കുത്തനെ വിലകുറഞ്ഞ ഈ ഫോണുകൾ ഇപ്പോൾ വാങ്ങാം!

|

ഓരോ ആഴ്ചയിലും പുതുമയുളള സവിശേഷതകളോടെ പുതിയ ഫോണുകള്‍ എത്തുമ്പോള്‍ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളുടെ പ്രാധാന്യം കുറഞ്ഞു വരുകയാണ്. ഒരു ഉപകരണം വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ അതു വാങ്ങാന്‍ തിരക്കു പിടുച്ചു നില്‍ക്കുകയാണ് ആളുകള്‍.

 
കുത്തനെ വിലകുറഞ്ഞ ഈ ഫോണുകൾ ഇപ്പോൾ വാങ്ങാം!

ഫോണ്‍ ഇറങ്ങുമ്പോള്‍ തന്നെ അതിനു ഡിസ്‌ക്കൗണ്ടോ അല്ലെങ്കില്‍ മറ്റു ഓഫറുകളോ കമ്പനി നല്‍കിയിരിക്കും. ഇതും ഉപയോക്താക്കളെ പുതിയ ഫോണിലേക്ക് ആകര്‍ഷിക്കാനുളള ഒരു തന്ത്രമാണ്.

എന്നാല്‍ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങിയ ഒരു ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, ഇവിടെ അതിനുളള ഒരു ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞു. ഇതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായ ഫോണുകള്‍ തിരഞ്ഞെടുക്കാം.

Apple iPhone 7 Plus

Apple iPhone 7 Plus

55,000 രൂപ മുതല്‍ ആരംഭിക്കും

നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങിയ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഐഫോണ്‍ 7 പ്ലസ് ഉചിതമായ ഒന്നാണ്. 32ജിബിയുളള ഈ ഫോണിന്റെ വില 55,000 രൂപയ്ക്ക് ഇന്ത്യയില്‍ വാങ്ങാം. ഐഒഎസ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ഈ ഫോണിന് അപ്‌ഡേറ്റ് ലഭിച്ചു. പുതിയ ക്വാഡ്-കോര്‍ 2.3 GHz ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍ ആണ് ഫോണിന്റെ കരുത്ത്. പഴയ വേര്‍ഷനേക്കാള്‍ 40% വേഗത കൂടുതലാണ് ഈ ഫോണിനെന്നു കമ്പനി അവകാശപ്പെടുന്നു.

Apple iPhone SE

Apple iPhone SE

വില ആരംഭിക്കുന്നത് 17,999 രൂപ മുതല്‍

17,999 രൂപയ്ക്ക് ഐഫോണ്‍ SE നിങ്ങള്‍ക്കു സ്വന്തമാക്കാം. A9 പ്രോസസര്‍ ആണ് ഫോണിന്റെ കരുത്ത്. ആദ്യത്തെ ഐഒഎസ് ഉപയോക്താക്കള്‍ക്ക് നല്ലൊരു എന്‍ട്രി ലെവല്‍ ഫോണ്‍ ആയിരിക്കും ഐഫോണ്‍ SE.

 iPhone X
 

iPhone X

വില 89,999 രൂപ മുതല്‍

ആപ്പിള്‍ ഐഫോണ്‍ Xന്റെ വില കുറച്ചിരിക്കുകയാണ്. ഇപ്പോള്‍ 89,990 രൂപ മുതല്‍ ഈ ഫോണ്‍ വാങ്ങാം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ Xഉും ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ഐഫോണ്‍ XSഉും സമാനമായ ഉപയോക്തൃത അനുഭവം നല്‍കുന്നു. പുതിയ ഐഫോണിനെ പോലെ തന്നെ സവിശേഷതകളും ഉണ്ട്. നിങ്ങള്‍ക്കു പണം സംരക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഐഫോണ്‍ XSനു പകരം ഐഫോണ്‍ X വാങ്ങാം.

Samsung Galaxy Note 8

Samsung Galaxy Note 8

വില ആരംഭിക്കുന്നത് 55,900 രൂപ മുതല്‍

ഗ്യാലക്‌സി നോട്ട് 9 ഇറങ്ങിയതോടു കൂടി പഴയ ഗ്യാലക്‌സി ഫോണുകളുടെ വില കുറഞ്ഞിരിക്കുകയാണ്. ഗ്യലക്‌സി നോട്ട് 8, അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഗ്യാലക്‌സി നോട്ട് 9നു സമാനമായ ഉപയോക്തൃത അനുഭവം വാഗ്ദാനം ചെയ്യുന്നു.

Google Pixel XL

Google Pixel XL

വില 33,299 രൂപ മുതല്‍

ഗൂഗിള്‍ പിക്‌സല്‍ XLന്റെ ആദ്യത്തെ ജനറേഷന്‍ ഫോണിന് കൂടുതല്‍ വാറന്റി നല്‍കിയിരിക്കുന്നു. മികച്ച ക്യാമറയും അതിലുപരി വളരെ നല്ല ഉപയോക്തൃതനുഭവവും നല്‍കുന്നു.

Samsung Galaxy S8

Samsung Galaxy S8

വില 40,000 രൂപ മുതല്‍

40,000 മുതല്‍ 45,000 രൂപയ്ക്കുളളില്‍ സാംസങ്ങ് ഗ്യാലക്‌സി എസ്8 ഫോണ്‍ നിലവില്‍ നിങ്ങള്‍ക്കു വാങ്ങാം. മികച്ച പ്രകടനവും അതോടൊപ്പം മികച്ച ക്യാമറയും ഫോണിനു നല്‍കുന്നുണ്ട്. ഇതോടൊപ്പം മറ്റു മികച്ച സവിശേഷതകള്‍ ഈ ഫോണിനെ ഉപയോക്താക്കളിലേക്ക് ഏറെ ആകര്‍ഷിക്കുന്നതുമാണ്.

Samsung Galaxy A8+

Samsung Galaxy A8+

29,990 രൂപ മുതല്‍ വില ആരംഭിക്കും

വണ്‍പ്ലസ് 5T,എല്‍ജി ജി6, ഹോണര്‍ വ്യൂ എന്നീ ഫോണുകളെ ലക്ഷ്യം വച്ചാണ് സാംസങ്ങ് ഗ്യാലക്‌സി A8+അവതരിപ്പിച്ചത്. 35,000 രൂപയ്ക്കുളളിലെ ഒരു മികച്ച ഫോണാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇതു വളരെ നല്ലതാണ്.

LG G6

LG G6

27,990 രൂപ മുതല്‍ വില ആരംഭിക്കും

ബിസില്‍-ലെസുമായി എത്തിയ എല്‍ജിയുടെ ആദ്യത്തെ ഫോണാണ് എല്‍ജി ജി6. 5.7 ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലേ, 1440x2889 പിക്‌സല്‍ റസൊല്യൂഷന്‍, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍ എന്നിവയാണ് ഫോണിന്റെ പ്രത്യേക സവിശേഷതകള്‍.

OnePlue 5T

OnePlue 5T

30,000 രൂപ മുതല്‍ വില ആരംഭിക്കും

30,000 രൂപയ്ക്കുളളിലെ ഫോണായ വണ്‍പ്ലസ് 5Tയാണ് മിക്ക ഉപയോക്താക്കളും തിരഞ്ഞെടുക്കുന്നത്. 6 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ, 2160x1080 പിക്‌സല്‍ റസൊല്യൂഷന്‍, ആന്‍ഡ്രോയിഡ് നൗഗട്ട് v7.1.1, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 8ജിബി റാം എന്നിവ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

Xiaomi Redmi 5A

Xiaomi Redmi 5A

5,999 രൂപ മുതല്‍ ആരംഭിക്കുന്നു

നിങ്ങള്‍ ഒരു മാന്യമായ ബജറ്റ് ഫോണ്‍ തിരയുകയാണെങ്കില്‍ ഷവോമി റെഡ് മി 5A നല്ലൊരു ഫോണാണ്. 7000 രൂപയ്ക്കുളളിലെ ഷവോമിയുടെ ഏറ്റവും മികച്ച ഫോണാണ് റെഡ്മി 5A

Best Mobiles in India

Read more about:
English summary
List of old smartphones that are worth buying now

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X