ദീപാവലി വിപണി കീഴടക്കാന്‍ ലൂമിയയുടെ മൂന്ന് ഫോണുകള്‍...!

Written By:

ലൂമിയ സീരീസിലെ മൂന്നു ഫോണുകള്‍ ഈ മാസം വിപണിയിലെത്തും. ലൂമിയ 730, ലൂമിയ 830, ലൂമിയ 930 എന്നിവയാണ് ഈ മാസം എത്തുന്നത്.

ഈ ശ്രേണിയിലെ ആദ്യ ഫോണായ ലൂമിയ 730 കഴിഞ്ഞ ദിവസമാണ് ലോഞ്ച് ചെയ്തത്. 4.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായി എത്തിയിരിക്കുന്ന ഫോണിന് 15,299 രൂപയാണ് വില. ഡ്യുവല്‍ സിം സൗകര്യമുണ്ട്. 1 ജിബി റാമുമായി എത്തുന്ന ഫോണിന് 1.2 ഗ്ിഗാഹെര്‍ട്‌സ് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസ്സര്‍ ആണുള്ളത്. വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലൂമിയ 730-യുടേത്.

ദീപാവലി വിപണി കീഴടക്കാന്‍ ലൂമിയയുടെ മൂന്ന് ഫോണുകള്‍...!

ലൂമിയ 830 ഒക്‌ടോബര്‍ എട്ടിനാണ് വിപണിയില്‍ ലോഞ്ച് ചെയ്തത്. 28,799 രൂപയായിരിക്കും ഇതിന്റെ വില. 5 ഇഞ്ച് ഡിസ്‌പ്ലേ, 10 മെഗാപിക്‌സല്‍ മുഖ്യ ക്യാമറ, 1.2 ഗിഗാഹെര്‍ട്‌സ് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സര്‍, 1 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി തുടങ്ങിയവയാണ് ഇതിന്റെ സവിശേഷതകള്‍.

ഒക്‌ടോബര്‍ 15ന് വിപണിയില്‍ എത്തുന്ന ലൂമിയ 930-യ്ക്ക് 38,649 രൂപയാണ് പ്രഖ്യാപിച്ച വില. 5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ക്വാഡ്‌കോര്‍ എംഎസ്എം 8974 സ്‌നാപ്ഡ്രാഗണ്‍ 800 2.2 ഗിഗാഹെര്‍ട്‌സ് പ്രൊസസ്സര്‍, 2 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 20 എംപി മുഖ്യ ക്യാമറ, 1.2 എംപി മുന്‍ക്യാമറ തുടങ്ങിയവയാണ് 930-യുടെ സവിശേഷതകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot