ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണ്‍ എന്ന അവകാശവാദത്തോടെ എക്ലിപ്‌സ് 4ജി

Posted By:

ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണ്‍ എന്ന അവകാശവാദത്തോടെ എക്ലിപ്‌സ് 4ജി

എല്‍ജിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഹാന്‍ഡ്‌സെറ്റ് ആണ് എല്‍ജി എക്ലിപ്‌സ് 4ജി.  QWERTY കീപാഡോടു കൂടിയ ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഡിസൈന്‍ അത്യാകര്‍ഷണീയമാണ്.  ആന്‍ഡ്രോയിഡ് പ്ലാറ്റിഫോമില്‍ ഇറങ്ങിയിട്ടുള്ള എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഏറ്റവും മികച്ചത് എന്നാണ് ഈ പുതിയ ഫോണിനെ കുറിച്ച് എല്‍ജിയുടെ അവകാശവാദം.

കീപാഡ് QWERTY മാതൃകയിലാണെന്നതു മാത്രമല്ല ഈ ഹാന്‍ഡ്‌സെറ്റിന്റെ കീപാഡിന്റെ പ്രത്യേകത.  ടൈപ്പിംഗ് വളരെ എളുപ്പമാക്കും വിധത്തില്‍ ഓരോ കീയ്ക്കും ഇടയില്‍ ആവശ്യത്തിന് സ്ഥലം ഇട്ടാണ് ഇതിന്റെ കീപാഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 2.3.5 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ജി എക്ലിപ്‌സ് 4ജിയ്ക്ക് 1 ജിഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8255 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട്.  3.5 ഇഞ്ച് മള്‍ട്ടിടച്ച് സ്‌ക്രീന്‍ ഉള്ള ഈ ഫോണില്‍ ഇന്‍-ബില്‍ട്ട് എച്ച്ഡി ഗെയിമുകള്‍ ഉണ്ട്.

512 എംബി റാമുള്ള ഇതിന്റെ ഇന്റേണല്‍ മെമ്മറി 1 ജിബിയാണ്.  എന്നാല്‍ ഇതിന്റെ മെമ്മറി 32 ജിബി ഉയര്‍ത്താന്‍ സഹായിക്കുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട് ഉണ്ട്.  മൈക്രോ എസ്ഡി, മൈക്രോ എസ്ഡിഎച്ച്‌സി, ട്രാന്‍സ്ഫഌഷ്... കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യും ഈ കാര്‍ഡ് സ്ലോട്ട്.

3ജി സപ്പോര്‍ട്ട് ഉള്ള ഈ ഹാന്‍ഡ്‌സെറ്റിന് ജിപിആര്‍എസ്, എഡ്ജ് കണക്റ്റിവിറ്റികളുടെ സപ്പോര്‍ട്ടും ഉണ്ട്.  കൂടെ ഡാറ്റാ മാനേജ്‌മെന്റ് സുഗമമാക്കാന്‍ വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളും ഉണ്ട്.  ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിങ്ങനെയുള്ള സുരക്ഷാ സെവിധാനങ്ങളും ഈ മൊബൈലില്‍ ഒരുക്കിയിട്ടുണ്ട് എല്‍ജി.

3.1 മെഗാപിക്‌സല്‍, 0.3 മെഗാപിക്‌സല്‍ എന്നിങ്ങനെ രണ്ടു ക്യാമറകളും എല്‍ജി എക്ലിപ്‌സ് 4ജിയിലുണ്ട്.  എന്നാല്‍ സെക്കന്ററി ക്യാമറ അല്പം നിരാശയുണ്ടാക്കിയേക്കാം.  1500 mAh ബാറ്ററി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ ഹാന്‍ഡ്‌സെറ്റിന്റെ ടോക്ക് ടൈം 5.5 മണിക്കൂറും, സ്റ്റാന്റ്‌ബൈ സമയം , 14 ദിവസവും ആണ്.  2ജി, 3ജി സപ്പോര്‍ട്ടുള്ള ഹാന്‍ഡ്‌സെറ്റുകളെ സംബന്ധിച്ചിടത്തോളം ഇതത്ര വലിയ ബാറ്ററി ബാക്ക്അപ്പാണെന്ന് കരുതിക്കൂടാ.

168 ഗ്രാം ഭാരമുള്ള ഈ ഹാന്‍ഡ്‌സെറ്റില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍ ഉണ്ട്.  കീപാഡും, ഓപറേറ്റിംഗ് സിസ്റ്റവും ക്യാമറയും എല്ലാമാണ് എല്‍ജി എക്ലിപ്‌സ് 4ജിയുെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot