ഡ്യുവൽ ഡിസ്പ്ലേയും സ്വിവൽ ഡിസൈനുമായി എൽജി വിംഗ് അവതരിപ്പിച്ചു: പോപ്പ്-അപ്പ് സെൽഫി ക്യാമറ, സവിശേഷതകൾ

|

എൽജി വിംഗ് സ്മാർട്ട്‌ഫോൺ ഔദ്യോഗികമായി പുറത്തിറക്കി. എൽജി എക്സ്പ്ലോറർ പ്രോജക്റ്റിന്റെ ഭാഗമായി വരുന്ന ഈ ഡിവൈസിൻറെ രൂപകൽപ്പന ഉപയോക്താക്കൾക്ക് ഒരു പുതിയ അനുഭവം ഉറപ്പാക്കുന്നു. ഇതുവരെ ലഭിച്ച വിവരങ്ങൾ പരിശോധിച്ചാൽ, എൽജി വിംഗിന് തികച്ചും ഒരു പുതിയ രൂപകൽപ്പനയാണ് കമ്പനി നൽകിയിരിക്കുന്നത്. ഡ്യൂവൽ സ്‌ക്രീൻ സവിശേഷതയുമായി വരുന്ന ഈ ഹാൻഡ്‌സെറ്റിന്റെ സ്‌ക്രീനുകളിലൊന്ന് 90 ഡിഗ്രിയിലേക്ക് തിരിക്കാവുന്നതാണ്. കൂടാതെ, ഈ ഫോണിൽ രസകരമായ ഏതാനും ചില സവിശേഷതകളും അടങ്ങിയിരിക്കുന്നു.

എൽജി വിംഗ്: ഡിസൈൻ

എൽജി വിംഗ്: ഡിസൈൻ

തിരിക്കുമ്പോൾ ‘ടി' എന്ന അക്ഷരം കാണിക്കുന്ന ഒരു ഡ്യൂവൽ സ്‌ക്രീൻ രൂപകൽപ്പനയാണ് എൽജി വിംഗിന്റെ പ്രധാന പ്രത്യേകത എന്ന് എടുത്തുപറയാനുള്ളത്. തികച്ചും പുതിയ ഫോം ഫാക്ടർ വൈവിധ്യമാർന്ന ഉപയോഗ സാഹചര്യങ്ങൾ നേടാനും സ്മാർട്ട്‌ഫോണുകളിൽ നേരിടാൻ കഴിയുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും നിങ്ങളെ ഈ സവിശേഷത അനുവദിക്കുന്നു. ഡ്യൂവൽ സ്‌ക്രീൻ ഉപയോഗിച്ച് ഒരു നിയന്ത്രണ ഉപകരണമായി നിങ്ങൾക്ക് പ്രധാന സ്‌ക്രീനിൽ തിരശ്ചീനമായി വീഡിയോകൾ കാണാൻ കഴിയും. ഇത് നിങ്ങൾക്ക് കൂടുതൽ ആഴത്തിലുള്ളതും ഒരു വ്യൂയിങ് എക്സ്പിരിയൻസ് നൽകും.

രണ്ട് സ്‌ക്രീനുകൾ

കോളുകൾ കൈകാര്യം ചെയ്യുമ്പോൾ ജിപിഎസ് നാവിഗേഷൻ പോലുള്ള മറ്റ് കാര്യങ്ങളും നിങ്ങൾക്ക് ചെയ്യാൻ കഴിയും. പ്രധാന സ്ക്രീനിൽ ഹൈലൈറ്റ് ചെയ്ത ഫോട്ടോ ദൃശ്യമാകുന്ന ഗാലറിയിലൂടെ സ്ക്രോൾ ചെയ്യുവാനും സാധിക്കുന്നതാണ്. അതേസമയം, ബാക്കിയുള്ളവ ചെറിയ സ്ക്രീനിൽ ദൃശ്യമാകുകയും ചെയ്യുന്നു. നിങ്ങൾക്ക് ഒരേസമയം രണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനും കഴിയും. അല്ലെങ്കിൽ നിങ്ങൾക്ക് വേണമെങ്കിൽ രണ്ടാമത്തെ സ്ക്രീനിൽ രംഗം പകർത്തിയ ശേഷം ലൈവ് വീഡിയോ എഡിറ്റിംഗ് നടത്താവുന്നതാണ്.

റൊട്ടേറ്റ് ചെയ്യുവാൻ ഡ്യുവൽ-സ്പ്രിംഗ്

എൽജി വിംഗ് ഒറ്റ സ്ക്രീൻ ഫോണായി ഉപയോഗിക്കാവുന്നതാണ്. രണ്ട് സ്‌ക്രീനുകൾ ഉള്ളത് ഉപകരണത്തിന് കട്ടിയും നല്ല ഭാരവും വരുന്നു. ഈ ഫോണിന്റെ ഭാരം ഏകദേശം 260 ഗ്രാമാണ്, 169.5 x 74.5 x 10.9 മില്ലിമീറ്റർ നീളവും വരുന്നു. പ്രധാന സ്‌ക്രീൻ റൊട്ടേറ്റ് ചെയ്യുവാൻ ഡ്യുവൽ-സ്പ്രിംഗ്, ഡ്യുവൽ-ലോക്ക് മെക്കാനിസമുള്ള ഒരു കീയിൽ ഈ ഹാൻഡ്സെറ്റിനെ സ്വിവൽ രൂപകൽപ്പനയിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് എൽജി പറയുന്നു. പ്രവർത്തിക്കുമ്പോൾ ആഘാതം കുറയ്ക്കുന്നതിന് ഒരു ഹൈഡ്രോളിക് ഡാംപറും ഇതിന് നൽകിയിരിക്കുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസർ

എൽജി വിംഗിന് 6.8 ഇഞ്ച് വളഞ്ഞ പി-ഒലെഡ് ഡിസ്പ്ലേയാണ്നൽകിയിരിക്കുന്നത്. ഇത് ഫുൾ എച്ച്ഡി + റെസല്യൂഷനും 20.5: 9 എന്ന ഉയർന്ന ആസ്പെക്ടറ്റ് റേഷിയോടുകൂടി വരുന്നു. ജി-ഒലെഡ് പാനൽ ഉപയോഗിച്ച് രണ്ടാമത്തെ സ്ക്രീൻ 3.9 ഇഞ്ചിൽ വരുന്നു. ഇതിന് ഫുൾ എച്ച്ഡി + റെസല്യൂഷനും 1.15: 1 അനുപാതവും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസർ, 8 ജിബി റാമും 128 ജിബി മുതൽ 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളുമായി വരുന്നു.

എൽജിയിൽ നിന്നുള്ള ആദ്യത്തെ പോപ്പ്-അപ്പ് സെൽഫി ക്യാമറ സ്മാർട്ട്ഫോൺ

എൽജിയിൽ നിന്നുള്ള ആദ്യത്തെ പോപ്പ്-അപ്പ് സെൽഫി ക്യാമറ സ്മാർട്ട്ഫോൺ

32 മെഗാപിക്സൽ സെൽഫി ക്യാമറയുമായി എൽജിയിൽ നിന്ന് മോട്ടറൈസ്ഡ് പോപ്പ്-അപ്പ് മൊഡ്യൂൾ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണ് എൽജി വിംഗ്. ഇതിന് "ഫാൾ ഡിറ്റക്ഷൻ" സവിശേഷതയുണ്ട്. മൂന്ന് ക്യാമറകളിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമായി ജോടിയാക്കുന്നു, സ്ക്രീൻ റൊട്ടേറ്റ് ചെയ്യുമ്പോൾ ഫോട്ടോയെടുക്കുന്നതിന് സ്വിവൽ മോഡിനുള്ള സപ്പോർട്ടും രണ്ടാമത്തെതിന് 13 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും വരുന്നു.

ഫോട്ടോഗ്രാഫി സവിശേഷതകൾ

ഈ സ്മാർട്ട്‌ഫോണിലെ ക്യാമറയിൽ വിവിധ ഫോട്ടോഗ്രാഫി സവിശേഷതകൾ വരുന്നു. പാൻ ഫോളോയിംഗ് മോഡ്, ലോക്ക് മോഡ്, ജിംബാൽ മോഡിലേക്കുള്ള സെൽഫി ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വീഡിയോ റെക്കോർഡിംഗ് നടത്താൻ ജിംബാൽ മോഡ് ഉപയോക്താവിനെ അനുവദിക്കുന്നു. വീഡിയോ സ്റ്റെബിലൈസേഷൻ സോഫ്റ്റ്വെയറുമായി പ്രവർത്തിക്കുന്ന ആറ് മോഷൻ സെൻസറുകളും ഇതിൽ ഉൾക്കൊള്ളുന്നു.

Best Mobiles in India

English summary
The LG Wing smartphone officially unveiled by LG. It is part of the LG Explorer Project, the company's initiative in providing users with its design a new experience. The LG Wing brings a brand new and exclusive concept in line with what has been leaked up so far.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X