ആപ്പിള്‍ ഐ ഫോണ്‍ ബ്ലാക്‌ബെറിയാക്കുന്ന 'ജാലവിദ്യ'
ഒരു കാലത്ത് ബ്ലാക്‌ബെറിയായിരുന്നു സ്റ്റാറ്റസ് സിംബല്‍. പിന്നീട് ആ സ്ഥാനം ആപ്പിള്‍ ഐ ഫോണ്‍ കൈയടക്കി. ഉപയോഗിക്കാന്‍ ഏറെ സൗകര്യപ്രദവും ആധുനിക സംവിധാനങ്ങളുമുള്ള ഐ ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത അധികമാരുമുണ്ടാകില്ല. എന്നാല്‍ ഒരു വെടിക്കു രണ്ടു പക്ഷി എന്നുപറഞ്ഞ പോലെ ഐ ഫോണും ബ്ലാക്‌ബെറിയും ഒറ്റഫോണില്‍ തന്നെ ആയാലോ?
അരേിക്കയിലെ ടെലിവിഷന്‍ ഷോ അവതാരകനും പ്രൊഡ്യൂസറുമായ റയാന്‍ സീക്രസ്റ്റ് ആണ് ഇത്തരമൊരു ആശയം കൊണ്ടുവന്നത്. മാത്രമല്ല, അത് സാധ്യമാക്കുകയും ചെയ്തു അദ്ദേഹം.
സംഗതി നിസാരമാണ്. ഐ ഫോണില്‍ ബ്ലാ്കബെറിയുടെ QWERTY കീപാട് ഘടിപ്പിക്കുക. അതോടെ ടച്ച് സ്‌ക്രീന്‍ മാറി സാധാരണ രീതിയില്‍ ടൈപ് ചെയ്യാന്‍ സാധിക്കും. ഈ ടൈപോ കീപാഡിന് ഏകദേശം ആറായിരം രൂപയോളം വിലവരും.
ബ്ലാക്‌ബെറിയും മറ്റ് QWERTYകീ പാഡും ഉപയോഗിച്ചു ശീലിച്ചവര്‍ പലപ്പോഴും ഐ ഫോണിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്നുണ്ട്. കീബോഡില്‍ നിന്ന് ടച്ച് സ്‌ക്രീനിലേക്ക് മാറുന്നതിനുള്ള പ്രയാസം തന്നെയാണ് ഇതിനു കാരണം. ഈ പ്രശ്‌നത്തിന് പരിഹാരം കൂടിയാണ് പുതിയ കീ പാഡ്. കീ പാഡ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വീഡിയോയും കാണുക.
ടൈപോ കീ പാഡ് ടൈപോ കീ പാഡ് ടൈപോ കീ പാഡ് ടൈപോ കീ പാഡ് ടൈപോ കീ പാഡ്
#1

#2

#3

#4
#5



Click it and Unblock the Notifications








