കാവിയാർ അവതരിപ്പിച്ച പുതിയ 'ലഷ്യുറി എഡിഷൻ' ആപ്പിൾ ഐഫോണുകളെ കുറിച്ച് കേട്ടിട്ടുണ്ടോ?
സ്മാർട്ട്‌ഫോണുകളുടെ കസ്റ്റമൈസ് ചെയ്തതും ലഷ്യുറി എഡിഷനുകൾ സൃഷ്ടിക്കുന്നതിൽ പ്രശസ്തമായ ബ്രാൻഡ് കാവിയാർ ഇപ്പോൾ ഐഫോണിനായുള്ള പുതിയ ലൈനപ്പിൻറെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഐഫോൺ 13, ഐഫോൺ 13 പ്രോ മാക്‌സ് സ്മാർട്ട്‌ഫോണുകളുടെ പിൻഭാഗത്ത് വിലകൂടിയ ഉൽക്കാശിലകൾ, വിലയേറിയ ലോഹങ്ങൾ, കല്ലുകൾ എന്നിവ ചേർക്കുവാൻ കമ്പനി പദ്ധതിയിടുന്നു. ഈ ലഷ്യുറി ബ്രാൻഡ് വരുന്ന ലൈനപ്പിനെ "പരേഡ് ഓഫ് ദി പ്ലാനറ്റ്‌സ് " എന്ന് വിളിക്കുന്നു. പ്രോട്ടോടൈപ്പുകൾ കറുത്ത ടൈറ്റാനിയം കൊണ്ട് ആവരണം ചെയ്യ്തിരിക്കുന്നു. ഡബിൾ ഗോൾഡ് പ്ലേറ്റിങ് ഉൾക്കൊള്ളുന്ന ഒരു ഗോൾഡൻ വേർഷനുമുണ്ട്.

റഷ്യൻ എക്‌സ്‌ക്ലൂസീവ് സ്മാർട്ട്‌ഫോണുകളുടെയും ആക്‌സസറികളുടെയും ബ്രാൻഡായ കാവിയാർ വരാനിരിക്കുന്ന രണ്ട് ഐഫോൺ മോഡലുകളും അവയുടെ കസ്റ്റമൈസ്ഡ് ഫീച്ചറുകളും കാണിക്കുന്ന ഒരു വീഡിയോ പുറത്തിറക്കി. ഈ ഐഫോൺ ഹാൻഡ്‌സെറ്റുകളുടെ പുറംചട്ട തീം ടൈറ്റലിന് അനുസൃതമായി പ്രവർത്തിക്കുന്നു. ഇത് ബുധൻ മുതൽ ശനി വരെയുള്ള ആറ് ഗ്രഹങ്ങളെയും ചന്ദ്രൻ, ചൊവ്വയുടെ ഫോബോസ്, ഡീമോസ് തുടങ്ങിയ ഉപഗ്രഹങ്ങളെയും പ്രതിനിധീകരിക്കുന്നു. കാവിയാർ പറയുന്നതനുസരിച്ച്, ഈ ഐഫോൺ മോഡലുകളുടെ വില ആരംഭിക്കുന്നത്, 14,290 (ഏകദേശം 10.60 ലക്ഷം രൂപ) മുതലും, ബ്ലാക്ക് ടൈറ്റാനിയം മോഡലിന് 12,750 ഡോളർ (ഏകദേശം 9.46 ലക്ഷം രൂപ) വിലയും നൽകിയിട്ടുണ്ട്.

ബ്ലാക്ക് ആൻഡ് ഗോൾഡ് വേർഷനുകളിലും ആറ് ഉൽക്കാശിലകൾ പുറകിലായി നൽകിയിട്ടുണ്ട്. ചന്ദ്രനിൽ നിന്ന് ഒന്ന്, ചൊവ്വയിൽ നിന്ന് ഒന്ന്, സാരെവ്, ചെല്യാബിൻസ്ക് ഉൽക്കാശില എന്നിവയിൽ നിന്ന് രണ്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അവസാനത്തെ രണ്ടെണ്ണം റഷ്യൻ നഗരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. രണ്ടിനും 19 കല്ലുകളുള്ള ഒരു ടൂർബില്ലോൺ ചലനമുള്ള മെക്കാനിക്കൽ വാച്ചുകളും ഉണ്ടായിരിക്കും. അതിനുപുറമെ, ജിഎസ്മാറീനയുടെ റിപ്പോർട്ട് പ്രകാരം, സിൽവർ സാൻഡ് നിറത്തിലുള്ള ഒരു സ്റ്റൈലൈസ്ഡ് ഹംഗ്ലാസും ഉണ്ട്. കോസ്മിക് തീമുകളെ അടിസ്ഥാനമാക്കി സ്റ്റാർഫാൾ, മൂൺ ആൻഡ് സൺ എന്നിങ്ങനെ രണ്ട് ഡിസൈനുകളുമുണ്ട്. സ്റ്റാർഫാളിൻറെ ആരംഭ വില 6,950 ഡോളറാണ് (ഏകദേശം 5.15 ലക്ഷം രൂപ), മൂൺ ആൻഡ് സൺ മോഡൽ വില 7,030 ഡോളർ മുതൽ (ഏകദേശം 5.21 ലക്ഷം രൂപ) വില ആരംഭിക്കുന്നു.

പുതിയ ആപ്പിൾ ഐഫോൺ 13 യുടെ മറ്റ് വിശദാംശങ്ങൾ
ഐഫോൺ 13 അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ആപ്പിൾ. 2021ൽ ഐഫോണുകൾ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നുകഴിഞ്ഞു. ഇതിനകം തന്നെ നിരവധി ലീക്ക് റിപ്പോർട്ടുകളാണ് ഐഫോൺ 13യുടെ ഡിസൈൻ, സവിശേഷതകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയത്. റിപ്പോർട്ടുകൾ അനുസരിച്ച് ഏറ്റവും മികച്ച ഫീച്ചറുകളോടെയായിരിക്കും ഐഫോൺ 13 അവതരിപ്പിക്കുന്നത്. പുതിയ റിയർ പാനൽ, ചെറിയ നോച്ച്, കൂടുതൽ മികച്ച സവിശേഷതകൾ എന്നിവയുമായിട്ടായിരിക്കും ഐഫോൺ 13 വരിക. ജനപ്രിയ യൂട്യൂബ് ചാനലായ എവരിതിംഗ് ആപ്പിൾ പ്രോ ടിപ്പ്സ്റ്റർ മാക്സ് വെയ്ൻബാച്ചുമായി സഹകരിച്ചുകൊണ്ട് ഐഫോൺ 13 സീരീസുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ ഐഫോൺ 12 ലൈനപ്പിലുള്ളതിൽ നിന്നും മാറ്റങ്ങളോടെയായിരിക്കും പുതിയ സീരിസ് അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐഫോൺ 13 യ്ക്ക് കരുത്തേകുന്നത് എ15 ബയോണിക് ചിപ്പായിരിക്കും. ടച്ച്, ഫേസ് ഐഡി എന്നിവയും ഇതിൽ ഉണ്ടായിരിക്കും. ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയ്, വലിയ ബാറ്ററികൾ, 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഈ ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. പൊതുവെയുള്ള രീതി അനുസരിച്ച് ആപ്പിൾ സെപ്റ്റംബറിൽ പുതിയ ഐഫോണുകൾ വിപണിയിലെത്തിക്കാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications