസ്പെക്ടറ്റ് റേഷിയോ വരുന്ന 6.52 ഇഞ്ച് എച്ച്ഡി + ഫുൾവിഷൻ ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി 22 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. പിഡിഎഎഫ് സപ്പോർട്ട് ലഭിക്കുന്ന 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, സൂപ്പർ വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷത. സെൽഫികൾ പകർത്തുവാൻ മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറ സെൻസർ ഉണ്ട്.

128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി വരുന്ന എൽജി ഡബ്ല്യു 31 +ക്ക് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്‌സ്പാൻഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 4,000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഈ ഡിവൈസിന് ഫിംഗർപ്രിന്റ് സെൻസറും ലഭിക്കുന്നു.


Click it and Unblock the Notifications








