എല്‍ജിയില്‍ നിന്നും പുതിയൊരു ഹാന്‍ഡ്‌സെറ്റ്

Posted By:

എല്‍ജിയില്‍ നിന്നും പുതിയൊരു ഹാന്‍ഡ്‌സെറ്റ്

പുതുവര്‍ഷത്തില്‍ പുതിയൊരു ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എല്‍ജി.  എല്‍ജി എക്‌സ്350 എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ എല്‍ജി മൊബൈല്‍ ഫോണ്‍ ഒരു സാധാരണ ഹാന്‍ഡ്‌സെറ്റ് ആണ്.  എന്നാല്‍ ഉപയോഗയോഗ്യമായ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

എല്‍ജി സ്മാര്‍ട്ട്‌ഫോണുകളെ പോലെ അത്ര സ്മാര്‍ട്ട് അല്ല കാഴ്ചയില്‍ ഈ ഹാന്‍ഡ്‌സെറ്റുകള്‍.  എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനക്ഷത പരിഗണിക്കുമ്പോള്‍ കാഴ്ചയ്ക്ക് അത്ര പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ല എന്നു മനസ്സിലാകും.  ദിവസവും ധാരാളം ടെക്സ്റ്റ് മെസ്സേജുകള്‍ അയക്കുന്നവര്‍ക്ക് ഏറ്റവും യോജിച്ച ഹാന്‍ഡ്‌സെറ്റ് ആണ് എല്‍ജി എക്‌സ്350.

ഫീച്ചറുകള്‍:

 • ജിഎസ്എം ഫോണ്‍

 • ഡ്യുവല്‍ സിം സംവിധാനം

 • നീളം 111 എംഎം, വീതി 61 എംഎം, കട്ടി 13.5 എംഎം

 • ഭാരം 116 ഗ്രാം

 • 2.3 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ

 • 320 x 240 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • QWERTY കീപാഡ്

 • 3.5 എംഎം ഓഡിയോ ജാക്ക്

 • 43 എംബി ഇന്റേണല്‍ മെമ്മറി

 • 2 ജിബി മെമ്മറി കാര്‍ഡോടെ മൈക്രോഎസ്ഡി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്

 • 8 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം

 • ജിപിആര്‍എസ്, എഡ്ജ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • സ്റ്റാന്റേര്‍ഡ് ബ്ലൂടൂത്ത് സപ്പോര്‍ട്ട്

 • മൈക്രോയുഎസ്ബി

 • 1600 x 1200 പിക്‌സല്‍ റെസൊലൂഷനുള്ള 2 മെഗാപിക്‌സല്‍ ക്യാമറ

 • വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം

 • വാപ് 2.0, എക്‌സ്എച്ച്ടിഎംഎല്‍ ബ്രൗസര്‍

 • എഫ്എം റേഡിയോ

 • അനേകം ഓഡിയോ, വീഡിയോ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ, വീഡിയോ പ്ലെയര്‍

 • 1500 mAh ലിഥിയം അയണ്‍ ബാറ്ററി

 • 5.5 മണിക്കൂര്‍ ടോക്ക് ടൈം

 • 555 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം
മൊബൈലില്‍ കൂടുതല്‍ ക്യാമറ ഉപയോഗിക്കാത്ത, ഫോണ്‍ ചെയ്യാനും ടെക്‌സ്റ്റ് മെസ്സേജുകള്‍ അയക്കാനും ഉള്ള ഒരു ഉപാധി മാത്രമായി ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏറ്റവും യോജിക്കുന്ന ഒരു ഫോണ്‍ ആണ് എല്‍ജി എക്‌സ്350.

ഇനി അത്യാവശ്യ അവസരങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ ഇതിലെ 2 മെഗാപിക്‌സല്‍ ക്യാമറ മതിയാകും.  ഇതിലെടുക്കുന്ന ചിത്രങ്ങള്‍ക്ക് 1600 x 1200 പിക്‌സല്‍ റെസൊലൂഷനുണ്ടാകും.  വൈഫൈ, 3ജി കണക്റ്റിവിറ്റികളില്ലെങ്കിലും, ജിപിആര്‍എസ്, എഡ്ജ് കണക്റ്റിവിറ്റികള്‍ ഉള്ളതിനാല്‍ അവയുടെ അഭാവം അനുഭവപ്പെടുകയില്ല.

മെസ്സേജിംഗിന് ഏറെ പ്രാധാന്യം നല്‍കുന്ന ഈ എല്‍ജി ഹാന്‍ഡ്‌സെറ്റിലെ QWERTY കീപാഡ് ഇതിന് ഏറെ അനുയോജ്യം തന്നെ.  പരിചയിച്ചു കഴിഞ്ഞാല്‍ ഒരു കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നതിലും എളുപ്പത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ കഴിയും.

1500 mAh ബാറ്ററിയില്‍ നിന്നും വെറും 5.5 മണിക്കൂര്‍ ടോക്ക് ടൈം മാത്രമേ കിട്ടുന്നുള്ളൂ എന്നത് ഒരു പോരായ്മ തന്നെയാണ്.  ഇന്ത്യന്‍ വിപണിയില്‍ എല്‍ജി എക്‌സ്350 ഹാന്‍ഡ്‌സെറ്റിന്റെ വില പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot