ആഗസ്റ്റില്‍ എത്തിയ മികച്ച സ്‌മാര്‍ട്‌ ഫോണുകള്‍

Posted By: Archana V

ആഗസ്റ്റില്‍ സ്‌മാര്‍ട്‌ ഫോണ്‍ വിപണി സജീവമായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എല്‍ജി വി30 ആഗോളവിപണിയില്‍ അവതരിപ്പിച്ചു. കൂടാതെ ഇന്ത്യന്‍ വിപണിയിലേക്ക്‌ നിരവധി ചെലവ്‌ കുറഞ്ഞ സ്‌മാര്‍ട്‌ ഫോണുകളും എത്തി . കെ8 നോട്ട്‌ ബുക്ക്‌ അവതരിപ്പിച്ചു കൊണ്ട്‌ ലെനോവയാണ്‌ ആഗസ്റ്റില്‍ സ്‌മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക്‌ ആദ്യം എത്തിയത്‌.

ആഗസ്റ്റില്‍ എത്തിയ മികച്ച സ്‌മാര്‍ട്‌ ഫോണുകള്‍

പുതിയ ജിസീരീസ്‌ ഫോണുകളായ ജി55, ജി55 പ്ലസിലും കാണപ്പെടുന്ന മോട്ടോമൊബിലിറ്റി സവിശേഷതയോടു കൂടിയാണ്‌ കെ8 നോട്ട്‌ ബുക്ക്‌ എത്തയിത്‌ . എതിരാളികളെ നേരിടാന്‍ ലെനോവയുടെ പുതിയ ഉത്‌പന്നം എന്ത്‌ പ്രകടനം കാഴ്‌ച വയ്‌ക്കും എന്നാണ്‌ എല്ലാവരും കാത്തിരിക്കുന്നത്‌.

മുന്‍ നിര ടെക്‌നോളജി ബ്രാന്‍ഡായ സാംസങ്‌ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗാലക്‌സി നോട്ട്‌ 8 പുറത്തിറക്കി. ലോകമെമ്പാടുമുള്ള ടെക്‌ തല്‍പരുടെ ശ്രദ്ധ നേടിയ നോട്ട്‌ ബുക്ക്‌ ഡിസൈനിലും സവിശേഷതകളിലും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്‌ .

എങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാം? വളരെ ശ്രദ്ധിക്കുക!

നോക്കിയയുടെ പഴയ പ്രതാപം തിരിച്ചു പിടികാന്‍ എച്ച്‌എംഡി ഗ്ലോബലും ശ്രമം നടത്തുന്നുണ്ട്‌. കീവണ്‍ സ്‌മാര്‍ട്‌ ഫോണുമായി പ്രീമിയം സ്‌മാര്‍ട്‌ ഫോണ്‍ രംഗത്തേക്കുള്ള ബ്ലാക്‌ ബെറിയുടെ പുനപ്രവേശനം ആണ്‌ മറ്റൊരു ശ്രദ്ധേയമായ സംഭവം. ഇതിന്‌ പുറവെ നിരവധി ചൈനീസ്‌ സ്‌മാര്‍ട്‌ ഫോണുകളും വിപണിയില്‍ എത്തി.

2017 ആഗസ്റ്റില്‍ പുറത്തിറങ്ങിയ ചില സ്‌മാര്‍ട്‌ ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 8

പ്രധാന സവിശേഷതകള്‍

. 5.3 ഇഞ്ച്‌ (2560* 1440 പിക്‌സല്‍) ക്വാഡ്‌ എച്ച്‌ഡി എല്‍സിഡി ഡിസ്‌പ്ലെ , 554 പിപിഐ പിക്‌സല്‍ സാന്ദ്രത

. ഒക്ട-കോര്‍ സ്‌നാപ്‌ ഡ്രാഗണ്‍ 835 മൊബൈല്‍ പ്ലാറ്റ്‌ ഫോം അഡ്രിനോ 540 ജിപിയു

. 4ജിബി ഡിഡിആര്‍4എക്‌സ്‌ റാം

. 64ജിബി (യുഎഫ്‌എസ്‌ 2.1) സ്റ്റോറേജ്‌

. മൈക്രോ എസ്‌ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

. ആന്‍ഡ്രോയ്‌ഡ്‌ 7.1.1(ന്യുഗട്ട്‌ )

. സിംഗിള്‍/ഹൈബ്രിഡ്‌ ഡ്യുവല്‍ സിം( നാനോ+ നാനോ /മൈക്രോ എസ്‌ഡി)

.13 എംപി (കളര്‍) പ്രൈമറി ക്യാമറ, ഒഐസ്‌ + 13എംപി ( മോണോ)

.13 എംപി ഓട്ടോ ഫോക്കസ്‌ ഫ്രണ്ട്‌ -ഫേസിങ്‌ കാമറ, ZEISS ഒപ്‌റ്റിക്‌സ്‌

. 4ജി വോള്‍ട്ടി

. 3090എംഎഎച്ച്‌ ബാറ്ററി , ക്വാല്‍ക്കം ക്വിക്‌ ചാര്‍ജര്‍ 3.0

 

മോട്ടറോള മോട്ടോ ജി5എസ്‌ പ്ലസ്‌

വില 15,999 രൂപ

പ്രധാന സവിശേഷതകള്‍

. ഗോറില്ല ഗ്ലാസ്സ്‌ 3 സുരക്ഷയോടു കൂടി 5.5 ഇഞ്ച്‌ (1920*1080പിക്‌സല്‍) ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലെ

. 2ജിഗഹെട്‌സ്‌ ഒക്ട-കോര്‍ സ്‌നാപ്‌ ഡ്രാഗണ്‍ 625 മൊബൈല്‍ പ്ലാറ്റ്‌ഫോം , അഡ്രിനോ 506 ജിപിയു

. 4ജിബി റാം

. 64ജബി സ്റ്റോറേജ്‌

. മൈക്രോ എസ്‌ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി

. ആന്‍ഡ്രോയ്‌ഡ്‌ 7.1 (ന്യൂഗട്ട്‌)

. ഹൈബ്രിഡ്‌ ഡ്യുവല്‍ സിം(നാനോ+ നാനോ/ മൈക്രോ എസ്‌ഡി)

. 13എംപി (ആര്‍ജിബി)+ 13എംപി (മോണോക്രോം) ഡ്യുവല്‍ റിയര്‍ ക്യാമറ , ഡ്യുവല്‍ -ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്‌

. ഫ്‌ളാഷോട്‌ കൂടി 8എംപി മുന്‍ ക്യാമറ , f/2.0 അപ്പര്‍ചര്‍

. 4ജി വോള്‍ട്ടി

. 3000എംഎഎച്ച്‌ ബറ്ററി , ടര്‍ബോ ചാര്‍ജിങ്‌

 

മോട്ടറോള മോട്ടോ ജി5എസ്‌

വില 13,999 രൂപ

പ്രധാന സവിശേഷതകള്‍

. 5.2 ഇഞ്ച്‌ എഫ്‌എച്ച്‌ഡി ഡിസ്‌പ്ലെ

. 1.4ജിഗ ഹെട്‌സ്‌ സ്‌നാപ്‌ഡ്രാഗണ്‍ 430 ഒക്ട-കോര്‍ പ്രോസസര്‍

. 4ജിബി റാം, 32ജിബി റോം

. 16 എംപി പിന്‍ക്യാമറ , ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളോഷോട്‌ കൂടി

. 5എംപി മുന്‍ ക്യാമറ , എല്‍ഇഡി ഫ്‌ളാഷോടു കൂടി

. വോള്‍ട്ടി/വൈഫൈ

. ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍

. ബ്ലൂടൂത്ത്‌ 4.2

. ടര്‍ബോ ചാര്‍ജിങ്‌

. 3000 എംഎഎച്ച്‌ ബറ്ററി

.ജലത്തെ പ്രതിരോധിക്കുന്ന ആവരണം

 

സാംസങ്‌ ഗാലക്‌സി നോട്ട്‌ 8

പ്രധാന സവിശേഷതകള്‍

. 6.3 ഇഞ്ച്‌ ക്വാഡ്‌ എച്ച്‌ഡി + (2960*1440 പിക്‌സല്‍) സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ

.ഒക്ട-കോര്‍ ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ 835 , അഡ്രിനോ 540 ജിപിയു

. ഒക്ട-കോര്‍ സാംസങ്‌ എക്‌സിനോസ്‌ 9 സീരീസ്‌ 8895 പ്രോസസര്‍ , മാലി-ജി71 എംപി20 ജിപിയു

. 6ജിബി എല്‍പിഡിഡിആര്‍4

. 64ജിബി/128ജിബി/256ജിബി സ്റ്റോറേജ്‌

. മൈക്രോ എസ്‌ഡിയോടു കൂടിയ 256ജിബി വരെ നീട്ടാവുന്ന മെമ്മറി

. ആന്‍ഡ്രോയ്‌ഡ്‌ 7.1.1 (ന്യൂഗട്ട്‌)

. ഹൈബ്രിഡ്‌ ഡ്യുവല്‍ സിം(നാനോ+ നാനോ/ മൈക്രോ എസ്‌ഡി)

. 12എംപി ഡ്യുവല്‍ പിക്‌സല്‍ പിന്‍ ക്യാമറ , എല്‍ഇഡി ഫ്‌ളാഷ്‌

. ടെലിഫോട്ടോ ലെന്‍സോടു കൂടിയ 12 എംപി സെക്കന്‍ഡറി ക്യാമറ

. 8എപി ഓട്ടോഫോക്കസ്‌ മുന്‍ ക്യാമറ

.4ജി വോള്‍ട്ടി

.വേഗത്തില്‍ ചാര്‍ജാവുന്ന 3300എംഎഎച്ച്‌ ബാറ്ററി

 

സോണി എക്‌സ്‌പീരിയ എക്‌സ്‌എ1 പ്ലസ്‌

. 5.5 ഇഞ്ച്‌ (1920*1080 പികസല്‍)

. 2.3ജിഎച്ചസെഡ്‌ മീഡിയടെക്‌ ഹെലിയോ പി20 ഒക്ട-കോര്‍ 64 ബിറ്റ്‌ 16എന്‍എം പ്രോസസര്‍, എആര്‍എം മാലി ടി880 ജിപിയു

. 32ജിബി ഇന്റേണല്‍ സ്റ്റോറേജോടു കൂടിയ 3ജിബി റാം

. 64ജിബി സ്‌റ്റോറേജോടു കൂടിയ 4ജിബി റാം

. മൈക്രോ എസ്‌ഡി കാര്‍ഡ്‌ വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

. ആന്‍ഡ്രോയ്‌ഡ്‌ 7.0 ( ന്യുഗട്ട്‌)

. സിംഗിള്‍/ഡ്യുവല്‍ സിം

. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 23എംപി പിന്‍ ക്യാമറ

. 8 എംപി മുന്‍ ക്യാമറ

. 4ജി എല്‍ടിഇ

. 3430എംഎഎച്ച്‌ ബാറ്ററി

 

ഷവോമി റെഡ്‌മി നോട്ട്‌ 4എ

വില 5,999 രൂപ

പ്രധാന സവിശേഷതകള്‍

. 5 ഇഞ്ച്‌ (1280* 720പിക്‌സല്‍) എച്ച്‌ഡി ഐപിഎസ്‌ ഡിസ്‌പ്ലെ

.1.4ജിഗഹെട്‌സ്‌ ക്വാഡ്‌ -കോര്‍ സ്‌നാപ്‌ഡ്രാഗണ്‍ 425 പ്രോസസര്‍ , 500 മെഗഹെട്‌സ്‌ അഡ്രിനോ 3080ജിപിയു

.16 ജിബി സ്‌റ്റോറേജോടു കൂടിയ 2ജിബി റാം/ 32ജിബി സ്‌റ്റോറേജോടു കൂടിയ 3 ജിബി റാം

. മൈക്രോ എസ്‌ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി

. എംഐയുഐ 8 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയ്‌ഡ്‌ 6.0 (മാര്‍ഷ്‌ മെലോ)

. ഹൈബ്രിഡ്‌ ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5 എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ടി

. 3120 എംഎഎച്ച്‌ ബാറ്ററി

 

ജിയോഫോണ്‍

വില 1,500 രൂപ

പ്രധാന സവിശേഷതകള്‍

. 2.4 ഇഞ്ച്‌ ക്യുവിജിഎ ഡിസ്‌പ്ലെ

. 1.2 ജിഗഹെട്‌സ്‌ ഡ്യുവല്‍ കോര്‍ സ്‌പ്രെഡ്‌ട്രം എസ്‌പി9820എ പ്രോസസര്‍ മാലി -400 ജിപിയു

. 1.1 ജിഗഹെട്‌സ്‌ ഡ്യുവല്‍ കോര്‍ ക്വാല്‍ക്കം 205 മൊബൈല്‍ പ്ലാറ്റ്‌ഫോം , അഡ്രിനോ ജിപിയു

. 512 റാം

. 4ജിബി ഇന്റേണല്‍ സ്റ്റോറേജ്‌

. മൈക്രോ എസ്‌ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി

. കെഐഎ ഒഎസ്‌

. സിംഗിള്‍ നാനോ സിം

. 2എംപി റിയര്‍ ക്യാമറ

. 0.3എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ടി

. 2000 എംഎഎച്ച്‌ ബറ്ററി

 

ഷവോമി റെഡ്‌മി നോട്ട്‌ 5എ

വില 6,700 രൂപ

പ്രധാന സവിശേഷതകള്‍

. 5.5 ഇഞ്ച്‌ എച്ച്‌ഡി ഡിസ്‌പ്ലെ

. 1.4 ജിഗഹെട്‌സ്‌ ക്വാഡ്‌ കോര്‍ സ്‌നാപ്‌ ഡ്രാഗണ്‍ 425 മൊബൈല്‍ പ്ലാറ്റ്‌ഫോം

. 2ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്‌

. മൈക്രോ എസ്‌ഡി ,128 ജിബി വരെ നീട്ടാവുന്ന മെമ്മറി

. ആന്‍ഡ്രോയിഡ്‌ 7.1.1 (ന്യുഗട്ട്‌ ) ,എംഐയുഐ 9

. ഡ്യുവല്‍ സിം

. 13 എംപി റിയര്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്‌

. 5 എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ടി

. 3080 എംഎഎച്ച്‌ /3000 എംഎഎച്ച്‌ ബാറ്ററി

 

ഷവോമി റെഡ്‌മി നോട്ട്‌ 5എ പ്രൈം

പ്രധാന സവിശേഷതകള്‍

.5.5 ഇഞ്ച്‌ എച്ച്‌ഡി ഡിസ്‌പ്ലെ

. 1.4ജിഗഹെട്‌സ്‌ ക്വാഡ്‌ സ്‌നാപ്‌ഡ്രാഗണ്‍ 435 പ്രോസസര്‍

. 3ജിബി /4ജിബി റാം, 32ജിബി /64 ജിബി റോം

. ഡ്യുവല്‍ സിം

. 13 എംപി ഓട്ടോഫോക്കസ്‌ ക്യാമറ

. 16 എംപി മുന്‍ ക്യാമറ

. 4ജി

. ബ്ലൂടൂത്ത്‌ 4.2

. ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍

. ഇന്‍ഫ്രറെഡ്‌ സെന്‍സര്‍

. 3080 എംഎഎച്ച്‌ ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
This month's round up of new smartphones is pretty interesting. We have compiled a list of mobiles/handsets launched in August 2017-2018.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot