ഇന്ത്യയിലെ 4ജി സ്മാര്‍ട്‌ഫോണുകള്‍

Posted By: Super

ഇന്ത്യയിലെ 4ജി സ്മാര്‍ട്‌ഫോണുകള്‍

എയര്‍ടെല്‍ രാജ്യത്തെ ആദ്യ 4ജി സേവനം കൊല്‍ക്കത്തയില്‍ ആരംഭിച്ചതോടെ 4ജി അധിഷ്ഠിത സ്മാര്‍ട്‌ഫോണുകള്‍ക്ക് ആവശ്യക്കാരേറും. കാരണം 3ജിയേക്കാള്‍ അഞ്ച് മടങ്ങ് വേഗത്തില്‍ ഡാറ്റാ ആക്‌സസിംഗ് നിര്‍വ്വഹിക്കുന്ന 4ജിയിലാണ് മൊബൈല്‍ ടിവി, വീഡിയോ കോളിംഗ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനാകുക.

എല്ലാ സ്മാര്‍ട്‌ഫോണുകളിലും 4ജി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാനാകില്ല. 4ജി പിന്തുണയോടെ വരുന്ന ഗാഡ്ജറ്റുകള്‍ക്കേ ഈ പുതിയ ടെക്‌നോളജിയെ പ്രയോജനപ്പെടുത്താനാകൂ. ഇനി ഏറെ താമസിയാതെ ബാംഗ്ലൂര്‍, പൂനെ, ചണ്ഡീഗഢ് എന്നിവിടങ്ങളിലും എയര്‍ടെല്‍ തന്നെ 4ജി സേവനം അവതരിപ്പിക്കുന്നതാണ്.

കൂടാതെ മറ്റ് ടെലികോം കമ്പനികളും ഈ ടെക്‌നോളജിയെ സ്വീകരിക്കാന്‍ ഏറെ വൈകില്ല. 4ജി വരുന്നതിന് എത്രയോ മുമ്പ് തന്നെ ഇന്ത്യയില്‍ 4ജി അധിഷ്ഠിത സ്മാര്‍ട്‌ഫോണുകള്‍ വില്പനക്കെത്തിയിട്ടുണ്ട്. അവയില്‍ ചില പ്രശസ്ത മോഡലുകളുടെ പേരുകള്‍ താഴെ കൊടുക്കുന്നു

 • ആപ്പിള്‍ ഐഫോണ്‍ 4എസ്

 • ബ്ലാക്ക്‌ബെറി ടോര്‍ച്ച് 9810 4ജി

 • എച്ച്ടിസി വെലോസിറ്റി 4ജി

 • എല്‍ജി ത്രില്‍ 4ജി

 • സാംസംഗ് ഗൂഗിള്‍ നെക്‌സസ് എസ് 4ജി

 • എച്ച്ടിസി ഇവോ 4ജി

 • എച്ച്ടിസി മാക്‌സ് 4ജി

 • സാംസംഗ് കോണ്‍ക്വര്‍ 4ജി

 • എച്ച്ടിസി ഇവോ ഡിസൈന്‍ 4ജി

 • ഹുവാവെ ഇമ്പല്‍സ് 4ജി

 • സാംസംഗ് ഐ997 4ജി

 • സാംസംഗ് ഗാലക്‌സി എസ്2 4ജി

 • സാംസംഗ് എക്‌സിബിറ്റ് 2 4ജി

 • മോട്ടറോള ഫോട്ടോണ്‍ 4ജി

 • എല്‍ജി എസ്റ്റീം 4ജി

 • സാംസംഗ് എപിക് ടച്ച് 4ജി

 • മോട്ടറോള ആട്രിക്‌സ് 4ജി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot