'ലിവര്‍' കുടിയന്‍മാര്‍ക്കായി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്; സത്യമോ മിഥ്യയോ!!!

Posted By:

കള്ളുകുടിയന്‍മാര്‍ക്കു മാത്രമായി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആപ്ലിക്കേഷന്‍ വന്നാല്‍ എങ്ങനെയിരിക്കും. കുടിയന്‍മാര്‍ മാത്രം അംഗങ്ങളായ ഒരു നെറ്റ് വര്‍ക്. എന്ത് ആഭാസത്തരവും പറയാം, പൂസായി നല്‍ക്കുന്ന ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാം... സംഗതി രസം തന്നെ.

ഇത്തരമൊരു ആപ്ലിക്കേഷന്‍ ആരംഭിക്കുന്നതായി കഴിഞ്ഞ ദിവസം യു.എസില്‍ വാര്‍ത്ത പരന്നിരുന്നു. മാത്രമല്ല, ലിവര്‍ ആപിന്റെ വെബ്‌സൈറ്റും പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ പ്രകാരം ഈ ആപ്ലിക്കേഷന്‍ വ്യാജമാണ് എന്നാണറിയുന്നത്.

ലിവറിന്റെ സ്ഥാപകരെന്ന് പറയുന്ന കെയ്ല്‍ ആഡിസണ്‍, ആവറി പ്ലാറ്റ്‌സ് എന്നിവര്‍ക്ക് ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇല്ലാത്തതും ട്രേഡ്മാര്‍ക് ഉണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്ന ലിവറിന്റെ ഡ്രങ്ക് ഡയല്‍ ഓപ്ഷന് യദാര്‍ഥത്തില്‍ പേറ്റന്റ് ഇല്ല എന്ന് വ്യക്തമായതുമാണ് ഇത് വ്യാജമെന്ന് പറയാന്‍ കാരണം.

സംഗതി എന്തായാലും ലിവറിന്റെ ആശയം രസകരമാണ്. അത് എന്താണെന്ന് ചുവടെ വിവരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നിശ്ചിത അളവില്‍ മദ്യപിച്ചവര്‍ക്കുമാത്രമെ ആപ് ഉപയോഗിക്കാന്‍ കഴിയു. ഇതിനായി രക്തത്തിലെ ആല്‍കഹോളിന്റെ അളവ് അറിയുന്നതിനുള്ള ബ്രത് അനലൈസര്‍ പ്ലഗ്ഇന്‍ ആപ്ലിക്കേഷനിലുണ്ടാവും. ഇതിലൂടെ പരിശോധിച്ച് മദ്യപിച്ചു എന്നുറപ്പുള്ള വ്യക്തിക്കു മാത്രമെ ആപ്ലിക്കേഷനില്‍ ലോഗ്ഇന്‍ ചെയ്യാന്‍ കഴിയു.

 

 

#2

തോന്നുന്നതെന്തും പറയാനും ഏതു തരത്തിലുള്ള ഫോട്ടോകളും പോസ്റ്റ് ചെയ്യാന്‍ കഴിയുമെന്നതുമാണ് ആപ്ലിക്കേഷന്റെ മറ്റൊരു പ്രത്യേകത. യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടാവില്ല.

 

 

#3

സഹകുടിയന്‍മാരുമായി ആശയവിനിമയം നടത്താനുള്ള ഡ്രങ്ക് ഡയല്‍ എന്ന സംവിധാനമാണ് ആപിന്റെ മറ്റൊരു പ്രത്യേകത. അതായത് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റുള്ള കുടിയന്‍മാരുമായി സംസാരിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.

 

#4

കുടിക്കുമ്പോഴുള്ള പോലെയായിരിക്കില്ല കെട്ടിറങ്ങിയാല്‍. പോസ്റ്റ് ചെയ്ത ഫോട്ടോകളോ കമന്റുകളൊ ഒക്കെ അബദ്ധമായി എന്നു തോന്നിയാല്‍ അത് പൂര്‍ണമായും ഒറ്റ ക്ലിക്കില്‍ ഡിലിറ്റ് ചെയ്യാന്‍ കഴിയുന്ന ബ്ലാക്ഔട് ബട്ടണ്‍ ആപ്ലിക്കേഷനിലുണ്ട്.

 

 

#5

ആപ്ലിക്കേഷനൊപ്പം ലഭിക്കുന്ന ബ്രെത് അനലൈസര്‍ അറ്റാച്‌മെന്റിന് അഞ്ചു ഡോളറാണ് കമ്പനി ഈടാക്കുന്നത്. ഇത്രയും കുറഞ്ഞ വിലയ്ക്ക് ബ്രെത് അനലൈസര്‍ ലഭിക്കില്ലെന്നാണ് ബ്രയാന്‍ ബാരറ്റ് എന്ന ടെക് ബ്ലോഗര്‍ പറയുന്നത്. മാത്രമല്ല, ഡ്രങ്ക് ഡയല്‍ എന്ന സംവിധാനത്തിമോ ലിവര്‍ എന്ന പേരിനോ ട്രേഡ്മാര്‍ക് നല്‍കിയിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

 

 

#6

ലിവര്‍ ആപ്ലിക്കേഷന്റെ സ്ഥാപകരെന്ന് വെബ്‌സൈറ്റില്‍ പറയുന്ന കെയ്ല്‍ ആഡിസണ്‍, ആവറി പ്ലാറ്റ്‌സ് എന്നിവരെ ഗൂഗിളില്‍ സെര്‍ച് ചെയ്യുമ്പോള്‍ കാണാന്‍ കഴിയുന്നില്ല എന്നതാണ് ഒരു പ്രത്യേകത. മാത്രമല്ല, ഈ രണ്ടു പേരുകളില്‍ ട്വിറ്റര്‍, ഫേസ്ബുക് അക്കൗണ്ടുകളുമില്ല. കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയ കെയ്ല്‍ ആഡിസന്റെ ഫോട്ടോ യദാര്‍ഥത്തില്‍ മാറ്റ് മേയര്‍ എന്ന ഹാസ്യ നടന്റേതാണെന്നും പറയപ്പെടുന്നു.

 

 

#7

കുടുതല്‍ അറിയാന്‍ വീഡിയോ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot