മൊബിയാഡോയില്‍ നിന്ന് ആഡംബരഫോണ്‍

Posted By: Staff

മൊബിയാഡോയില്‍ നിന്ന് ആഡംബരഫോണ്‍

 

ആഡംബര ഫോണ്‍ നിര്‍മ്മാതാക്കളായ മൊബിയാഡോ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിണുമായി ചേര്‍ന്ന് ഗ്രാന്‍ഡ് ടച്ച് ആസ്റ്റണ്‍ മാര്‍ട്ടിന്‍ എഡിഷന്‍ മൊബൈല്‍ ഫോണ്‍ അവതരിപ്പിക്കുന്നു.

ക്ലാസിക്, ഗ്രാന്‍ഡ്, പ്രൊഫഷണല്‍ സീരീസ് ഫോണുകളാണ് മൊബിയാഡോയിലുള്ളത്. ഇവ ഓരോ വിഭാഗവും വേര്‍തിരിക്കപ്പെടുന്നത് ഇതിന്റെ ആകാരഭംഗികൊണ്ടാണ്. ഡിസൈന് മൊബിയാഡോ മുഖ്യപ്രാധാന്യമാണ് നല്‍കിവരുന്നത്. ഡിസൈനിനായി വളരെ വിലകൂടിയ ഘടകങ്ങളാണ് കമ്പനി ഉപയോഗിക്കാറുള്ളത്.

ഗ്രാന്‍ഡ് ടച്ച് ഫോണിന്റെ മുന്‍ എഡിഷനുകളെ പോലെ സാംസംഗ് നെക്‌സസ് എസ് ആണ് ഇതിലും ഉള്‍പ്പെടുന്നത്. സാംസംഗ് നെക്‌സസ് എസ് സിസ്റ്റത്തിന് മുകളില്‍ വിലകൂടിയതും മികച്ച ഡിസൈനിലുള്ളതുമായ കവറിംഗാണ് കമ്പനി അവതരിപ്പിക്കുന്നത്.

എന്ത് ഘടകങ്ങള്‍ ഉപയോഗിച്ച് വേണം ഫോണിന്റെ പുറംഭാഗം ഡിസൈന്‍ ചെയ്യേണ്ടതെന്ന് ആവശ്യക്കാര്‍ക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം നല്‍കുന്ന പക്ഷം മൊബിയാഡോ ഇത് തയ്യാറാക്കി നല്‍കും. നാല് ഇഞ്ച് ഡിസ്‌പ്ലെ, 5 മെഗാപിക്‌സല്‍ ക്യാമറ, സെക്കന്ററി ക്യാമറ, കോര്‍ട്ടക്‌സ് എ8 പ്രോസസര്‍, ഹമ്മിംഗ് ബേര്‍ഡ് ചിപ്‌സെറ്റ് എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റിന് മെമ്മറി കാര്‍ഡ് സ്ലോട്ട് ഇല്ല. എന്നാല്‍ 16 ജിബി ഇന്റേണല്‍ മെമ്മറി ത്‌നനെ ഉള്ളതിനാല്‍ ഇത് വലിയ നഷ്ടമാണെന്ന് കരുതാനാവില്ല.

ഫോണിന്റെ വില എത്രയെന്ന് വ്യക്തമല്ല. എന്തായാലും വില കൂടിയ കല്ലുകളും മറ്റ് ഘടകങ്ങളും എല്ലാം ഉള്‍പ്പെടുത്തി വരുന്ന ഗ്രാന്‍ഡ് ടച്ച് ആസ്റ്റണ്‍ മാര്‍ട്ടിന്‍ എഡിഷന് മോശമില്ലാത്ത വിലയുണ്ടാകുമെന്ന് കരുതാം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot