എല്‍ജി X500: 4500എംഎഎച്ച് ബാറ്ററി അവതരിപ്പിച്ചു!
എല്‍ജി പുതിയ സ്മാര്‍ട്ട്‌ഫോണുമായി.
പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്ന് എല്‍ജി സ്ഥിരീകരിച്ചു. ജൂണ്‍ 4നാണ് ഈ വാര്‍ത്ത പുറത്തു വന്നത്. ഈ ഫോണിന്റെ ഏറ്റവും എടുത്തു പറയത്തക്ക സവിശേഷതയാണ് ഇതിലെ 4500എംഎഎച്ച് ബാറ്ററി.

ഒരു ചാര്‍ജ്ജില്‍ 20 മണിക്കൂറാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി നിലനില്‍ക്കുന്നത്. അതില്‍ നിങ്ങളുടെ ഇഷ്ടാനുസരണം വീഡിയോകളും കാണാം. ഈ വര്‍ഷ് ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത എല്‍ജി X പവര്‍ 2 ഫോണിന് സമാനമാണ് എല്‍ജി X500.
എല്‍ജി X500 ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

ഡിസ്‌പ്ലേ, റാം, സ്‌റ്റോറേജ്
5.5ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്. 720X 1280 റിസൊല്യൂഷനും. 1.5GHz ഒക്ടാ-കോര്‍ പ്രോസസര്‍, 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ സ്‌റ്റോറേജുമാണ്. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിളും ഉണ്ട്.

ക്യാമറ/ ബാറ്ററി/ സോഫ്റ്റ്‌വയര്‍
ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ ഈ ഫോണിന് 13എംബി റിയര്‍ ക്യാമറ എല്‍ഇഡി ഫ്‌ളാഷ്, 5എംബി മുന്‍ ക്യാമറ സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷുമാണ് നല്‍കിയിരിക്കുന്നത്.
4500എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ഫോണിന് 18മണിക്കൂര്‍ വരെ ബാറ്ററി നീണ്ടു നില്‍ക്കും, സ്റ്റാന്‍ഡ്‌ബൈ 810 മണിക്കൂറും. ഈ ഫോണില്‍ ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്.

മറ്റു സവിശേഷതകള്‍
ഡ്യുവല്‍ സിമ്മോടു കൂടിയുളള എല്‍ജി X500ന് 4ജി എല്‍ടിഇ, വൈഫൈ 802.11, ബ്ലൂട്ടൂത്ത് 4.2, ജിപിഎസ്, യുഎസ്ബി OTG, എന്‍എഫ്‌സി എന്നിവയും ഉണ്ട്. 164 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം. നേവി ബ്ലൂ, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ ലഭിക്കുന്നത്.

വില
ഏകദേശം 18,361 രൂപയാണ് ഈ ഫോണിന് പറയുന്ന വില. പല മോഡല്‍ നമ്പറുകളിലാണ് ഈ ഫോണ്‍ എത്തിയത്. എസ്‌കെ ടെലികോം വേരിയന്റ് LGM-X320S, കെടി കാരിയര്‍ വേരിയന്റ് LGM-X32K, എല്‍ജി യുപ്ലസ് വേരിയന്റ് LGM-X320L എന്നിങ്ങനെ.
എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ആഗോള വിപണിയില്‍ എന്ന് ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications