മാക്‌സിന്റെ പുതിയ പ്രൊജക്റ്റര്‍ ഫോണ്‍ വിപണിയില്‍

Posted By:

മാക്‌സിന്റെ പുതിയ പ്രൊജക്റ്റര്‍ ഫോണ്‍ വിപണിയില്‍

ദിവസം ചെല്ലുന്തോറും സ്മാര്‍ട്ട്‌ഫോണ്‍ വിപണി കൂടുതല്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുകയാണ്.  ഓരോ ഹാന്‍ഡ്‌സെറ്റും കൂടുതല്‍ മള്‍ട്ടി- പര്‍പ്പസ് ആക്കിക്കൊണ്ടിരിക്കുകയാണ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍.  ഏറ്റവും പുതിയതായി സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു സൗകര്യം പ്രൊജക്റ്ററുകളാണ്.  സ്‌പൈസ്, ഇന്റക്‌സ് തുടങ്ങീ മൊബൈല്‍ കമ്പനികള്‍ പ്രൊജക്റ്ററുകള്‍ ഉള്ള ഫോണുകള്‍ ഇറക്കിക്കഴിഞ്ഞു.

പ്രൊജക്റ്ററുള്ള ഒരു ഫുള്‍-ടച്ച് സ്‌ക്രീന്‍ മൊബൈല്‍ കഴിഞ്ഞ ആഴ്ച മാക്‌സ് മൊബൈല്‍സും പുറത്തിറക്കിയിരിക്കുന്നു.  എംടിപി9 എന്നാണ് ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ പേര്.

ഫീച്ചറുകള്‍:

  • 2.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 5 മെഗാപികസല്‍ ക്യാമറ

  • മള്‍ട്ടിമീഡിയ സപ്പോര്‍ട്ട്

  • 1200 mAh ബാറ്ററി
കറുപ്പ്, സില്‍വര്‍ ഗ്രേ എന്നീ നിറങ്ങളില്‍ ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമില്‍ ബാര്‍ ആകൃതിയിലാണ് ഈ മാക്‌സ് ഹാന്‍ഡ്‌സെറ്റിന്റെ വരവ്.  ഇത് ഇവയെ വളരെയേറെ ആകര്‍ഷണീയമാക്കുന്നു.  മൂന്ന് ബട്ടണുകളും, ഫുള്‍-ടച്ച് സ്‌ക്രീനും ആണ് ഇതിന്റെ മുന്‍വശത്തുള്ളത്.  മുകള്‍ ഭാഗത്തായാണ് പ്രൊജക്റ്റര്‍ സ്ഥാപിച്ചിരിക്കുന്നത്.

ഫോണിന്റെ വശങ്ങളിലായി ശബ്ദ നിയന്ത്രണത്തിനുള്ള ബട്ടണുകളും യുഎസ്ബി കണക്റ്റിവിറ്റി പോര്‍ട്ടും ഉണ്ട്.  2.8 ഇഞ്ച് സ്‌ക്രീന്‍ എന്നത് ഒരു മോശമില്ലാത്ത വലിപ്പമാണ് ഒരു ഹാന്‍ഡ്‌സെറ്റിനെ സംബന്ധിച്ചിടത്തോളം.  മികച്ച റെസൊലൂഷനുള്ള 5 മെഗാപിക്‌സല്‍ ക്യാമറയും വളരെ നല്ല കാര്യമാണ്.

എന്നാല്‍ ഈ ഹാന്‍ഡ്‌സെറ്റിന്റെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത് ഇതിലെ പ്രൊജക്റ്റര്‍ തന്നെയാണ്.  ഹാന്‍ഡ്‌സെറ്റിന്റെ ചെറിയ സ്‌ക്രീനില്‍ ചിത്രങ്ങളും വീഡിയോയും കണ്ടു മടുക്കുമ്പോള്‍ ഒരു മാറ്റത്തിനും, കൂടുതല്‍ മികച്ച വീഡിയോ അനുഭവത്തിനും ഈ ഫോണിലെ ഇന്‍ബില്‍ട്ട് പ്രൊജക്റ്റര്‍ ഉപയോഗിക്കാവുന്നതാണ്.

കിംഗ് മൂവി പ്ലെയറോടെയാണ് ഈ മാക്‌സ് ഹാന്‍ഡ്‌സെറ്റിന്റെ വരവ്.  ഈ മീഡിയപ്ലെയര്‍ ഉപയോഗിച്ച് വീഡിയോ ഫയലുകളുടെ വലിപ്പം, അവയുടെ ഗുണനിലവാരത്തില്‍ മാറ്റം വരുത്താതെ ചെറുതാക്കാന്‍ കഴിയുന്നു.

208 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍ എന്നത് ഒരു മൊബൈല്‍ ഹാന്‍ഡ്‌സെറ്റിനെ സംബന്ധിച്ചിടത്തോളം അത്ര ചെറിയ കാര്യമല്ല.  ഇതൊരു ജാവ എനേബിള്‍ഡ് ഫോണ്‍ ആയതുകൊണ്ട് ബ്രൗസിംഗ് എളുപ്പമാകുന്നു.  ഒപേറ മിനി വെബ് ബ്രൗസറും ഇതിലുണ്ട്.  6,500 രൂപയോളം ആണ് മാക്‌സ് ഫോക്കസിന്റെ വില.  ഇത്രയും ചെറിയ വിലയ്ക്ക്, 5 മെഗാപിക്‌സല്‍, പ്രൊജക്റ്റര്‍ ഉള്ള ഒരു സ്റ്റൈലന്‍ ഫോണ്‍ എന്നത് ആരെയും ആകര്‍ഷിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot