മാധുരി ദീക്ഷിത് സ്മാര്‍ട്‌ഫോണിലൂടെയും നൃത്തം പഠിപ്പിക്കുന്നു

Posted By:

മാധുരി ദീക്ഷിതിനെ അറിയാത്തവരായി ഇന്ത്യയില്‍ ആരുമുണ്ടാവില്ല. ഒരു കാലത്ത് ബോളിവുഡിലെ രാജ്ഞിയായി വിലസിയ നടി അഭിനയത്തില്‍ മാത്രമല്ല, നൃത്തത്തിലും ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ്. സിനിമയില്‍ സജീവമല്ലാതായതോടെ നൃത്തത്തിലാണ് അവരുടെ ശ്രദ്ധമുഴുവന്‍.

അടുത്തിടെ ഓണ്‍ലൈനിലൂടെ നൃത്തമഭ്യസിപ്പിക്കുന്നതിനായി DancewithMadhuri.com എന്ന ഒരു വെബ്‌സൈറ്റും അവര്‍ രൂപകല്‍പന ചെയ്തിരുന്നു. എന്നാല്‍ ഒരു പടി കൂടി കടന്ന് ഇപ്പോള്‍ സ്മാര്‍ട്‌ഫോണിലൂടെ നൃത്തം അഭ്യസിപ്പിക്കുകയാണ് ഈ താര സുന്ദരി.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഡാന്‍സ് വിത്ത് മാധുരി എന്ന സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാകും. മാധുരി ദീക്ഷിതും RnM മൂവിംഗ് പിക്‌ചേഴ്‌സും ടീം എമ്മും ചേര്‍ന്നാണ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത്. ഡാന്‍സ് വിത് മാധുരി ആപ്ലിക്കേഷനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

മാധുരി ദീക്ഷിത് നേരിട്ടും സംരംഭത്തിന്റെ ഭാഗമായ മറ്റു പ്രശസ്ത കൊറിയോഗ്രഫര്‍മാരും ആപ്ലിക്കേഷനിലൂടെ ഡാന്‍സ് സംബന്ധിച്ച അറിവുകള്‍ പങ്കുവയ്ക്കും.

 

#2

ഡാന്‍സ് മാത്രമല്ല, നൃത്തത്തിനാവശ്യമായ ശരീരിക ക്ഷമത കൈവരിക്കുന്നതിനുള്ള മാര്‍ഗങ്ങളും ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

 

#3

ക്ലാസിക്കല്‍ നൃത്തമുള്‍പ്പെടെ വിവിധ രീതിയിലുള്ള നൃത്തങ്ങള്‍ അഭ്യസിപ്പിക്കുന്നുണ്ട്.

 

#4

മാധുരി ദീക്ഷിത് സിനിമയില്‍ അഭിനയിച്ച തകര്‍പ്പന്‍ നൃത്തരംഗങ്ങളും ഇതില്‍ കാണാം.

 

#5

നൃത്തം സംബന്ധിച്ച്‌ ശാസ്ത്രീയമായും പ്രായോഗികമായും മനസിലാക്കാമെന്നതാണ് ആപ്ലിക്കേഷന്റെ പ്രത്യേകത.

#7

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഡാന്‍സ് വിത്ത് മാധുരി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

#8

ഐ.ഒ.എസ്. ഫോണുകില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
മാധുരി ദീക്ഷിത് സ്മാര്‍ട്‌ഫോണിലൂടെയും നൃത്തം പഠിപ്പിക്കുന്നു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot