Home
Mobile

ഇങ്ങനെയൊരു കിടിലൻ ഫോൺ വന്നത് അ‌റിയാതെ, പോക്കറ്റ് മറന്ന് ഫോൺ വാങ്ങരുത്!

ദിവസവും പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കൊണ്ടിരിക്കുന്നു. ഒരു ആഴ്ചതന്നെ ഏഴിലധികം സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ദിവസവും ഇങ്ങനെ പുതിയ ഫോണുകൾ ഒക്കെ ഇറങ്ങുന്നുണ്ടെങ്കിലും പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങ​ണമെന്ന് ആഗ്രഹം തോന്നിക്കഴിഞ്ഞാൽ ഏത് വാങ്ങണം എന്ന് അ‌റിയാൻ പാടില്ലാത്ത അ‌വസ്ഥയാണ് പലരും നേരിടുന്നത്.

ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ പോകുമ്പോൾ എന്താണ് തങ്ങൾക്ക് വേണ്ടത് എന്ന ബോധ്യം ഉപയോക്താവിന് ഉണ്ടാകണം. ഉപയോഗം മനസിലാക്കി വേണം സ്മാർട്ട്ഫോൺ വാങ്ങാൻ. ചില സ്മാർട്ട്ഫോൺ മോഡലുകൾ ക്യാമറയ്ക്ക് പ്രധാന്യം നൽകിയാകും എത്തുന്നത്, ചിലത് ശ്രദ്ധ കേന്ദ്രീകരിക്കുക മികച്ച പെർഫോമൻസിൽ ആയിരിക്കും. ഓൾ റൗണ്ടർമാരായി എത്തുന്നവയും ഉണ്ട്.

കിടിലൻ ഫോൺ വന്നത് അ‌റിയാതെ, പോക്കറ്റ് മറന്ന് ഫോൺ വാങ്ങരുത്!

അ‌ടുത്തിടെ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളിൽ ഇത്തരത്തിൽ ഓൾറൗണ്ട് മികവ് പുലർത്തുന്ന, മാന്യമായ വിലയിൽ സ്വന്തമാക്കാവുന്ന ഒരു സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് നോർഡ് സിഇ4 (OnePlus Nord CE4 ). ഏപ്രിൽ 1ന് ആണ് ഈ പുതിയ വൺപ്ലസ് 5ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

ലോഞ്ചിന് ശേഷം, ഏപ്രിൽ 4 മുതൽ ആമസോൺ വഴിയും വൺപ്ലസ് ഇന്ത്യയുടെ ഓൺ​ലൈൻ സ്റ്റോർ വഴിയും വൺപ്ലസ് നോർഡ് സിഇ4ന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു. ഇതിന്റെ 8 GB റാം + 128 GB സ്റ്റോറേജുള്ള പ്രാരംഭ മോഡലിൻ്റെ വില 24,999 രൂപയാണ്.

അ‌തേപോലെ വൺപ്ലസ് നോർഡ് സിഇ4 ​5ജിയുടെ 8 GB റാം + 256 GB സ്റ്റോറേജ് വേരിയന്റിൻ്റെ വില 26,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫർ ലഭ്യമാകുന്നതിനാൽ ഈ കിടിലൻ വൺപ്ലസ് സ്മാർട്ട്ഫോൺ ഇപ്പോൾ യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ ലഭ്യമാകും.

ആമസോണിൽ വൺപ്ലസ് നോർഡ് സിഇ4 5ജി വേരിയന്റുകൾ ലോഞ്ച് ചെയ്തിരിക്കുന്നത് യഥാർഥ വിലയിൽ തന്നെയാണ്. എന്നാൽ ബാങ്ക് ഓഫർ വകയിൽ 1500 രൂപ ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ പ്രാരംഭ വേരിയന്റ് 23,499 രൂപ വിലയിൽ സ്വന്തമാക്കാം. ആവശ്യമുള്ളവർക്ക് എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താം.

ഇതിനെക്കാൾ ഉയർന്ന വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകളിൽ ലഭിക്കുന്നതിനെക്കാൾ മികച്ച ഫീച്ചറുകളും പെർഫോമൻസും വൺപ്ലസ് നോർഡ് സിഇ4 വാഗ്ദാനം ചെയ്യുന്നുണ്ട്. വിരൽ നനഞ്ഞിരിക്കുമ്പോൾ പോലും ഡിസ്പ്ലേയിൽ ടച്ച് ചെയ്തുകൊണ്ട് ടാസ്കുകൾ നിർവഹിക്കാൻ സഹായിക്കുന്ന അക്വാ ടച്ച് ഫീച്ചർ ആണ് വൺപ്ലസ് നോർഡ് സിഇ 4 ന്റെ വേറിട്ട സവിശേഷതകളിലൊന്ന്.

കിടിലൻ ഫോൺ വന്നത് അ‌റിയാതെ, പോക്കറ്റ് മറന്ന് ഫോൺ വാങ്ങരുത്!

വൺപ്ലസ് നോർഡ് സിഇ4ന്റെ പ്രധാന ഫീച്ചറുകൾ: സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോയും ഉളള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നതിനായി 8GB LPDDR4x റാമിനൊപ്പം വെർച്വൽ റാം ഫീച്ചറും ഇതിലുണ്ട്.

ഡ്യുവൽ റിയർക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് സിഇ4 വാഗ്ദാനം ചെയ്യുന്നത്. OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെൻസറും 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. ഫ്രണ്ട് ക്യാമറ 16MP ആണ്. സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്‌സ് റെക്കോർഡിംഗും ഫോൺ പിന്തുണയ്‌ക്കും, 4K-യിൽ 30fps-ലും 1080P-ൽ 60/30fps-ലും വീഡിയോകൾ റെക്കോർഡുചെയ്യാം.

കിടിലൻ ഫോൺ വന്നത് അ‌റിയാതെ, പോക്കറ്റ് മറന്ന് ഫോൺ വാങ്ങരുത്!

5G കണക്റ്റിവിറ്റി, ഡ്യുവൽ സിം പിന്തുണ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, വയർഡ്, വയർലെസ് ഹെഡ്‌ഫോണുകൾക്കുള്ള ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, യുഎസ്ബി ടൈപ്പ്-സി പോർട്ട് വെള്ളത്തിൻ്റെയും പൊടിയുടെയും ഭീഷണികൾ പ്രതിരോധിക്കാനായി IP54 റേറ്റിങ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ഡാർക്ക് ക്രോം, സെലാഡൺ മാർബിൾ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക. നൽകുന്ന വിലയ്ക്ക് മികച്ച പെർഫോമൻസും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വൺപ്ലസ് നോർഡ് സിഇ4 5ജിയുടെ ആകർഷകങ്ങളിലൊന്ന് ഫാസ്റ്റ്ചാർജിങ് പിന്തുണയാണ്. 100W SUPERVOOC ചാർജിങ് പിന്തുണയുള്ള 5,500mAh ബാറ്ററിയാണ് ഇതിലുള്ളത്. ഒരു നോർഡ് ഫോണിൽ ഇത്രയും വേഗതയുള്ള ഫാസ്റ്റ് ചാർജിങ് ലഭിക്കുന്നത് ഇത് ആദ്യമായിരിക്കും.

More from GizBot

Best Mobiles in India

English summary
Those who are ready to buy a new smartphone can consider buying the OnePlus Nord CE 4 which is newly launched in India by OnePlus. One of the attractive features of the OnePlus Nord CE4 5G is its fast charging support. It has a 5,500mAh battery with 100W SUPERVOOC charging support. This is the first time a Nord phone has such fast charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X