ഇന്ത്യയില്‍ വൻതോതിൽ ഉത്പാദനത്തിനൊരുങ്ങി ഐഫോണ്‍

|

ഇന്ത്യയില്‍ ഐഫോണിന്റെ ഉത്പാദനം വന്‍തോതിലാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ഫോക്‌സ്‌കോണ്‍ ടെക്ക്‌നോളജീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ടെറി ഗോയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഈ വര്‍ഷംതന്നെ ഉത്പാദനം ആരംഭിക്കും. നിലവില്‍ ചൈന കേന്ദ്രീകരിച്ചാണ് വന്‍തോതിലുള്ള ഐഫോണ്‍ അസംബ്ലിംഗ് നടക്കുന്നത്. ഈ പട്ടികയില്‍ ഇനി മുതല്‍ ഇന്ത്യയും ഇടം പിടിക്കും.

 
ഇന്ത്യയില്‍ വൻതോതിൽ ഉത്പാദനത്തിനൊരുങ്ങി ഐഫോണ്‍

പുത്തന്‍ മോഡലുകള്‍

പുത്തന്‍ മോഡലുകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് ടെറി പറയുന്നു. ബംളൂരുവിലുള്ള പ്ലാന്റില്‍ കുറച്ചു കാലം നിര്‍മാണമുണ്ടായിരുന്നതാണ്. ഇവിടെ ഐഫോണിന്റെ പഴയ മോഡലുകളാണ് നിര്‍മിച്ചിരുന്നത്. എപ്പോള്‍ പുത്തന്‍ മോഡലുകള്‍ വരും നാളുകളില്‍ ബംഗളൂരു പ്ലാന്റില്‍ നിന്നും പുറത്തിറങ്ങുമെന്നും ടെറി വ്യക്തമാക്കി.

ഫോക്‌സ്‌കോ

ഫോക്‌സ്‌കോ

ഇന്ത്യയില്‍ വലിയ രീതിയിലുള്ള ഉത്പാദനത്തിനു മുന്നോടിയായി ഒരു ട്രയല്‍ നിര്‍മാണം നടത്താന്‍ ഫോക്‌സ്‌കോ തയാറെടുക്കുന്നതായി ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെന്നൈയിലും ബാംഗ്ലൂരുമായാണ് പ്രധാനമായും നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുക.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി
 

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി

'ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അധികം വൈകാതെ ഞങ്ങള്‍ വലിയ മാറ്റങ്ങളുണ്ടാക്കും, ഇതിനായി പ്രോഡക്ട് ശ്രേണി വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.' - ടെറി ഗോ പറയുന്നു. ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റായി മാറുകയാണെന്നും അതിനാല്‍ത്തന്നെ ഇന്ത്യയില്‍ വേരുറപ്പിക്കുക യെന്നത് അവശ്യഘടകമാണെന്നും ടെറി വ്യക്തമാക്കി.

ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍

ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍

ചൈനീസ് ബ്രാന്‍ഡുകളായ ഷവോമിയുടെയും ഹുവായുടെയും കടന്നുവരവോടെ മറ്റു ബ്രാന്‍ഡുകളുടെ വിപണിമൂല്യം ഇന്ത്യന്‍ വിപണിയില്‍ ഇടിഞ്ഞിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കുകയും ഫോക്‌സ്‌കോണ്‍ ലക്ഷ്യമിടുന്നു. ബഡ്ജറ്റ് വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകള്‍ കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി തുടങ്ങിയപ്പോള്‍ ആപ്പിള്‍ അടക്കമുള്ള ബ്രാന്‍ഡുകളുടെ വിപണിമൂല്യം ഇടിയുകയായിരുന്നു.

ചൈനീസ് വിപണി

ചൈനീസ് വിപണി

'ചൈനീസ് വിപണിയിലും ആപ്പിളിനായുള്ള ആവശ്യക്കാര്‍ കുറയുകയാണ്, വില തന്നെയാണ് പ്രധാന കാരണം. ഇന്ത്യയിലേക്കാള്‍ മൂന്നുമടങ്ങ് അധിക ലേബര്‍ കോസ്റ്റാണ് ചൈനയില്‍ എന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്' - കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് അനലിസ്റ്റ് കാര്‍ണ്‍ ചൗഹാന്‍ പറയുന്നു. ഇന്ത്യ ഇപ്പോഴുമൊരു വളര്‍ന്നുവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ്. - ചൗഹാന്‍ വ്യക്തമാക്കി.

ലോക്കല്‍ സോഴ്‌സിംഗ്

ലോക്കല്‍ സോഴ്‌സിംഗ്

ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലുമായി ഫോക്‌സ്‌കോണിന് രണ്ടു പ്ലാന്റുകളാണുള്ളത്. ഷവോമിക്കായും നോക്കിയക്കായും സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ നിന്നും നിര്‍മിച്ചു നല്‍കുന്നുണ്ട്. ചൈനീസ് ബ്രാന്‍ഡുകളെ അതിജീവിച്ച് ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ എപ്രകാരം മുന്നേറ്റം നടത്തുമെന്ന് കാണേണ്ടതുണ്ട്. ഇതിനായി 30 ശതമാനമെങ്കിലും ലോക്കല്‍ സോഴ്‌സിംഗ് നടത്തേണ്ടത് കമ്പനിക്ക് അത്യന്താപേക്ഷിതമാണ്.

Best Mobiles in India

Read more about:
English summary
Gou said that Prime Minister Narendra Modi has invited him to India as his Taiwanese company plans its expansion in the country. Apple has had older phones produced at a plant in Bengaluru for several years, but now will expand manufacturing to more recent models. Bloomberg News reported this month that Foxconn is ready to start trial production of the latest iPhones in the country before it starts full-scale assembly at its factory outside Chennai.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X