എല്‍.ജിയുടെ മടക്കാവുന്ന ഡിസ്‌പ്ലെയുള്ള സ്മാര്‍ട്‌ഫോണ്‍ ഈ മാസം ലോഞ്ച് ചെയ്‌തേക്കും

Posted By:

സാംസങ്ങിനു പിന്നാലെ കര്‍വ്ഡ് ഡിസ്‌പ്ലെയുള്ള സ്മാര്‍ട്‌ഫോണുമായി എല്‍.ജിയും രംഗത്ത്്. LG -Z എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ ഈ മാസംതന്നെ പുറത്തിറങ്ങുമെന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ZDNet കൊറിയയുടെ റിപ്പോര്‍ട് അനുസരിച്ച് 6 ഇഞ്ച്് കോണ്‍ക്ലേവ് OLED ഡിസ്‌പ്ലെയുള്ള ഫോണ്‍ ഇപ്പോള്‍ തന്നെ വന്‍തോതില്‍ നിര്‍മിച്ചുകഴിഞ്ഞു എന്നാണ് അറിയുന്നത്.

എല്‍.ജിയുടെ മടക്കാവുന്ന ഡിസ്‌പ്ലെയുള്ള സ്മാര്‍ട്‌ഫോണ്‍ ഈ മാസം ലോഞ്ച് ച

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കര്‍വ്ഡ് ഡിസ്‌പ്ലെ ഫോണ്‍ ഉടന്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ മാസം സാംസങ്ങും അറിയിച്ചിരുന്നു. എന്നാല്‍ കൃത്യമായ റിലീസിംഗ് തീയതിയോ വില സംബന്ധിച്ച സൂചനകളോ ഇരു കമ്പനികളും നല്‍കുന്നില്ല.

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍ നിര്‍മിക്കുന്നതിന് വേണ്ടിവരുന്ന ഭാരിച്ച ചെലവും ജനങ്ങള്‍ ഇത് എത്രത്തോളം സ്വീകരിക്കുമെന്ന ആശങ്കയും വലിയ അളവില്‍ ഫോണുകള്‍ നിര്‍മിക്കുന്നതില്‍ നിന്ന് ഇരു കമ്പനികളേയും പിന്നോട്ടു വലിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഗാഡ്ജറ്റ്് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot