ഡ്യൂവൽ ഡിസ്പ്ലേയുമായി എൽജി വിംഗ് അവതരിപ്പിക്കും: വില, സവിശേഷതകൾ

|

സ്മാർട്ട്‌ഫോൺ വിപണിയിൽ പുതിയ ഉപയോഗക്ഷമത ആശയങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള എക്‌സ്‌പ്ലോറർ പ്രോജക്ടിന് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഹാൻഡ്‌സെറ്റായി എൽജി വിംഗ് പുറത്തിറക്കി. രണ്ട് വ്യത്യസ്ത ഡിസ്പ്ലേകളുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. അതിലൊന്ന് പുതിയ കേസുകൾ ഉപയോക്തമാക്കുന്നതിന് 90 ഡിഗ്രിയിൽ ക്ലോക്ക്‌വൈസിൽ കറങ്ങുന്ന സ്വിവൽ സ്ക്രീനാണ്. അദ്വിതീയ ഫോം ഫാക്ടറിനെ പിന്തുണയ്‌ക്കുന്നതിനും മെച്ചപ്പെടുത്തിയ മൾട്ടിടാസ്കിംഗ് എക്‌സ്‌പീരിയൻസ് നൽകുന്നതിനും എൽജി വിവിധ സോഫ്റ്റ്വെയർ ട്വീക്കുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാന സ്ക്രീനിന്റെ പിൻഭാഗത്തായി ഒരു തെർമോപ്ലാസ്റ്റിക് പോളിയോക്സിമെത്തിലീൻ ഉപയോഗിക്കുന്ന ഒരു ഹിഞ്ച് സംവിധാനം എൽജി വിംഗിന്റെ വേറൊരു സവിശേഷതയാണ്. ഇത് മൃദുവായ സ്വിവിലിങ്ങിനും രണ്ടാമത്തെ സ്‌ക്രീനിന് പോറലുകളൊന്നും ഏൽക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു. സെൽഫികൾ പകർത്തുവാൻ എൽജി വിംഗ് ഒരു പോപ്പ്-അപ്പ് സെൽഫി ക്യാമറയുമായാണ് ഇതിൽ ഉള്ളത്.

 

എൽജി വിംഗ്: ലഭ്യത വിശദാംശങ്ങൾ

എൽജി വിംഗ്: ലഭ്യത വിശദാംശങ്ങൾ

എൽജി വിംഗ് സ്മാർട്ഫോണിന് വരുന്ന വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഒക്ടോബർ മുതൽ ദക്ഷിണ കൊറിയയിൽ ഈ ഫോൺ പ്രഖ്യപിക്കും, തുടർന്ന് വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും പ്രധാന വിപണികളിൽ വരും. അറോറ ഗ്രേ, ഇല്ല്യൂഷൻ സ്കൈ കളർ ഓപ്ഷനുകളിൽ ഇത് വാഗ്ദാനം ചെയ്യും. മാത്രമല്ല, ഈ ഡിവൈസ് ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.

എൽജി വിംഗ്: സവിശേഷതകൾ

എൽജി വിംഗ്: സവിശേഷതകൾ

പ്രധാന സ്‌ക്രീനിന്റെ റൊട്ടേഷൻ പ്രവർത്തനക്ഷമമാക്കുന്നതിന് ഡ്യുവൽ സ്പ്രിംഗ്, ഡ്യുവൽ ലോക്ക് എന്നിവയ്‌ക്കൊപ്പം ഒരു ഹൈഡ്രോളിക് ഡാംപ്പർ ഉപയോഗിക്കുന്ന ഹിഞ്ച് എൽജി വിംഗിന്റെ സവിശേഷതയാണ്. 200,000 സ്വിവലുകൾക്കായി ഹിഞ്ച് സംവിധാനം പരീക്ഷിച്ചതായി എൽജി അവകാശപ്പെടുന്നു. കൂടാതെ, പ്രധാന സ്ക്രീനിന്റെ പിൻഭാഗത്തായി കമ്പനി തെർമോപ്ലാസ്റ്റിക് പോളിയോക്സിമെത്തിലീൻ ഉപയോഗിച്ചിരിക്കുന്നു. സ്മാർട്ഫോണിന് കൂടുതൽ കരുത്ത് നൽകുവാനും മറ്റും ഈ മെറ്റീരിയൽ കൃത്യമായ ഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു. രണ്ടാമത്തെ സ്ക്രീനിൽ പോറലുകൾ ഉണ്ടാവുന്നത് തടയാൻ ഇത് സഹായിക്കുന്നു.

 എൽജി വിംഗ് പ്രോസസർ വിശദാംശങ്ങൾ
 

വ്യത്യസ്തമായ ഉപയോക്തൃ അനുഭവം നൽകുന്നതിനുള്ള രണ്ട് ഓപ്ഷനുകളായി പുതിയ ഫോം ഫാക്ടർ ബേസിക് മോഡ്, സ്വിവൽ മോഡ് തുടങ്ങിയ ഫീച്ചറുകൾ കൊണ്ടുവരുന്നു. സ്വീവൽ മോഡിൽ, ഫോണിന്റെ മുൻഭാഗം മുഴുവൻ 90 ഡിഗ്രിയിൽ ക്ലോക്ക്‌വൈസിൽ കറങ്ങുകയും ലാൻഡ്‌സ്‌കേപ്പ് മോഡിൽ പ്രധാന സ്‌ക്രീൻ ഓറിയന്റ് ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു. ഇത് വിശാലമായ സ്‌ക്രീൻ എക്‌സ്‌പീരിയൻസ് നൽകുന്നു. പ്രധാന സ്‌ക്രീനിൽ വീഡിയോകൾ കാണുമ്പോഴും രണ്ടാമത്തെ സ്‌ക്രീനുമായി ഇടപഴകാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

ഇന്ത്യയിൽ എൽജി വിംഗ് വിൽപ്പന

പുതിയ വീഡിയോ പ്ലേബാക്ക് എക്‌സ്‌പീരിയൻസ് മാറ്റിനിർത്തിയാൽ, രണ്ട് സ്‌ക്രീനുകളിൽ ഒരേസമയം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന അപ്ലിക്കേഷനുകൾക്കായി ഷോർട്ട്കട്ട് സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു മൾട്ടി ആപ്പ് സവിശേഷതയാണ് എൽജി വിംഗിൽ വരുന്നത്. സ്മാർട്ട്‌ഫോണിൽ വരുന്ന ഒരു ഗ്രിപ്പ് ലോക്ക് വരുന്നു. ഡ്യുവൽ സിം (നാനോ) എൽജി വിംഗ് ആൻഡ്രോയിഡ് 10 ൽ ക്യു ഒഎസിനൊപ്പം പ്രവർത്തിക്കുന്നു. കൂടാതെ, 6.8 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,460 പിക്‌സൽ) പി-ഒലെഡ് ഫുൾവിഷൻ പാനൽ പ്രധാന സ്‌ക്രീനായി അവതരിപ്പിക്കുന്നു. രണ്ടാമത്തെ സ്‌ക്രീൻ ഒരു 3.9 ഇഞ്ച് ഫുൾ-എച്ച്ഡി + (1,080x1,240 പിക്‌സൽ) ജി-ഒലെഡ് പാനളിൽ വരുന്നു. പ്രധാന സ്‌ക്രീനിന് 20.5: 9 ആസ്പെക്ടറ്റ് റേഷിയോയിൽ 395 പിപി പിക്‌സൽ സാന്ദ്രതയുമുണ്ട്. എന്നാൽ, രണ്ടാമത്തെ സ്‌ക്രീനിൽ 1.15: 1 ആസ്പെക്ടറ്റ് റേഷിയോയും 419 പിപി പിക്‌സൽ സാന്ദ്രതയും വരുന്നു.

എൽജി വിംഗ് ക്യാമറ

എൽജി വിംഗ് ക്യാമറ

8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് എൽജി വിംഗിന് കരുത്ത് നൽകുന്നത്. എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.9 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി സെൻസറും, എഫ് / 2.2 അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ ടെർഷ്യറി സെൻസറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്‌ഫോണിന്റെ സവിശേഷത. കൂടാതെ, ഒരു ഹെക്സ-മോഷൻ സ്റ്റെബിലൈസറും ഈ ഹാൻഡ്‌സെറ്റിൽ നൽകിയിരിക്കുന്നു. സെൽഫികൾ എടുക്കുന്നതിനും വീഡിയോ ചാറ്റുകൾ പ്രാപ്തമാക്കുന്നതിനുമായി എൽജി വിംഗ് പോപ്പ്-അപ്പ് മൊഡ്യൂളിൽ 32 മെഗാപിക്സൽ ക്യാമറ സെൻസറും എഫ് / 1.9 ലെൻസും നൽകുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസർ

മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ വികസിപ്പിക്കാവുന്ന 128 ജിബി, 256 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളിലാണ് എൽജി വിംഗ് വരുന്നത്. 5 ജി, 4 ജി എൽടിഇ-എ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.1, എൻ‌എഫ്‌സി, ജി‌പി‌എസ് / എ-ജി‌പി‌എസ്, യു‌എസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. കൂടാതെ, ഫോണിന് IP54- റേറ്റുചെയ്ത വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റിവിറ്റി ചേസിസ് എന്നിവയുണ്ട്. 3 ഡി സൗണ്ട് എഞ്ചിനും ക്വിക്ക് ചാർജ് 4.0+ 25W ഫാസ്റ്റ് ചാർജിംഗും 10W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന വിംഗിൽ എൽജി 4,000 എംഎഎച്ച് ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. 169.5x74.5x10.9 മിമി നീളവും 260 ഗ്രാം ഭാരവും ഈ ഡിവൈസിന് വരുന്നു.

Best Mobiles in India

English summary
LG Wing has been introduced as the company's first platform to introduce new usability ideas to the mobile industry under the Explorer Project. The smartphone comes with two different displays-one of which is a 90-degree swivel screen that rotates in clockwise direction to allow for new use cases.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X