പുതിയ മാക്‌സ് മൊബൈലിനൊപ്പം റീബോക്ക് ഷൂ സൗജന്യം

Posted By:

പുതിയ മാക്‌സ് മൊബൈലിനൊപ്പം റീബോക്ക് ഷൂ സൗജന്യം

മാക്‌സ് മൊബൈല്‍സ് പുതുതായി പുറത്തിറക്കിയ ഫുള്‍ ടച്ച് സ്‌ക്രീന്‍ മൊബൈല്‍ ആണ് മാക്‌സ് മായിസ്‌ട്രോ.  എംടി255 എന്നും ഈ ഹാന്‍ഡ്‌സെറ്റ് അറിയപ്പെടും.  വളരെ മെലിഞ്ഞ, ഒതുങ്ങിയ ഡിസൈന്‍ ഉള്ള ഒരു ഫോണ്‍ ആണിത്.  3.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഉള്ള ഈ മാക്‌സ് ഫോണിന് മള്‍ട്ടിമീഡിയ സപ്പോര്‍ട്ട് ഉണ്ട്.

ഫീച്ചറുകള്‍:

 • ഡ്യുവല്‍ സിം

 • മെലിഞ്ഞത്, ഒതുക്കമുള്ളത്

 • 3.2 ഇഞ്ച് സ്‌ക്രീന്‍

 • ഡ്യുവല്‍ ക്യാമറ

 • 2 മെഗാപിക്‌സല്‍ ക്യാമറ

 • ഇന്റഗ്രേറ്റഡ് ഫ്ലാഷ്

 • വിജിഎ ഫ്രണ്ട് ക്യാമറ

 • പ്രീലോഡ് ചെയ്ത സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍

 • പ്രീലോഡ് ചെയ്ത മള്‍ട്ടിമീഡിയ കണ്ടെന്റ്

 • 4 ജിബി മെമ്മറി കാര്‍ഡ്

 • ജാവ

 • ബ്ലൂടൂത്ത്

 • യുഎസ്ബി

 • മൈസ്‌പെയ്‌സ്

 • വാപ്

 • ജിപിആര്‍എസ്

 • എഫ്എം റേഡിയോ

 • 1000 mAh ബാറ്ററി
താരതമ്യേന വളരെ ഭാരം കുറഞ്ഞതും പോര്‍ട്ടബിളും ആണ് ഈ പുതിയ മാക്‌സ് മൊബൈല്‍.  പോക്കറ്റിലിട്ടാല്‍ അങ്ങനെയൊരു സാധനം പോക്കറ്റിലുണ്ട് എന്ന് അനുഭവപ്പെടുകയില്ല.  ബാര്‍ ആകൃതിയാണ് ഈ ഫോണിന്.

ഇതിന്റെ 3.2 ഇഞ്ച് സ്‌ക്രീന്‍ മികച്ചതാണ്.  ബില്‍ട്ട് ഇന്‍ ഫ്ലാഷ് സംവിധാനമുള്ള 2 മെഗാപിക്‌സല്‍ ക്യാമറയുണ്ട് ഇതിന്.  ഇതിന്റെ 4 ജിബി മെമ്മറി കാര്‍ഡ് അനേകം പാട്ടുകളും, വീഡിയോകളും, ചിത്രങ്ങളുമായാണ് എത്തുന്നത്.

ഈ ഹാന്‍ഡ്‌സെറ്റ് വാങ്ങുമ്പോള്‍ 2,500 രൂപ വിലയുള്ള ഒരു ജോഡി റീബോക്ക് ഷൂസ് സൗജന്യമായി ലഭിക്കും എന്നത് ഇതിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കും.  ഉപയോഗം എളുപ്പമാക്കാന്‍ ഇതിന്റെ സ്‌ക്രീനില്‍ ഡെസ്‌ക്ടോപ്പ് വിഡ്ജറ്റുകള്‍ ഉണ്ട്.

ഇബഡ്ഡി, നിംബസ് എന്നീ ആപ്ലിക്കേഷനുകള്‍ ഈ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നു.  ഫെയ്‌സ്ബുക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനും ഈ മൊബൈലിലുണ്ട്.

ഓഡിയോ, വീഡിയോ ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മള്‍ട്ടിമീഡിയ പ്ലെയര്‍, എഫ്എം റേഡിയോ എന്നിവ ഇതിന്റെ വിനോദ സാധ്യത കൂട്ടുന്നു.  ഇതിലെ കിംഗ് മൂവി പ്ലെയര്‍ വലിയ, സിനിമ പോലുള്ള വീഡിയോ ഫയലുകള്‍ സൂക്ഷിക്കാന്‍ ഉപയോക്താവിനെ സഹായിക്കുന്നു.

3,200 രൂപ മാത്രമാണ് മാക്‌സ് മായിസ്‌ട്രോ മൊബൈല്‍ ഫോണിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot