ഡ്യുവല്‍ ഡിസ്‌പ്ലേയുമായി ഒരു മാക്‌സ് മൊബൈല്‍

Posted By: Staff

ഡ്യുവല്‍ ഡിസ്‌പ്ലേയുമായി ഒരു മാക്‌സ് മൊബൈല്‍

ഹാന്‍ഡ്‌സെറ്റുകളില്‍ പുതുമ കൊണ്ടു വരുന്നതില്‍ എന്നും മുന്‍നിരയിലാണ് മാക്‌സ് മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്. എപ്പോള്‍ മാക്‌സ് പുതിയൊരു ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കുമ്പോഴും എന്തെങ്കിലും പുതുമ നമുക്ക് പ്രതീക്ഷിക്കാം.

മാക്‌സിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റാണ് മാക്‌സ് ഡിറ്റോ എംഎക്‌സ്222. രണ്ടു സ്‌ക്രീനുമായാണ് ആശാന്റെ രംഗപ്രവേശം. അതായത്, ഇരു വശങ്ങളിലും ഒരോ ഡിസ്‌പ്ലേ സ്‌ക്രീനും കീപാഡും. ഇരു വശങ്ങളില്‍ നിന്നും ഉപയോഗിക്കാവുന്ന, 1.3 മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറയുമുണ്ട് ഇതിന്.

ഇമോട്ട്‌ടോക്ക് എന്നൊര ആപ്ലിക്കേഷനിലൂടെ നമ്മുടെ അപ്പപ്പഴത്തെ മാനസികാവസ്ഥ സൂഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും അറിയിക്കാനുള്ള സംവിധാനവും ഈ മാക്‌സ് ഫോണിലുണ്ട്. 2.0 ടിഎഫ്ടി സ്‌ക്രീന്‍ ആണിതിന്റേത്.

ഇവയ്‌ക്കെല്ലാം പുറമെ വാപ് ബ്രൗസര്‍, 2 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി, എംപി3, വേവ് എംപി4 എന്നിവയുള്ള മീഡിയാ പ്ലയര്‍, എഫ്എം റേഡിയോ, 3.5 ഓഡിയോ ജാക്ക് തൂടങ്ങിയവയും ഈ മാക്‌സ് മൊബൈലില്‍ ഉണ്ട്.

എ2ഡിപി ബ്ലൂടൂത്ത് കണ്ക്റ്റിവിറ്റിയുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ ബാറ്ററി 800 mAh ആണ്. ചുവപ്പും നീലയും ചേര്‍ന്നതും, ചുവപ്പും മഞ്ഞയും ചേര്‍ന്നതുമായ രണ്ടു മൊഡലുകള്‍ മാത്രമേ തല്‍കാലം ലഭ്യമാകൂ.

ഇത്രയധികം കൗതുകമുണര്‍ത്തിയ മാക്‌സ് ഡിറ്റോ എംഎക്‌സ്222ന്റെ വില 3,788 മാത്രമാണെന്നറിയുമ്പോള്‍ ആരും ഒന്നമ്പരക്കും, തീര്‍ച്ച.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot